വെല്‍ഫെയര്‍ പാര്‍ട്ടി - TopicsExpress



          

വെല്‍ഫെയര്‍ പാര്‍ട്ടി കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു കോട്ടക്കല്‍: സമരവും സേവനവും സമന്വയിപ്പിക്കുന്ന ജനപക്ഷ രാഷ്ടീയമാണ് വെല്‍ഫെയര്‍ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രൊഫ. പി. ഇസ്മായില്‍ പറഞ്ഞു. പൊന്മള പഞ്ചായത്തിലെ ചൂനൂരില്‍ കുടിവെള്ളത്തിന് പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസമായി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം അനുഭവിക്കുന്ന പതിനൊന്നാം വാര്‍ഡിയെ നിരവധി കുടുംബങ്ങള്‍ക്ക് പദ്ധതി ഗുണകരമാകുന്നതാണ് പാര്‍ട്ടിയുടെ പുതുവര്‍ഷ സമ്മാനമായ ഈ കുടിവെള്ള പദ്ധതി. സമീപവാസിയില്‍നിന്ന് ഏറ്റെടുത്ത ഭൂമിയില്‍ കുഴല്‍ കിണറും പമ്പ് ഹൗസും 3000 ലിറ്റര്‍ വരുന്ന ടാങ്കും വീടുകളിലേക്കുള്ള പൈപ്പ് ലൈനും അടങ്ങുന്ന സംവിധാനമാണിത്. പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും ഒന്നിച്ചുനിന്നാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചത്. പ്രദേശത്ത് പഞ്ചായത്തിനു കീഴില്‍ വരാനുള്ള കുടിവെള്ള പദ്ധതി വാഗ്ദാനങ്ങള്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയും നാട്ടുകാരും ചേര്‍ന്ന് പദ്ധതിക്കായി രംഗത്തിറങ്ങിയത്. വെല്‍ഫെയര്‍ പാര്‍ട്ടി മലപ്പുറം ജില്ലാ എക്‌സിക്യൂട്ടീവ് മെമ്പര്‍ ശാക്കിര്‍ ചങ്ങരംകുളം, സെക്രട്ടറി മുനീബ് കാരക്കുന്ന്, കോട്ടക്കല്‍ മണ്ഡലം പ്രസിഡന്റ് മൂസ താമരശ്ശേരി, മണ്ഡലം വൈസ് പ്രസിഡന്റ് കരീം പറമ്പാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ++++++ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും Welfare Party Kerala പേജ് ലൈക്ക് ചെയ്യുക...++++ #WPIKERALA
Posted on: Mon, 26 Jan 2015 14:37:07 +0000

Trending Topics



Recently Viewed Topics




© 2015