100 ക്രിസ്ത്യൻ വോട്ടു - TopicsExpress



          

100 ക്രിസ്ത്യൻ വോട്ടു പോലും ഇല്ലാത്ത തിരൂരങ്ങാടിയിൽ ആന്റണി എങ്ങനെ ജയിച്ചു എന്ന് കെ പി എ മജീദ്‌ ... കാലത്തിന്റെ ഓരോ പോക്കേയ് .. അവകാശങ്ങൾക്കു വേണ്ടിയും ,ന്യുനപക്ഷ പീഡനങ്ങൾക്കെതിരെയും സംസാരിച്ചിരുന്നതിനാണ് സേട്ട് സാഹിബിനെ മുസ്ലിം ലീഗുകാർ തന്നെ തീവ്രവാദി എന്ന് വിളിച്ചിരുന്നത്‌ ... അങ്ങിനെ സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ മാത്രം പറത്തിയിരുന്ന ലീഗ് ഇന്നലെ മജീദിലൂടെ പറത്തിവിട്ട ആ പ്രാവ് ഏതു ഇനത്തിൽ പെട്ടതാണെന്ന് കൂടി വ്യക്തമാക്കണം , സേട്ട് സാഹിബിന്റെ ശബ്ദം പീടനമനുഭവിക്കുന്ന ഒരു സമൂഹത്തിന്റെ ശബ്ദമായിരുന്നു . അതുകൊണ്ടായിരുന്നല്ലോ ബാബറി മസ്ജിദ് പ്രശ്നത്തിൽ സേട്ടുസാഹിബ് പാർലമെന്റിൽ ശബ്ദിക്കുന്ന സമയത്തൊക്കെ മുന്നണി ബന്ധം ഏതെന്ന് പോലും നോക്കാതെ സി പി എം സേട്ട് സാഹിബിനെ പ്രോത്സാഹിപ്പിച്ചിരുന്നത് . സേട്ട് സാഹിബിന്റെ ലക്ഷത്തിൽ ഒരംശം സമുദായത്തിനു വേണ്ടി പോരാടിയിട്ടില്ലാത്ത ഈ ടി ബഷീറിനെ കൊണ്ഗ്രെസ് തന്നെ തീവ്രവാദി എന്ന് വിളിക്കുന്നു .സേട്ട് സാഹിബിന്റെ ശാപം നിങ്ങളിപ്പോൾ അനുഭവിച്ചു തീർക്കുന്നു ..
Posted on: Fri, 27 Sep 2013 03:03:40 +0000

Trending Topics



Recently Viewed Topics




© 2015