S G V യെ - TopicsExpress



          

S G V യെ വിമര്‍ശിക്കുന്നവരോട് സ്നേഹപൂര്‍വ്വം നാം ഇപ്പോള്‍ ജീവിക്കുന്നത് ഇന്റര്‍നെറ്റ്‌ യുഗത്തിലാണ്... ഇന്റര്‍നെറ്റ് ജീവിതത്തിന്റെ ഭാഗമായി മാറിയ സമൂഹമാണ് വളര്‍ന്ന് വരുന്നത്.. ഒരു ഓണ്‍ലൈന്‍ സര്‍വ്വേ റിപ്പോര്‍ട്ടില്‍ വന്നത് ... ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ ഉള്ള കേരളത്തിലെ മത വിഭാഗം അത് സുന്നികളാണ് (എ പി വിഭാഗം) എന്നാണ്... ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന നമ്മുടെ പ്രവര്‍ത്തകരും അല്ലാത്തവരും ഫേസ്ബുക്ക് മാത്രമല്ല ബ്രൌസ് ചെയ്യുന്നത്.. പല വെബ്സൈറ്റുകളും സന്ദര്‍ശിക്കാറുണ്ട്.. നമ്മുടെ സംഘടനക്കും സ്ഥാപനങ്ങള്‍ക്കും തന്നെ ഒരുപാട് സൈറ്റുകള്‍ ഉണ്ട് .. സൈറ്റുകളില്‍ നമ്മുടെ പല പ്രവര്‍ത്തകരും പണ്ഡിതന്മാരുടെ പ്രസംഗങ്ങളും ക്ലാസ്സുകളും മറ്റും അപ്‌ലോഡ്‌ ചെയ്യാറുണ്ട്... അത് കേള്‍ക്കാന്‍ പലരും അത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കാറുമുണ്ട്.. കൂട്ടത്തില്‍ പലരും ഉപയോഗിക്കുന്ന ഒരു മെസ്സെന്‍ജര്‍ ആണ് Beyluxe... Beyluxe മെസ്സെന്‍ജറില്‍ ഇന്ത്യന്‍ സെക്ഷനില്‍ നോക്കിയാല്‍ അറിയാം കൂടുതല്‍ റൂമുകളും മലയാളികളുടെതാണ്... അതില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉള്ളത് ഇസ്ലാമിക്‌ ക്ലാസ്സ്‌ റൂമുകളിലാണ്.....ദിവസവും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ ഇത്തരം ക്ലാസ്സ്‌ റൂമുകളുമായി ബന്ധപ്പെടുന്നുണ്ട്... അവിടെ മുജാഹിദുകളിലെ എട്ട് ഗ്രൂപ്പുകളില്‍ നിന്ന് മൂന്നു ഗ്രൂപുകാര്‍ക്കും ഔദ്യോഗിക റൂമുണ്ട്... ചെകന്നൂരികള്‍ക്ക് റൂമുണ്ട്... കള്ള ത്വരീക്കത്തുകാരും റൂം തുറന്നിട്ടുണ്ട്.. മറ്റു പുത്തനാശയക്കാരും പലപ്പോയായി റൂം തുറക്കാറുണ്ട്... കൂട്ടത്തില്‍ എ പി ഉസ്താദിന്റെ ഗീബത്‌ പറയല്‍ അജണ്ടയാക്കിയവര്‍ക്കും ഔദ്യോഗിക റൂമുണ്ട്.. ഇത്തരം റൂമുകളിലൂടെ പുത്തനാശയക്കാരും മറ്റും അവരുടെ വികല ആശയങ്ങള്‍ പ്രജരിപ്പിക്കുയും ചര്‍ച്ചകള്‍ വെച്ച് ചോദിക്കാന്‍ ചെല്ലുന്ന സാധാരണക്കാരായ സുന്നികളെ തെറ്റിദ്ധരിപ്പിച്ചു അവരുടെ ആശയത്തിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു... അവര്‍ സുന്നികള്‍ക്കെതിരെ വെല്ലുവിളികളുമായി പല റൂമുകളും തുറന്നു ചര്‍ച്ചകള്‍ സംഘടിപിച്ചുകൊണ്ടിരുന്നു...