സുബ്രതോ കപ്പില്‍ - TopicsExpress



          

സുബ്രതോ കപ്പില്‍ ബ്രസീലുകാര്‍ മലപ്പുറത്തിന്‍െറ കളിമിടുക്കറിഞ്ഞു ********************************************************************************************** Watch full match at (1:29:00 to 3:33:20) സുബ്രതോ കപ്പ് ഫൈനലില്‍ മലപ്പുറം എം.എസ്.പി ഹയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം നഷ്ടമായത് കപ്പിനും ചുണ്ടിനുമിടയില്‍. എങ്കിലും കാല്‍പ്പന്തുകളിയുടെ തലതൊട്ടപ്പന്മാര്‍ മലപ്പുറത്തിന്‍െറ കളിമിടുക്കിന്‍െറ ചൂടറിഞ്ഞു. വലം 20 സെക്കന്‍റ്... ചരിത്ര വിജയം മലപ്പുറത്തുനിന്ന് അങ്ങകലെ റിയോ ഡെ ജനീറോയിലേക്ക് വഴിമാറി. ഞ്ചുറി ടൈമിന്‍െറ അവസാന നിമിഷം വരെ 2-1ന് മുന്നില്‍ നിന്ന എം.എസ്.പിയുടെ കുട്ടികള്‍ വീരോചിതമായി പോരാടി. സാംബാ താളം അനുസ്മരിച്ച പന്തടക്കവും കൃത്യമാര്‍ന്ന പാസുകളുമായി കളം നിറഞ്ഞ് കളിച്ചത് ബ്രസീല്‍ ടീം അന്‍േറാണിയോ കോളജ് തന്നെ. എന്നാല്‍, കിട്ടിയ അവസരങ്ങള്‍ രണ്ടും മുതലാക്കി ബ്രസീല്‍ വല കുലുക്കിയ എം.എസ്.പി എതിരാളിയെ ശരിക്കും ഞെട്ടിച്ചു. തിരിച്ചടിക്കാന്‍ ആര്‍ത്തിരമ്പി വന്ന ബ്രസീല്‍ മുന്നേറ്റക്കാര്‍ക്കു മുന്നില്‍ അഭിജിത്തും സുനില്‍ സോളമനും റാജിലും മുഹമ്മദ് സാഹിദും ചേര്‍ന്ന പ്രതിരോധനിര മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രതിരോധനിര പാളിയപ്പോള്‍ വമ്പന്‍ സേവുകളുമായി ഗോള്‍കീപ്പര്‍ എം.എസ്. സുജിത്ത് ബ്രസീലിന് മുന്നില്‍ ‘വന്‍മതിലായി മാറി. സുജിത്തിന്‍െറ ഒരു ഡസനിലേറെ വരുന്ന കിടിലന്‍ സേവുകള്‍ എടുത്തുപറയേണ്ടതാണ്. https://youtube/watch?v=2rQCqvQQyFk
Posted on: Tue, 21 Oct 2014 08:01:56 +0000

Trending Topics



Recently Viewed Topics




© 2015