Alert for Kuwait. .. Please pass this information to all your - TopicsExpress



          

Alert for Kuwait. .. Please pass this information to all your Kuwait friends as soon as possible.... Save at least one if you can..... കുവൈത്തിൽ ഖാദിം വിസയിൽ പുറത്തു ജോലി ചെയ്യുന്ന മലയാളി സഹോദരങ്ങളുടെ ശ്രദ്ധക്ക് 1. തങ്ങളുടെ സ്പോൻസർ ഷിപ്പിൽ പുറത്തു ജോലി ചെയ്യുന്ന തൊഴിലാളികളെ സംബന്ധിച്ച വിവരം കൈമാറണമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കിയിരിക്കുന്നു . ഇത്തരം തൊഴിലാളികൾ പിടിയിലായാൽ സ്പോന്സര്ക്ക് കനത്ത ശിക്ഷ നല്കുമെന്നും സ്പോൻസർ ഷിപ്പ് സംബന്ധമായ എല്ലാ ഇടപാടുകളും മരവിപ്പിക്കുമെന്നുമുള്ള മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തൊഴിലാളിക്ക് എതിരെ സ്പോന്സര്മാർ വ്യാജ ഒളിച്ചോടൽ പരാതി നല്കാൻ ഏറെ സാധ്യത നില നില്ക്കുന്നു . ഇതിനാൽ സ്പോന്സരുമായി നിരന്തരം നല്ല ബന്ധം കാത്തു സൂക്ഷിക്കാൻ ശ്രമിക്കുക . 2 . സ്പോന്സരുടെ സമ്മത പ്രകാരം അടുത്ത രണ്ടു മാസ ക്കാലത്തേക്ക് നാട്ടിലേക്ക് മടങ്ങുക . വരുന്ന ഓഗസ്തു, സെപ്തംബർ മാസങ്ങളിൽ പൊതു മാപ്പ് പ്രഖ്യാപനം ഉണ്ടാകുന്നതാണ് . മുന് കാലങ്ങളിൽ നിന്നും വ്യത്യസ്തമായ രീതിയിൽ ആകും ഇത്തവത്തെ പൊതു മാപ്പ് . ഖാദിം വിസയിൽ ഉള്ളവര്ക്ക് നാട്ടിലേക്ക് മടങ്ങാതെ ശൂണ്‍ വിസയിലേക്ക് മാറ്റുന്നതിനും വിസ കാലാവധി കഴിഞ്ഞവർക്ക് താമസ രേഖകൾ നിയമപരമാക്കുന്നതിനും സൌകര്യപ്രദമായ തരത്തിൽ ആകും ഇത്തവണത്തെ പൊതു മാപ്പ് എന്നാണു മുതിര്ന്ന ഉദ്യോഗസ്ഥനിൽ നിന്നും അറിയുന്നത്‌ .എന്നാൽ ക്രിമിനൽ കേസിൽ പ്രതികളാ യവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല. 3. സ്വന്തം പേരില് വാഹനങ്ങൾ ഉള്ള ഖാദിം വിസക്കാർ കഴിയുന്നതും ഈ മാസം അവസാനിക്കുന്നതിനു മുമ്പായി സ്പോന്സരുടെ സഹായത്തോടെ ശൂണ്‍ വിസയിലുള്ള മറ്റൊരാളുടെ പേരിലേക്കോ വിശ്വസ്തനായ സ്പോന്സരുടെ പെരിലെക്കോ ഉടമസ്ഥാവകാശം മാറ്റുക . ഖാദിം വിസയിലുള്ള വാഹന ഉടമകള്ക്ക് എതിരെ അടുത്ത മാസം മുതൽ കനത്ത ശിക്ഷ എര്പ്പെടുത്താൻ നീക്കം നടക്കുന്നതായാണ് അറിയുന്നത് . 4. വരുന്ന ചൊവ്വ, ബുധൻ, (ജൂണ്‍11 ,12) അബ്ബാസിയ , ജിലീബു ശുയൂഖ് പ്രദേശങ്ങളിൽ കഴിയുന്നവർ ജാഗ്രത പാലിക്കുക .........
Posted on: Fri, 07 Jun 2013 05:15:02 +0000

Trending Topics



Recently Viewed Topics




© 2015