Lucia de B. (Accused) Paula Van der Oest എന്ന Dutch - TopicsExpress



          

Lucia de B. (Accused) Paula Van der Oest എന്ന Dutch സംവിതായകയുടെ 2014.ല്‍ പുറത്തിറങ്ങിയ സിനിമയാണ് അക്യുസ്ട്.. ഇത്തവണത്തെ വിദേശ ഭാഷ ചിത്രത്തിനുള്ള അവസാന ഓസ്കാര്‍ പട്ടികയില്‍ ഇ സിനിമ ഇടം നേടിയിട്ടുണ്ട് .. ഡ്രാമ - മിസ്റ്റെരി - ത്രില്ലെര്‍ വിഭാഗത്തിലുള്ള ഇ സിനിമയുടെ ധൈര്‍ഖ്യം 92 മിനുട്ടാണ്.. Lucia de Berk എന്ന നേഴ്സ്സിന്‍റെ ജീവിതത്തിലെ യഥാര്‍ത്ഥ സംഭവങ്ങള്‍ ആണ് സിനിമയിലൂടെ കാണിചിരിക്കുനത്. Paula Van der Oest.ന്‍റെ 2011.ല്‍ ഇറങ്ങിയ Zus & Zo എന്ന സിനിമയും ആ വര്‍ഷത്തെ ഓസ്കാര്‍ അവസാന പട്ടികയില്‍ ഇടം നേടുക ഉണ്ടായി.. സിനിമയിലെ ഏറ്റവും ആദ്യത്തെയും അവസാനത്തെയും രണ്ടു സീനുകള്‍ തമ്മിലുള്ള ദൂരമാണ് അക്യുസ്ട് പറയുന്നത് .. രണ്ടു കഥാപാത്രങ്ങളിലൂടെയാണ് കഥാ സഞ്ചാരം.. അതില്‍ ആധ്യതെത് ലുസിയ, ആശുപത്രിയിലെ നേഴ്സ് ആണ്.. തന്‍റെ ജോലിയോട് അകമഴിഞ്ഞ obsession വെച്ച് പുലര്‍ത്തുന്ന മധ്യവയസ്കയായ സ്ത്രീ .. ചെറു പ്രായത്തിലെ പല ദുരിതങ്ങള്‍ അവളെ ഒരു അന്തര്‍മുഖ ആക്കിയിരിക്കുന്നു .. രണ്ടാമാതെത് ജൂഡിത്ത്, അസിസ്റ്റന്റ്‌ പ്രോസികുട്ടെര്‍ ആയി ഒരു പ്രമുഖ സ്ഥാപനത്തില്‍ ആദ്യ ജോലിയില്‍ പ്രവേശിക്കുന്ന ജൂഡിത്ത് നേരിടുനത്, വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രഭലമായ കേസ് ആണ് .. **കഥയെ പറ്റി ഒന്നും അറിയണ്ട എന്നുള്ളവര്‍ തൊട്ടടുത്തുള്ള ഖണ്ഡിക ഒഴിവാക്കി വായിക്കുക** ലുസിയ ജോലി എടുക്കുന്ന ആശുപത്രികളില്‍ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞു കുട്ടികളും പ്രായമായ വൃദ്ധരും മരിക്കാന്‍ ഇടയാവുകയും അതിന്‍റെ അനന്തര ഭലമായി ലുസിയയുടെ നേരെ കുറ്റം ചുമത്ത പെടുകയും ഉണ്ടാവുന്നു.. ഇ കേസ്സിലേക്ക് ജൂഡിത്ത് അറിഞ്ഞോ അറിയാതെയോ വന്നു പെടുകയാണ് .. ഒരു സംശയത്തിനും ഇടനല്‍കാതെ ജൂഡിത്ത് കേസുമായി മുന്ബോട്ടു നീങ്ങുന്നു.. ഇ മരിച്ച കുട്ടികളെയും വൃദ്ധരേയും ലുസിയ തന്നെയാണോ കൊലപെടുതിയത് ? കുറ്റം ചുമഴ്തപെട്ടത്തില്‍ എന്ത് മാത്രം സത്യമുണ്ട് ? ഇ പറഞ്ഞ രണ്ടു തലങ്ങളില്‍ നില്‍ക്കുന്ന രണ്ടു വെക്തിത്വോങ്ങള്‍ എങ്ങനെ ഒരിമിക്കുന്നു എന്ന