ഈ സാഹജര്യത്തില്‍ ആണ് എസ് ജി വി യുടെ ആവിര്‍ഭാവം... ആദ്യം ഹാരിസ്‌ എന്ന സാധാരണക്കാരന്‍ സുന്നത്ത്‌ ജമാഅതിന് വേണ്ടി ശബ്ദിച്ചു കൊണ്ട് റൂം തുറന്നു ... ഡ്യൂട്ടി ടൈം കഴിഞ്ഞു കിട്ടുന്ന ഇടവേളകളില്‍ അദ്ദേഹം സുന്നികള്‍ക്ക് വേണ്ടി ശബ്ദിച്ചു... ആദ്യ കാലങ്ങളില്‍ പകല്‍ നിശ്ചിത സമയം മാത്രമേ റൂം തുറക്കാറുണ്ടായിരുന്നുള്ളൂ... പിന്നീട് അത് വികസിച്ച് വികസിച്ച് ഇന്ന് നമ്മള്‍ കാണുന്ന സുന്നി ഗ്ലോബല്‍ വോയിസ്‌ ക്ലാസ്സ്‌ റൂമായി.... മഹാനായ മര്‍ഹൂ: E K ഹസന്‍ മുസ്ല്യാരുടെ (ന:മ) പേരില്‍ ഫാത്തിഹ ഓതി തുടങ്ങിയ നമ്മുടെ ക്ലാസ്സ്‌ റൂമിലേക്ക്‌ ധാരാളം ഉസ്താദുമാര്‍ പല ഘട്ടങ്ങളിലായി സുന്നത്ത്‌ ജമാഅതിന് വേണ്ടി ശബ്ദിക്കാന്‍ കടന്ന് വന്നു... ആദര്‍ശ വിരോധികള്‍ക്കെതിരെ നിരന്തരം ധാരാളം ഗഹനമായ ആദര്‍ശ ചര്‍ച്ചകള്‍ ക്ലാസ്സ്‌ റൂമില്‍ നടന്നു... മുജാഹിദുകളുടെ വലിയ നേതാക്കളടക്കം SGV യില്‍ ചോദ്യകര്‍ത്താക്കളായെത്തി... റബ്ബിന്റെ മഹത്തായ തൌഫീഖ്‌ കൊണ്ട് ആദര്‍ശ വിരോധികളുടെ മുഴുവന്‍ ചോദ്യങ്ങള്‍ക്കും വളരെ വ്യക്തമായി SGV യിലെ ഉസ്താദുമാര്‍ മറുപടി കൊടുത്തു.. മാത്രമല്ല സാധാരണക്കാരായ പ്രവാസികള്‍ക്ക്‌ പുത്തനാശയക്കാര്‍ അവരുടെ സിഡിയും ബൂക്കുകളും കൊടുത്ത് തെറ്റിദ്ധരിപ്പിച്ചപോള്‍ അവര്‍ക്ക് യഥാര്‍ത്ഥ ദീന്‍ മനസ്സിലാക്കികൊടുക്കാന്‍ SGV യുടെ ക്ലാസ്സുകള്‍ക്ക് കഴിഞ്ഞു.. ചോദ്യങ്ങളുടെ കൂട്ടത്തില്‍ ദീനിനെ കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അവസരം കിട്ടാതെ പ്രവാസ ജീവിതത്തിലേക്ക് കടക്കേണ്ടി വന്നവര്‍ കര്‍മ്മ ശാസ്ത്ര പരമായ പല ചോദ്യങ്ങളും ഉന്നയിക്കുകണ്ടായി.. കര്‍മ്മശാസ്ത്ര വിഷയത്തില്‍ പ്രാവീണ്യമുള്ള SGV യിലെ ഉസ്താദുമാര്‍ അത്തരം ചോദ്യങ്ങള്‍ക്കും മറുപടി നല്‍കി.. പിന്നീട് കര്‍മ്മ ശാസ്ത്ര വിഷയം പകല്‍ സമയത്തും ആദര്‍ശ ചര്‍ച്ചകള്‍ രാത്രി സമയത്തും ആയി ക്രമീകരിച്ചു...