One of my friends asked me why am I writing here in English - TopicsExpress



          

One of my friends asked me why am I writing here in English instead of our mother tongue Malayalam. Now, I write here in English because most of my friends who respond to my write-ups are outside Kerala. Of course, I know my limitation in English. I can just communicate otherwise my language is not that good nor I am having good vocabulary. But I am blessed with a few friends who can read and understand beyond the barrier of linguistic limitations. പിന്നെ നമ്മള്‍ മലയാളികളുടെ ചെറ്റത്തരത്തെ കുറിച്ച് മലയാളത്തില്‍ തന്നെ എഴുതാം, എന്തിനാ വെറുതെ അന്യ നാട്ടുകാരെ കൂടി അറിയിക്കുന്നത്! നമ്മള്‍ ഒരുത്തനെയും പൊങ്ങി വരാനനുവദിക്കുകയുമില്ല ഇനി എങ്ങാനും നമ്മുടെ കണ്ണു വെട്ടിച്ചു ഒരുത്തന്‍ ചാടി വന്ന് പുറംലോകം അറിഞ്ഞാല്‍ അവന്‍റെ ചെരുപ്പ് നക്കാന്‍ ഒട്ടും മടിക്കുകയുമില്ല! ഒരു പരിധി വരെ ഇതു മനുഷ്യ മനസിന്‍റെ പൊതു സ്വഭാവമാണെങ്കിലും നമ്മള്‍ മലയാളികളില്‍ ഇതു വളരെ ആഴത്തില്‍ വേരോടിയിരിക്കുന്നു. പിന്നെ മലയാളികളെ സംബന്ധിച്ച് ആത്മജ്ഞാനം, ഗുരുമാര്‍ഗം,..തുടങ്ങി ഞാന്‍ എഴുതുന്ന വിഷയങ്ങളില്‍ പൊതുവേ താല്പര്യം ഉള്ളതായി കാണുന്നുമില്ല. നാം ഒന്ന് നോക്കുകയാണെങ്കില്‍ പാശ്ചാത്യലോകവും, ഉത്തരേന്ത്യയിലും, കേരളം ഒഴികെയുള്ള ദക്ഷിണേന്ത്യന്‍ പ്രദേശങ്ങളിലും ഉള്ള ഒരു നല്ല ജനവിഭാഗം പ്രത്യേകിച്ച് സാഹിത്യ, സാംസ്കാരിക മേഖലയിലുള്ളവര്‍ അന്ധവിശ്വാസങ്ങലെയെല്ലാം തള്ളിക്കളഞ്ഞുകൊണ്ട് ആത്മീയതയില്‍ അധിഷ്ടിതമായ ഒരു ധാര്‍മിക ജീവിതത്തെ കുറിച്ച് ചിന്തിച്ചു തുടങ്ങിയതായി കാണാവുന്നതാണ്. ഇന്നു ലോകത്തില്‍ കാണുന്ന എല്ലാ കുഴപ്പങ്ങളുടെയും മൂലകാരണം മനുഷ്യമനസിലെ ജീര്‍ണതയാണന്നും, ഒരു ധാര്‍മിക ജീവിതത്തിലൂടെ ഈ ജീര്‍ണതയെ കഴുകികളെയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു തുടങ്ങിയ തിരിച്ചറിവുകളാകാം ഒരു പക്ഷെ ഇത്തരക്കാരെ മതാതീത ആത്മീയ വിഷയങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. എന്തായാലും എന്നെ സംബന്ധിച്ച്, പ്രതികരണം കിട്ടുന്ന ഭാഷയില്‍ അഗാധമായ പാണ്ടിത്യം ഇല്ലെങ്കില്‍ കൂടി അതിലെഴുതുന്നതാണ് ഉചിതം എന്നു കരുതുന്നു.
Posted on: Wed, 29 Oct 2014 16:59:49 +0000

Trending Topics



Recently Viewed Topics




© 2015