Short Biography of Prophet MUhammed SAW പതിനാല് - TopicsExpress



          

Short Biography of Prophet MUhammed SAW പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ അറേബ്യയുടെ ചിത്രം വളരെ ഇരുണ്ടതാണ്. ഉയര്‍ന്ന നിലയ്ക്കുള്ള യാതൊരു നാഗരികതയുമില്ലാതിരുന്ന അവിടെ പാഠശാലകളോ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളോ ഗ്രന്ഥശാലകളോ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. മദ്യത്തില്‍ മുങ്ങിക്കിടന്നിരുന്നു അന്നത്തെ സമൂഹം. തന്റെ ശവശരീരം മുന്തിരിവള്ളിയുടെ ചുവട്ടില്‍ കുഴിച്ചിട്ടാല്‍ ദ്രവിക്കുന്ന എല്ലുകള്‍ക്ക് വീഞ്ഞിന്റെ മത്ത് ലഭിക്കുമല്ലോയെന്ന് പാടിയ അറേബ്യന്‍ കവിയുടെ വരികള്‍, പ്രസ്തുത സമൂഹം എത്രത്തോളം മദ്യാസക്തരായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ട്. നാരിമാരുടെ നഗ്നതാ വിവരണമായിരുന്നു അന്നത്തെ കവിതകളുടെ പ്രധാനപ്പെട്ട ഉള്ളടക്കം. പെണ്ണിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത സമൂഹമായിരുന്നു അത്. നഗ്നതാപ്രദര്‍ശനം നടത്തുന്നതില്‍ സ്ത്രീ പുരുഷഭേദമന്യേ യാതൊരു സങ്കോചവുമവര്‍ക്കുണ്ടായിരുന്നില്ല. കഅ്ബാലയത്തെ സ്ത്രീകളും പുരുഷന്മാരുമെല്ലാം നഗ്നരായിക്കൊണ്ടാണ് പ്രദക്ഷിണം ചെയ്തിരുന്നത്. കലഹങ്ങളും കൊലപാതകങ്ങളും ആ സമൂഹത്തില്‍ സര്‍വ്വസാധാരണമായിരുന്നു. ഗോത്രവഴക്കുകളില്ലാത്ത ദിവസങ്ങള്‍ തുലോം വിരളമായിരുന്നു. മനുഷ്യര്‍ മനുഷ്യരെ നിഷ്ഠൂരം വധിക്കുന്നതില്‍ യാതൊരു തെറ്റും അവര്‍ കണ്ടിരുന്നില്ല. ശക്തര്‍ അശക്തരെ വധിക്കുകയും കൊള്ളയടിക്കുകയും ചെയ്യുക സാധാരണയായിരുന്നു. ഗോത്രമഹിമയില്‍ അഭിമാനംകൊണ്ടിരുന്ന അറബികള്‍ക്ക് ഗോത്രത്തിന്റെ പേരില്‍ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നതില്‍ യാതൊരു വൈമനസ്യവുമുണ്ടായിരുന്നില്ല. അവരുടെ ആരാധ്യ വസ്തുക്കളാകട്ടെ ശിലാബിംബങ്ങളുമായിരുന്നു. സ്രഷ്ടാവും സംരക്ഷകനുമായ ദൈവത്തിന്റെ അസ്തിത്വം അവര്‍ അംഗീകരിച്ചിരുന്നുവെങ്കിലും അവനിലേക്ക് നേരിട്ട് അടുക്കുക അസാധ്യമായതിനാല്‍ ഇടയാളന്മാരെ സ്വീകരിക്കുകയെന്ന തത്വമാണ് അവര്‍ അംഗീകരിച്ചിരുന്നത്. ഈ ഇടയാളന്മാരില്‍ മഹാത്മാക്കള്‍ മുതല്‍ വിഗ്രഹങ്ങള്‍വരെയുണ്ടായിരുന്നു. കല്ലുകള്‍ക്ക് മുന്നിലായിരുന്നു അവര്‍ നമസ്ക്കരിച്ചിരുന്നത്. മുഹമ്മദിന്റെ(SAW) ജനനം