സഖാവ് ഐ.കെ - TopicsExpress



          

സഖാവ് ഐ.കെ ധനീഷ്- രക്തസാക്ഷി അന്നൊരു സായാഹ്നത്തില് DYFI വാടാനപ്പള്ളി PC സംഘടിപ്പിച്ച പൊതുസമ്മേളനത്തില് ജനപങ്കാളിത്തം നന്നേ കുറവായിരുന്നു. രോഗിയായ അമ്മയോടൊത്ത് ആശുപത്രിയില് നിന്നും തിരികെ വീട്ടില് പോകുകയായിരുന്ന സ.ധനീഷ് ഇതു കണ്ട് ബസ്സില് നിന്നും ചാടിയിറങ്ങി.അമ് മയെ തനിയെ യാത്രയാക്കി സഖാക്കള്ക്കിടയി ല് കടന്നിരുന്നു. താന് പങ്കെടുക്കണ്ടതില്ലാത്ത ആ പരിപാടി പോലും വിജയിപ്പിക്കാനുള്ള ആ പ്രവൃത്തി മാത്രം മതി സഖാവിന്റെ ഉയര്ന്ന സംഘടനാബോധവും കൂറും മനസ്സിലാക്കാന് .. ഒരു പീറചെറുക്കന്റെ മറപറ്റി തന്റെ ജീവനെടുക്കാന് വന്ന rss സംഘത്തെ കണ്ടോടുകയായിരുന ്നില്ല,ചങ്കൂറ്റ ത്തോടെ നെഞ്ചുവിരിച്ച് വാള്തലപ്പുകളിലേക്ക് നടന്നടുക്കുകയായിരുന്നു സഖാവ്..... ആ ഒരുനിമിഷം കൊലയാളികള്ക്കുണ്ടായ പിടപ്പുണ്ടല്ലോ??? അതുമതിയല്ലോ സഖാവിന്റെ ധീരതയളക്കാന്.. . തല ലക്ഷ്യമാക്കി തുരുതുരാ വന്ന വെട്ടുകളെല്ലാം വെറും കയ്യാല് സഖാവ് തടുക്കവെ,കൊലവിള ികള്ക്കും.... ചോരയില് കുതിര്ന്ന ആയുധങ്ങള്ക്കും... ഇടയിലേക്ക് അവനെ രക്ഷിക്കാന് സ്വജീവന് ത്യണവല്ക്കരിച്ച് ഓടിയെത്തിയത് സ്ത്രീകള്... സഖാവിന്റെ ജനസമ്മതിക്ക് ഇതില്പരം എന്ത് സാക്ഷ്യം? ആ സ്ത്രീകള്ക്കും നാട്ടുകാര്ക്കു ം നേരെ കാവി കാപാലികരുടെ ആയുധങ്ങള് തിരിഞ്ഞപ്പോള്..നിങ്ങള്ക്കെന ്നെയല്ലെ വേണ്ടത്? എന്നെ ചെയ്തിട്ട് പോടാ,എന്റെ പെങ്ങന്മാരെ വെറുതെ വിടടാ എന്നലറിയവനാണവന്‍..... പ്രാണന് പിടയും വേദനയിലും ഈ സ്നേഹവും സാമൂഹിക പ്രതിബദ്ധതയും സഖാവിനല്ലാതെ ആര്ക്കാണുണ്ടാവുക ?? അതായിരുന്നു നമ്മുടെ ധനീഷ് ചങ്കിലെ ചോര പൊടിയുമ്പോഴും പതറാത്ത ധീരത,ആത്മാര്ത്ഥത.വര്ഗ്ഗശത്രുക് കളുടെ ആക്രമണത്തിനിരയാ യവര്ക്ക് അരികിലെല്ലായ്പ് പോഴും സ്വാന്തന,സംരക്ഷണ സാന്നിദ്ധ്യമായവന് ഉണ്ടായിരുന്നു,ചോര ചെങ്കൊടി നേരായി നെഞ്ചില് ചേര്ത്തുവച്ച്. അതുതന്നെയാണ് ആ വേട്ടപ്പട്ടികളെ പ്രകോപിപ്പിച്ചതും. വിദേശപണത്താല് വാടകയ്ക്കെടുത്ത ക്രിമിനലുകളെയും കൂട്ടി,വേദപുസ്ത കത്തിലൊളുപ്പിച്ച കഠാരകള്ക്ക് മൂര്ച് വെപ്പിച്ച് അവര് വേട്ടക്കൊരുങ്ങി നിന്നു. ഏതെങ്കിലുമൊരു സഖാവിന്റെ ചുടുചോര വേണ്ടിയിരുന്നു വേട്ടപ്പട്ടികള്‍ക്ക്. സഖാക്കളെ, കൊല്ലപ്പടുന്നതിന് മാസങ്ങള്ക്ക് മുന്നേ വീടിന്റെ മതിലില് ......കൊല്ലാം, പക്ഷേ തോല്പ്പിക്കാനാകില്ല എന്നെഴുതിവച്ച നമ്മുടെ ധനീഷ് ധീര രക്തസാക്ഷ്യം വരിക്കുകയായിരുന്നില്ലേ? നമ്മളിലൊരുവനു പകരം?? അവന് ചിന്തിയ ചുടുചോര നമുക്ക് വേണ്ടിയായിരുന്നില്ലേ?? അന്നവന് കരുതിക്കാണും അവനു പകരം ഒരുപാട് ധീര സഖാക്കള് ഉണ്ടാകുമെന്ന്,അ വന്റെ സ്ഥാനം ഏറ്റെടുക്കുമെന് ന്!! ഒക്ടോബര് 1ന് മാത്രമെരിയുന്ന ചാരം മൂടിയ കനലല്ല സഖാവ് ധനീഷ്, അവന്റെ ചിന്തകളെ നമുക്കീ മണ്ണില് യാഥാര്ത്ഥ്യമാക്കണം. അവന്റെ വിശ്വാസനൗകകള്ക്ക് കാവലാളാകാന് നമ്മളുണ്ടാകണം. എന്നും,ഏത് അര്ത്ഥത്തിലും.... ലാല് സലാം... വിപ്ലവാഭിവാദ്യങ്ങളോടെ... സഖാക്കള്....
Posted on: Wed, 01 Oct 2014 03:02:47 +0000

Trending Topics



Recently Viewed Topics




© 2015