വെളിച്ചത്തിന്‍റെ - TopicsExpress



          

വെളിച്ചത്തിന്‍റെ പോരാളികള്‍ (MANUAL OF THE WARRIOR OF LIGHT):PAULO COELHO പരിഭാഷ :ഫിലിപ്പ് എം .പ്രസാദ്‌ സ്വന്തം മനസാക്ഷിയുടെ നെറിവ് കണ്ടെത്താന്‍ ഓരോരുത്തനെയും പ്രപ്തമാക്കാവുന്ന ആത്മീയതയുടെ ചെറു ചിന്താ ശകലങ്ങള്‍.. ....................................................................................................... താന്‍ ആരെന്നും എന്തെന്നും പരസ്യമായി പറഞ്ഞു വെക്കുമ്പോള്‍ ,അതായി തീരാനുള്ള ബാധ്യത തന്നില്‍ താനെ വന്നുചേരുന്നു...അതുകൊണ്ടുതന്നെ...താന്‍ അതായി തീരുകയും ചെയ്യുന്നു... ആവര്‍ത്തിച്ചാവര്‍ത്തിച്ചുള്ള അനുഭവങ്ങള്‍ക്ക് ഒരൊറ്റ ലക്ഷ്യമേ ഉള്ളൂ,താന്‍ പഠിക്കാന്‍ ആഗ്രഹിക്കാത്ത പാഠങ്ങള്‍കൂടി തന്നെ പഠിപ്പിക്കുക .. മറ്റുള്ളവരുടെ സ്വപ്നങ്ങളുടെ മേല്‍ ന്യായവിധി നടത്തുക തന്‍റെ ജോലിയല്ല..തന്‍റെ സ്വന്തം പാതയില്‍ വിശ്വസമുറപ്പിക്കാന്‍ വേണ്ടി,മറ്റൊരാളുടെ പാത തെറ്റാണെന്ന് തെളിയിക്കേണ്ട ആവശ്യം തനിക്കില്ല.... ഹൃദയത്തിന്‍റെ ഘനമൌനത്തില്‍ തനിക്ക് വഴികാട്ടുന്ന ഒരു ഉത്തരവ് തനിക്കു ലഭിക്കുമെന്നത് തീര്‍ച്ചയാണ്.. ക്ഷമിച്ചുകൊടുക്കുന്നു എന്നതുകൊണ്ട്‌, താന്‍ എല്ലാതെറ്റും ഏറ്റെടുത്തു എന്നല്ല അര്‍ത്ഥം.. വഞ്ചനയോട് ഒട്ടും മെരുങ്ങി കൊടുക്കാതിരിക്കുമ്പോഴും താന്‍ പകപോക്കാറില്ല .. താന്‍ പ്രതികാരം പരിഗണിക്കുന്നേയില്ല..കാരണം ഒളിഞ്ഞിരിക്കുന്ന ശത്രു( മിത്രവും ) തന്‍റെ കഥയുടെ ഭാഗമല്ല.., വെള്ളത്തിലേക്ക്‌ എടുത്തു ചാടിയതുകൊണ്ട് മാത്രം ഒരാള്‍ മുങ്ങി ചാകുന്നില്ല..ഉപരിതലതിനടിയില്‍ തന്നെ സ്ഥിതി ചെയ്യുമ്പോഴാണ്...മുങ്ങി ചാകുന്നത്.. ഈ ഉന്മത്തമായ ജീവിതത്തില്‍ നിന്ന്..തന്‍റെ ഭ്രാന്തിനെ വിവേകത്തോടെ താന്‍ തിരഞ്ഞെടുത്തിരിക്കുന്നു. തന്‍റെ കഴിഞ്ഞുപോയ വിഷമങ്ങളില്‍നിന്നും ആവിര്‍ഭവിച്ച നല്ലകാര്യങ്ങള്‍ മാത്രമായിരിക്കണം അനന്തരകാല ജീവിതത്തില്‍ കൊണ്ടുന്നടക്കെണ്ടുന്ന ഓര്‍മ്മകള്‍...അതായിരിക്കും തന്‍റെ കഴിവുകളെകുറിച്ചുള്ള തെളിവുകള്‍... ഒരു ജീവിതത്തില്‍ താന്‍ ഒരിക്കലും ചെയ്യാനാഗ്രഹികാത്ത കാര്യങ്ങളെല്ലാം ചെയ്യാന്‍ താന്‍ ബാധ്യസ്ഥനാകുന്നു..എങ്കിലും മറ്റൊരു ജീവിതം തന്‍റെ സ്വപ്നങ്ങളിലും വായനയിലും തന്‍റെ ആശയങ്ങള്‍ പങ്കുവെക്കുന്ന മനുഷ്യരുമായുള്ള സമഗമാങ്ങളിലും കണ്ടെത്തുന്നു... താന്‍ വെളിച്ചത്തിന്‍റെ ഒരു ഉപകരണം മാത്രം.ഗര്‍വിഷ്ടന്‍ ആകാനോ കുറ്റബോധം കൊണ്ടു പുളയാനോ താന്‍ ആളല്ല.. സന്തുഷ്ടനായിരിക്കുക...അതുമാത്രമാണ് വേണ്ടത്..
Posted on: Sun, 19 Jan 2014 04:16:49 +0000

Trending Topics



Recently Viewed Topics




© 2015