ഇത്തരമൊരു സമുദായത്തിലാണ് മുഹമ്മദ്(SAW) ജനിക്കുന്നത്. മക്കയിലെ ഖുറൈശ് ഗോത്രത്തിലെ ഹാശിം കുടുംബത്തില്‍ അബ്ദുല്ല (ദൈവദാസന്‍ ) ആമിന (വിശ്വസ്ത) ദമ്പതിമാരുടെ മകനായിട്ടായിരുന്നു ജനനം. ജനിക്കുന്നതിന് മുമ്പുതന്നെ പിതാവും ഏഴുവയസ്സുള്ളപ്പോള്‍ മാതാവും മരണപ്പെട്ടതിനാല്‍ തികച്ചും അനാഥനായിട്ടാണ് വളര്‍ന്നത്. മാതാവിന്റെ മരണശേഷം പിതാമഹനായ അബ്ദുല്‍ മുത്തലിബ് സംരക്ഷണം ഏറ്റെടുത്തു. അല്‍പകാലത്തിനുശേഷം അദ്ദേഹവും മരണപ്പെട്ടതിനാല്‍ പിതൃസഹോദരനായ അബൂത്വാലിബിന്റെ സംരക്ഷണത്തിലാണ് പിന്നീട വളര്‍ന്നത്. ഇരുപത്തിയഞ്ചാമത്തെ വയസില്‍ Nabi SAW നാല്‍പതുകാരിയായ ഖദീജ (റ)യെ വിവാഹം ചെയ്തു. ഇങ്ങനെ അനാഥനായി ജനിച്ച് അനാഥനായി വളര്‍ന്ന മുഹമ്മദാണ്(SAW) ലോകം മുഴുവന്‍ കാത്തുകൊണ്ടിരുന്ന, പ്രവാചകന്മാര്‍ മുഴുവന്‍ പ്രവചിച്ച മഹാനായ അന്തിമ പ്രവാചകനായിത്തീര്‍ന്നത്. അങ്ങനെ ആവര്‍ത്തന പുസ്തകത്തി(33:2)ലെ പ്രവചനത്തിന്റെ പൂര്‍ത്തീകരണമായി. സീനയില്‍നിന്നും വന്ന മോശെയുടെയും സേയീ റില്‍ ഉദിച്ച യേശുവിന്റെയും പിന്‍ഗാമിയായ ദൈവദൂതന്‍ പാറാന്‍ പര്‍വ്വതത്തിന്റെ നാടായ അറേബ്യയില്‍നിന്ന് ലോകത്തിന് മുഴുവനുമായി പ്രകാശിച്ചു. മണലാരണ്യത്തില്‍നിന്ന് വരുന്ന കല്‍ക്കിയെന്ന ധര്‍മ്മ സ്ഥാപകനെക്കുറിച്ച പ്രതീക്ഷയും ഒട്ടകത്തിന്റെ നാട്ടില്‍നിന്ന് ഉയര്‍ത്തപ്പെടുന്ന നരാശംസനെക്കുറിച്ച പ്രവചനവും മുഹമ്മദി(സ)ല്‍ പൂര്‍ത്തീകരിക്കപ്പെട്ടിരിക്കുന്നു. ‘നരാംശസ’യെന്നാല്‍ സ്തുതിക്കപ്പെട്ടവന്‍എന്നര്‍ത്ഥം! ‘മുഹമ്മദ്’ എന്ന അറബി പദത്തിന് തുല്യമായ സംസ്കൃതപദം! ഭവിഷ്യല്‍പുരാണത്തിലാണെങ്കില്‍ ‘മഹാമദ്’ എന്ന അറബി നാമം തന്നെയാണ് പ്രയോഗിച്ചിരിക്കുന്നത്. കല്‍ക്കിയുടെ അനാഥത്വത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ മുഹമ്മദ് (സ)യുടെ ജീവിതത്തില്‍ നാം കാണുന്നു. Nabi SAW yudey പിതാവിന്റെ പേര് അബ്ദുല്ലയെന്നും മാതാവിന്റെ പേര് ആമിനയെന്നുമായിരുന്നുവല്ലോ.* സകല സത്യത്തിലേക്കും വഴി നടത്തുന്നതിന് കടന്നുവരാനിരിക്കുന്ന സഹായകനെക്കുറിച്ച യേശുവിന്റെ പ്രവചനവും ഇവിടെ പൂര്‍ത്തീകരിക്കപ്പെടുന്നതായി നാം കാണുന്നു. സഹായകന്‍ എന്ന് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നത് ‘പാരക്ളിറ്റോസ്’ എന്ന ഗ്രീക്ക്** പദമാണ്. പാരക്ളിറ്റോസിന് ശബ്ദസാദൃശ്യമുള്ള