കൂട്ടത്തില്‍ വിവിധ വിഷയങ്ങളിലായി പല ക്ലാസ്സുകളും SGV യില്‍ നടന്നു... ഫിഖ്‌ഹ് ഗ്രന്ഥങ്ങള്‍ അധാരമാക്കിയുള്ള കര്‍മ്മശാസ്ത്ര തുടര്‍ ക്ലാസ്സുകളും, തസവ്വുഫ്‌ ക്ലാസ്സുകളും, ഖുര്‍ആന്‍ ക്ലാസും,ഹദീസ്‌ ക്ലാസും, ഖുര്‍ആന്‍ പാരായണ ക്ലാസ്സുകളും, ഫാമിലി ക്ലാസ്സുകളും, വ്യക്തിത്വ വികസന ക്ലാസ്സുകളും, , ഹജ്ജിന്റെ സമയങ്ങളില്‍ ഹജ്ജ്‌ ക്ലാസും, റമളാനില്‍ നോമ്പുമായി ബന്ധപ്പെട്ട ക്ലാസ്സുകളും, റബിഉല്‍ അവ്വലില്‍ ബുര്‍ദ വിശദീകരണ തുടര്‍ ക്ലാസ്സുകളും, അങ്ങനെ തുടങ്ങി ഓരോ ഘട്ടങ്ങളിലും ആവശ്യമായ ക്ലാസുകള്‍ SGV യില്‍ നടന്നു.. കൂടാതെ നാട്ടില്‍ നടക്കുന്ന പ്രാസ്ഥാനിക സമ്മേളനങ്ങളും പണ്ഡിതന്മാരുടെ പ്രഭാഷണങ്ങളും മറ്റും പ്രവാസികള്‍ക്കും ഗള്‍ഫ്‌ നാടുകളില്‍ നടക്കുന്ന പരിപാടികള്‍ നാട്ടിലുള്ളവര്‍ക്കും ലൈവായി കാണാനും കേള്‍ക്കാനും ക്ലാസ്സ്‌ റൂം വഴിയൊരുക്കി.. SGV യുടെ സുപ്രധാനമായ എല്ലാ തീരുമാനവും നമ്മുടെ സംഘടന നേതാക്കളുമായി ബന്ധപ്പെട്ടതിന് ശേഷമാണ് എടുക്കാറുള്ളത്... ആ മഹത്തായ നേത്രത്വത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് മുന്നോട്ട് പോവണം എന്ന നിലപാടാണ് SGV എപ്പോഴും സ്വീകരിച്ചത്‌... ഇതര സുന്നി സംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ SGV ചര്‍ച്ച സംഘടിപ്പിക്കാത്തത് സംഘടന നേതാക്കളുടെ നിര്‍ദേശം മാനിച്ചാണ്.. നിര്‍ബന്ധിത സാഹജര്യത്തില്‍ മാത്രമാണ് SGV അത്തരം വിഷയങ്ങളില്‍ ഇടപെടാറുള്ളത്... അതുപോലെ ഹാഫിസ്‌ അബ്ദുല്‍ ഹകീമിനെ കുറിച്ച് സംഘടന നേതാക്കളില്‍ നിന്ന് സൂചനകള്‍ ലഭിച്ചത് കൊണ്ടാണ് SGV അത്തരം ലൈവുകള്‍ കൊടുക്കാതിരുന്നത്..ക്ലാസ്സ്‌ റൂമില്‍ ആളുകുറഞ്ഞപ്പോയും പല ഭാഗത്ത് നിന്നും ശക്തമായ എതിര്‍പ്പ് ഉണ്ടായപ്പോയും ഞങ്ങള്‍ കാത്തിരുന്നു സമസ്തയുടെ നേതാക്കളുടെ നിര്‍ദേശത്തിനായി... ഞങ്ങള്‍ക്ക് വലുത് സംഘടനയും അതിന്റെ നേതാക്കളുമാണ്..." SGV നിര്‍ത്തണം എന്ന് നമ്മുടെ നേതാക്കള്‍ നിര്‍ദേശം നല്‍കിയാല്‍ അന്ന് ഇല്ലാതാവും Sunni Global Voice ".. ഇപ്പോഴത്തെ സംഭവ വികാസങ്ങളില്‍ SGV യെയും ഉള്‍പ്പെടുത്തി പലരും വിമര്‍ശിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്കൊണ്ടാണ് ഈ വിഷയങ്ങളൊക്കെ പറയേണ്ടി വന്നത്...ക്ലാസ്സ്‌ റൂമിന് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തകരുടെ സ്വകാര്യ ജീവിതത്തില്‍ എന്തൊക്കെ ചെയ്യുന്നു, ആരുമായൊക്കെ ഇടപെടുന്നു, ആരെയൊക്കെ വിളിക്കുന്നു എന്നന്വേഷിക്കല്‍ പ്രായോഗികമല്ല എന്ന കാര്യം ആര്‍ക്കും മനസ്സിലാകും...