മോഡി ഭരണമേറ്റതിനു ശേഷം - TopicsExpress



          

മോഡി ഭരണമേറ്റതിനു ശേഷം സത്യം പറഞ്ഞാല്‍... മനസ്സിനു ഒരു സുഖമില്ല എന്ന് പറയാം... എത്ര പേര്‍ക്ക അത് തോന്നുന്നുണ്ട് എന്നറിയില്ല.. ഒരു uneasiness ഒരു പക്ഷെ നമ്മുടെ പ്രത്യയ ശാസ്ത്രങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും വിരുദ്ധമായ ആശയത്തിനു സ്വീകാര്യത വരുന്നത് കൊണ്ടാകാം... അത് കൊണ്ട് തന്നെ വളരെ keen ആയി മോഡിയുടെ ഭരണം watch ചെയ്യുന്നുണ്ട് എന്നതാണ് സത്യം... ഇന്ന് വരെ ഒരു ഗവണ്‍മെന്റ് ന്റെയും ഭരണം ഈ രീതിയില്‍ ഞാന്‍ ശ്രദ്ധിച്ചിട്ടില്ല... ശത്രു നല്ലത് ചെയ്താലും കൈ അടിക്കണം എന്ന് അഭിപ്രായം ഉള്ള ആളായത് കൊണ്ട് മോഡിയുടെ ഒരു നീക്കം എന്നെ സന്തോഷിപ്പിക്കുണ്ട് എന്ന് പറയാതെ വയ്യ. ഗസറ്റഡ് ഓഫീസേഴ്‌സിന്റെ രേഖകള്‍ സാക്ഷ്യപ്പെടുത്തുന്ന പവര്‍ എടുത്തു കളയുന്നതാണ് അത്... വീട്ടില്‍ എപ്പോഴും ഞാന്‍ സംസാരിക്കുന്ന വിഷയം ആണ് അത്. നൂറ്റാണ്ടുകള്‍ക്ക്‌ മുമ്പ് ബ്രിട്ടീഷുകാര്‍ അവരുടെ അധികാരം അടിചെല്‍പ്പിക്കുന്നതിന്റെ ഭാഗമായി കൊണ്ട് വന്നതാണ് ഇത്തരം ഗസറ്റഡ്‌ പോസ്റ്റുകളും, രേഖകള്‍ അവര്‍ സാക്ഷ്യപ്പെടുത്തുന്നതും. അറുപത്തി അഞ്ചു വര്ഷം മുമ്പ് ബ്രിട്ടീഷുകാര്‍ പോയി എന്നിട്ടും ഇപ്പോഴും ഇന്ത്യക്കാര്‍ അവന്റെ കുറെ സമ്പ്രദായങ്ങള്‍ എന്തിനെന്ന് അറിയാതെ പിന്തുടരുകയാണ്. Colonial vestige എന്ന് വിളിക്കാവുന്ന ഇത്തരം സമ്പ്രദായങ്ങള്‍ അനവധി ആണ് ഇന്ത്യയില്‍. അവന്‍ നമ്മെ ഭരിക്കാന്‍ കണ്ടെത്തിയ ചില ഉപായങ്ങള്‍. ഇത്തരം ഉച്ചിഷ്ടങ്ങളെ തുടച്ചു നീക്കുക തന്നെ വേണം. ഗസറ്റഡ്‌ ഓഫീസര്‍മാര്‍ ആയി ഇരിക്കുന്നവന്റെ മുന്നില്‍ ഒരുപാട് തവണ ഓഛാനിച്ചു നിന്ന് ഒപ്പ് വാങ്ങുമ്പോഴെല്ലാം ഞാന്‍ സത്യസന്ധമായി ആഗ്രഹിച്ചിട്ടുണ്ട്.. ഈ ഏര്‍പ്പാട് ആരേലും ഒന്ന് നിര്ത്തിയെങ്കില്‍ എന്ന്... മോഡി അതിനെതിരെ ഒരു സര്‍ക്കുലര്‍ കൊണ്ട് വരുന്നെങ്കില്‍ ഞാന്‍ അതിനെ പിന്തുണയ്ക്കും... നിങ്ങളോ?
Posted on: Sun, 08 Jun 2014 17:08:30 +0000

Trending Topics



Recently Viewed Topics




© 2015