കഥയാണ് അക്യുസ്ട്.. കഥയെകാലും കഥാപാത്രങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കിയാണ്‌ സിനിമയുടെ അവതരണം.. രണ്ടു ദിശയില്‍ സഞ്ചരിക്കുന്ന കഥ സിനിമയുടെ ഒരു പ്രതേക സ്ഥലത്ത് നിന്നും ഒരുമിക്കുന്നു.. അവിടെ നിന്നും കഥ പിരിമുറുക്കതിലെയ്ക്ക് വഴി വെയ്ക്കുന്നു... ഒരിക്കലും അഴിയില്ല എന്ന ചങ്ങല പോലെ ആ പിരിമുറുക്കം അവസാനിക്കുമോ എന്ന് പോലും കരുതി പോകും .. മികച്ച അവതരണമാണ് സിനിമയിലുടനീളം .. Dutch സിനിമകള്‍ മുന്‍പ് കണ്ടിട്ടില്ലാതത് കൊണ്ടാകണം, സിനിമയിലെ architecture വളരെ അധികം ഇഷ്ടപ്പെട്ടു .. നേരത്തെ പറഞ്ഞത്പോലെ കാഥാപാത്രങ്ങളുടെ പ്രാമുഖ്യം മികവുറ്റതാക്കാന്‍ അതിന്‍റെ ചുറ്റുപാടിനും കൂടി സാധിചിരിക്കുന്നു.. പിന്നെ എടുത്തു പറയേണ്ടത് sound effects with background music .നെ പറ്റിയാണ്.. മ്യൂസിക്‌ അധികം ഇല്ലാത്ത സമയങ്ങളില്‍ പോലും സൌണ്ട് എഫെക്ട്സിലെ ചെറിയ വെതിയാനങ്ങളിലൂടെ കഥയ്ക്ക്‌ ആക്കം കൂട്ടാന്‍ ശ്രമിച്ചിരിക്കുന്നു.. (കുറ്റവാളിയെ കോടതി മുറിയുടെ പുറത്തേക്കു കൊണ്ട് പോകുന്ന സീനിലെ ഡോര്‍ അടയ്ക്കുന്ന ഭാഗം ഒരു ഉദാഹരണം). അതുപോലെ തന്നെയാണ് പശ്ചാത്തല സംഗീതത്തിന്റെ വിന്യാസം.. ഒരു തരത്തിലും മാറി നില്‍കാതെ, പശ്ചാത്തലത്തില്‍ മാത്രമായി ഒതുങ്ങി കൂടിയ മികച്ച അവതരണം.. അഭിനയത്തിന്‍റെ കാര്യത്തില്‍ പ്രധാന കഥാപാത്രമായി ജീവിച്ച Ariane Schluter തിളങ്ങി.. ജൂഡിത്ത് എന്ന കഥാപാത്രത്തിന് ഒരു പ്രതേക നോട്ടം/കാഴ്ച സിനിമയില്‍ ഉടനീളം ഉണ്ടായിരുന്നു ..അതും മികവുറ്റതായിരുന്നു Sallie Harmsen, എന്ന സുന്ദരിയായ നടിയുടെ കണ്ണുകളില്‍.. ആദ്യമായി ജൂഡിത്ത് ലുസിയയെ കണ്ടു മുട്ടുന്ന സ്ലോ മോഷന്‍ രംഗം അതി മനോഹരമായി ചിത്രീകരിചിടുണ്ട്. ആവസാന സീനുകളിലെ emotional build-up അതിന്‍റെതായ മികവോടെ പ്രക്ഷകനുമായി സംവേതിക്കാന്‍ കഴിഞ്ഞു എന്നുള്ളത് സിനിമ മൊത്തത്തില്‍ ഒരു അനുഭവമാക്കി മാറ്റാന്‍ സാധിച്ചു എന്നുള്ളതിന്റെ ആകെ തുകയാണ്.. Genre.നോട് നീതിപുലര്‍ത്തി അവതരിപിചിരിക്കുന്ന അക്യുസ്ട് ഇ വര്‍ഷം ഇറങ്ങിയ സിനിമകളില്‍ വിട്ടുപോകാന്‍ പാടില്ലാത്ത ഒന്നാണ്. :)
Posted on: Mon, 29 Dec 2014 15:12:59 +0000

Trending Topics



Recently Viewed Topics




© 2015