എന്നാല്‍ പ്രവര്‍ത്തകരുടെ ക്ലാസ്സ്‌ റൂമിന് അകത്ത് വെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ SGV നേത്രത്വം എപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. വല്ല കാപട്യവും SGV യില്‍ പ്രവര്‍ത്തിക്കുന്ന ആരിലെങ്കിലും ഉണ്ടെന്ന് SGV നേത്രത്വത്തിന് വ്യക്തമായാല്‍ ആ വ്യക്തി എത്ര വലിയ ആളായാലും അദ്ദേഹത്തിനെതിരെ നടപടിയെടുതിരിക്കും. ഇതാണ് SGV യുടെ നിലപാട്‌.. രണ്ട് വര്‍ഷം മുമ്പ് രാമന്തളിയെ ക്ലാസ്സ്‌ റൂമില്‍ നിന്ന് പുറത്താക്കിയത് അങ്ങനെ ബോധ്യപ്പെട്ടത്‌കൊണ്ടാണ്... SGV യുടെ അഡ്മിന്‍മാര്‍ക്ക്‌ ആര്‍ക്കും മറ്റൊരാളുടെ മനസ്സിലുള്ള കാര്യം അറിയാന്‍ കഴിയില്ല... പലരും അഭിപ്രായം പറയുന്നത് ശ്രദ്ധയില്‍പ്പെട്ടു സംഘടന മെമ്പര്‍ഷിപ്പുള്ളവരെ മാത്രം അഡ്മിന്മാരാക്കണം എന്ന്.. ഞങ്ങള്‍ മാനിക്കുന്നു ആ അഭിപ്രായം..എങ്കിലും സ്നേഹപൂര്‍വ്വം ചോദിച്ചോട്ടെ രാമന്തളിക്ക് സംഘടന മെമ്പര്‍ഷിപ്പ്‌ ഉണ്ടായിരുന്നില്ലേ.. എ പി ഉസ്താദിനെ ഇപ്പോള്‍ ചീത്ത പറഞ്ഞു നടക്കുന്ന ചില സഖാഫിമാരെ നമുക്കറിയില്ലേ. അവര്‍ മുമ്പ് സംഘടനയില്‍ പ്രവര്‍ത്തിച്ചവരല്ലേ... ആരെങ്കിലും പറയുമോ സംഘടനയാണ് അവരെ വളര്‍ത്തിയത്‌ എന്ന്, മര്‍കസ്‌ ആണ് വളര്‍ത്തിയത്‌ എന്ന്. കക്കാട് ത്വരീക്കത്തില്‍ പോയ ആളെ വളര്‍ത്തിയത്‌ സംഘടനയാണ് എന്ന് പറഞ്ഞു കുറ്റപ്പെടുത്താന്‍ പറ്റുമോ ? ഇത്പോലോത്ത എത്ര ഉദാഹരണങ്ങള്‍ നമ്മുടെ മുന്നില്‍ ഉണ്ട്.. ഇവിടെ SGV യില്‍ പ്രവര്‍ത്തിച്ച ഒരാള്‍ മോശം അവസ്ഥയിലേക്ക് പോയാല്‍ അതിന് SGV യെ വിമര്‍ശിക്കുന്നതെന്തിന്.. ഈ വിമര്‍ശനങ്ങളുടെ സ്രോധസ്സുകള്‍ എവിടെ നിന്നാണെന്ന് ഞങ്ങള്‍ക്കറിയാം. SGV ഇല്ലാതാവണം എന്നാഗ്രഹിക്കുന്ന ചില തല്‍പര കക്ഷികളുടെ ദുഷ്പ്രജരണങ്ങളില്‍ SGV യെ സ്നേഹിക്കുന്നവര്‍ പെട്ടുപോകരുത്‌.. ആഹ്ലുസുന്നയുടെ സംസ്ഥാപനത്തിനായി സൈബര്‍ ലോകത്ത്‌ സജീവ സാന്നിദ്ധ്യമായി സുന്നി ഗ്ലോബല്‍ വോയിസ്‌ നിലനില്‍ക്കും... റഹ്മനായ റബ്ബ് നിലനിര്‍ത്തുമാറാകട്ടെ...ആമീന്‍.
Posted on: Sun, 08 Sep 2013 16:30:33 +0000

Trending Topics



Recently Viewed Topics




© 2015