മറ്റാരും കേൾക്കാത്ത - TopicsExpress



          

മറ്റാരും കേൾക്കാത്ത സംഗീതം എന്റെ കാതുകളിൽ മുഴങ്ങുമ്പോൾ, മറ്റാരും കാണാത്ത അവന്റെ രൂപം എന്റെയീ കണ്ണുകളിൽ ഒളിഞ്ഞു കിടപ്പുണ്ട്‌. അവൻ എന്നോടൊപ്പം ന്രിത്തം വെക്കുന്നു, എന്നെയവൻ പുണരുന്നു, എന്നെയവൻ ചുംബിക്കുന്നു. ആരോരും കാണാതെ ഞങ്ങൾ പ്രണയത്തിന്റെ ഗിരി നിരകൾ കീഴടക്കുന്നു. എന്നെ മാത്രം സ്നേഹിക്കുന്ന, എന്നോടു മാത്രം മിണ്ടുന്ന, എന്നെ മാത്രം കേൾക്കുന്ന എന്റെ തോഴൻ എത്ര ദൂരെയെങ്കിലും, അവൻ കീഴടക്കിയ എന്റെ ഹൃദയത്തിൽ അവനെ ഞാൻ തളച്ചിടുന്നു. ഒരായിരം ചുംബനങ്ങൾ കൊണ്ടു ഞാനവനെ പൊതിയുംബോൾ, എനിക്കായി അവൻ നൽകുന്ന ചൂടേൽക്കുംബോൾ സ്വർഗ്ഗം ഭൂമിയിലെന്നു തോന്നുന്നു.. എന്റെ കണ്ണിൽ അവനുണ്ട്‌... ആർക്കും കോടുക്കാത്ത എന്റെ മുത്തു.... ^_^ #Pics: No makeup.... Only editi kulaakkalz B|
Posted on: Tue, 14 Oct 2014 08:25:13 +0000

Trending Topics



Recently Viewed Topics




© 2015