പദമാണ് പെരിക്ളീറ്റസ്്. സ്തുതിക്കപ്പെട്ടത് എന്നര്‍ത്ഥം. അഹ്മദ് എന്ന അറബി പദത്തിന് തുല്യമാണിത്. മുഹമ്മദി (സ)ന്റെ മറ്റൊരു പേരായിരുന്നു അഹ്മദ്. രണ്ടും ഒരേ പദധാതുവില്‍നിന്നുണ്ടായ നാമങ്ങള്‍ തന്നെ! ചരിത്രത്തിന്റെ തെളിച്ചം അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് (സ). അതുകൊണ്ടുതന്നെ അവസാനത്തെ മനുഷ്യന്‍വരെയുള്ള സകലര്‍ക്കും മാതൃകയായിരിക്കണം. അതിനുവേണ്ടി ജീവിതംമുഴുവന്‍ രേഖപ്പെടുത്തപ്പെട്ടിരിക്കണം. അല്ലെങ്കില്‍ ശേഷം നൂറ്റാണ്ടുകള്‍ കഴിഞ്ഞ് ജീവിക്കുന്ന മനുഷ്യര്‍ മോക്ഷത്തിന്റെ മാര്‍ഗം പിന്‍പറ്റുന്നതെങ്ങനെ? പിന്തുടരുന്നതെങ്ങനെ? അദ്ഭുതം! മുഹമ്മദ് നബി (സ)യുടെ മുഴുജീവിതവും ആര്‍ക്കും വായിക്കാന്‍ പറ്റുന്നവിധത്തില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു അല്ല, Nabi SAW yude പോലെ ജീവിതത്തിലെ ചെറുതും വലുതുമായ മുഴുസംഭവങ്ങളും രേഖപ്പെടുത്തപ്പെട്ട ഒരു മനുഷ്യനും മാനവ ചരി ത്രത്തിലുണ്ടായിട്ടേയില്ല. മുമ്പുള്ള പ്രവാചകന്മാരാരുംതന്നെ രേഖപ്പെടുത്തപ്പെടുന്ന ചരിത്രത്തിന്റെ ഭാഗമായിട്ടില്ല. ക്രിസ്തുവും കൃഷ്ണനും ജീവിച്ചിരുന്നില്ലെന്നു പറയാന്‍ പലര്‍ക്കും അവസരമുണ്ടാക്കിയത്, ചരിത്രത്തിന്റെ ദൃഷ്ടിയില്‍ അവരുടെയെല്ലാം അസ്തിത്വം സംശയാസ്പദമായതാണ്. എന്നാല്‍ മുഹമ്മദി(സ)ന്റെ അവസ്ഥ തികച്ചും ഭിന്നമാണ്. ‘മുഹമ്മദ് (SW)ചരിത്രത്തിന്റെ പൂര്‍ണ്ണമായ പ്രകാശത്തിലാണ് ജനിച്ചതെ’ന്ന ഫിലിപ്പ് ഹിറ്റിയുടെ പ്രസ്താവന തന്നെ ചരിത്രപരതയ്ക്കുള്ള വ്യക്തമായ അംഗീകാരമാണ്. മുഹമ്മദ് SAW ജീവിച്ചിരുന്നില്ലെന്ന് പറയാന്‍ ആര്‍ക്കും ധൈര്യം വരാതിരിക്കുമാറ് ശക്തവും വ്യക്തവുമാണ് ചരിത്രം. അതുകൊണ്ടു തന്നെ അവസാന നാളുവരെയുള്ള മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയാകുവാന്‍ യോഗ്യതയുള്ള ഏക പ്രവാചകന്‍NAbi SAW akunnu.. വിശ്വസ്തന്‍ അനാഥനായ മുഹമ്മദ് SAW അന്ന് അറേബ്യയില്‍ ലഭ്യമായിരുന്ന സംരക്ഷണങ്ങള്‍തന്നെ ലഭിക്കാതെയാണ് വളര്‍ന്നുവന്നത്. വിദ്യാഭ്യാസം അല്‍പംപോലും ലഭിക്കാത്തതിനാല്‍ എഴുത്തും വായനയുമറിയാത്തവനായിട്ടാണ് ജീവിച്ചത്. കുട്ടിക്കാലത്ത് അറബിക്കുട്ടികളോടൊപ്പം ആടുമേയ്ക്കുകയും യുവാവായപ്പോള്‍ കച്ചവടത്തിലേര്‍പ്പെടുകയും ചെയ്ത ജീവിതവും സഹവാസവുമെല്ലാം സാധാരണക്കാരായ അറബികളുടെ കൂടെതന്നെയായിരുന്നു. എന്നാല്‍ അവരുടെ ദുസ്വഭാവങ്ങളൊന്നും