സഖാവ് കാനം രാജേന്ദ്രന്‍ - TopicsExpress



          

സഖാവ് കാനം രാജേന്ദ്രന്‍ സത്യം പറയണം... പി. സുന്ദരയ്യ എഴുതിയ വൈ ഐ റിസൈന്‍ഡ് ഫ്രം പിബി എന്ന പുസ്തകം അങ്ങു കണ്ടിട്ടുണ്ടോ? ആരെങ്കിലും എഴുതിക്കൊടുക്കുന്ന കുറിപ്പടി അതേപടി വിഴുങ്ങി പൊതുയോഗത്തില്‍ പ്രസംഗിച്ചാല്‍ അബദ്ധം പിണയുമെന്ന് ഇത്രയും കാലം രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയിട്ടും കാനം രാജേന്ദ്രന്‍ പഠിച്ചില്ലെങ്കില്‍ എന്തു ചെയ്യാനാണ്? ഇക്കഴിഞ്ഞ ദിവസം കരീപ്രയില്‍ നടത്തിയ പ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞുവെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ടു ചെയ്യുന്നത്. വിഷയം സിപിഎമ്മിന്‍റെ ആര്‍എസ്എസ് ബന്ധം.. >>>സി.പി.എമ്മിന്റെ ഒന്നാമത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന സുന്ദരയ്യയുടെ വാക്കുകള്‍ തന്നെയാണ് ഇത് വെളിവാക്കുന്നത്. വൈ ഐ റിസൈന്‍ഡ് ഫ്രം പി.ബി. എന്ന സുന്ദരയ്യയുടെ പുസ്തകം വായിച്ചാല്‍ ഇത് മനസ്സിലാകും. എ.കെ.ജി. പഠനഗവേഷണ കേന്ദ്രത്തില്‍ ഗവേഷണത്തില്‍ മുഴുകിയിരിക്കുന്നവര്‍ ഈ പുസ്തകത്തിന്റെ പുറംചട്ട മറിച്ചുനോക്കാന്‍ തയ്യാറാകണം
Posted on: Mon, 24 Nov 2014 09:09:17 +0000

Trending Topics



Recently Viewed Topics




© 2015