തന്നെ NabiSAW il undayirunnilla. ഒരിക്കല്‍പോലും വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ നമ്രശിരസ്കനായിരുന്നിട്ടില്ല. കളവോ, അസഭ്യവാക്കുകളോ അദ്ദേഹത്തില്‍നിന്നും ആരും ശ്രവിച്ചിട്ടില്ല. ഒരിക്കലെങ്കിലും NAbi SAW കളവോ വഞ്ചനയോ ചെയ്തതായി ആരും ആരോപിച്ചിട്ടില്ല.. അന്യരുടെ ഒരു കാശുപോലും അന്യായമായി എടുത്തുവെന്ന് ആരും പറഞ്ഞിട്ടില്ല. ദുഃഖിക്കുന്നവരോടൊപ്പം പങ്കുചേരുന്ന പ്രകൃതക്കാരനായിരുന്ന, അനാഥകളെയും അഗതികളെയും സഹായിക്കുന്നതില്‍ മുന്‍പന്തിയിലായിരുന്നു. വിധവകളുടെ പ്രശ്നങ്ങളെക്കുറിച്ചറിഞ്ഞ് സഹായിക്കാനായി പ്രയത്നിച്ചുകൊണ്ടിരുന്നു. വിശക്കുന്നവര്‍ക്ക് ഭക്ഷണം നല്‍കാനും യാത്രക്കാരെ ശുശ്രൂഷിക്കാനും ശ്രമിച്ചു. ജനങ്ങള്‍ക്കിടയില്‍ ശണ്ഠയും സംഘട്ടനങ്ങളുമുണ്ടാവുമ്പോള്‍ സന്ധിക്കും യോജിപ്പിനുംവേണ്ടി പരിശ്രമിച്ചു. എല്ലാവിധ മാലിന്യങ്ങളുടെയും കൂത്തരങ്ങായ ആ സമൂഹത്തില്‍ അത്തരം യാതൊരു മാലിന്യവും തൊട്ടുതീണ്ടാത്തവനായി മുഹമ്മദ്SAW ജീവിച്ചു. ഈ നല്ല സ്വഭാവങ്ങളെയെല്ലാം സമൂഹം അംഗീകരിച്ചു. ജനങ്ങള്‍ തങ്ങളുടെ വിലപിടിപ്പുള്ള സാധനങ്ങള്‍ കൊണ്ടുവന്ന് സൂക്ഷിക്കാന്‍ കൊടുക്കാന്‍ മാത്രം വിശ്വസ്തതയില്‍ അവര്‍ക്കെല്ലാം വലിയ മതിപ്പായിരുന്നു. മുഹമ്മദിന്റെ SAW സത്യസന്ധതയ്ക്കുള്ള അംഗീകാരമെന്നോണം ആ സമൂഹം ‘അല്‍ അമീന്‍ ‘-വിശ്വസ്തന്‍ എന്നായിരുന്നു Nabi SAW yey വിളിച്ചിരുന്നത്. ദൈവികബോധനം നാല്‍പതാമത്തെ വയസ്സുവരെ എല്ലാ അര്‍ത്ഥത്തിലും വിശിഷ്ടമായ ജീവിതം നയിച്ച മുഹമ്മദ് (സ), തന്റെ സമൂഹത്തിലുള്ള അജ്ഞതാന്ധകാരങ്ങളില്‍നിന്ന് അകന്ന് ജനവാസസ്ഥലങ്ങളില്‍നിന്ന് ദൂരെനില്‍ക്കുന്ന ‘ഹിറാ’യെന്ന പര്‍വതഗുഹക്കുള്ളില്‍ ദിവസങ്ങളോളം താമസിക്കുന്നു. അവിടുത്തെ ശാന്തവും ഏകാന്തവുമായ ചുറ്റുപാടില്‍ ചിന്താമഗ്നായി പല രാത്രികളും കഴിച്ചുകൂട്ടുന്നു. ഏകാന്ത ജീവിതമിഷ്ടപ്പെട്ട അദ്ദേഹം ഭക്ഷണം തയ്യാറാക്കിക്കൊണ്ട് ഗുഹയിലെത്തുന്നു. കയ്യില്‍ കരുതിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തീരുമ്പോള്‍ വീട്ടിലെത്തി വീണ്ടും ഭക്ഷണം തയ്യാറാക്കി മടങ്ങുന്നു. തികഞ്ഞ ഏകാന്ത ജീവിതം! ഒരുദിവസം Nabi SAWyudey ഏകാന്തതയെ ഭഞ്ജിച്ചുകൊണ്ട് ഒരു അപരിചിതന്‍ പ്രത്യക്ഷപ്പെട്ടു. പ്രത്യക്ഷപ്പെട്ട വ്യക്തി ആവശ്യപ്പെട്ടു: ‘ഓതുക മുഹമ്മദ്SAW പ്രതിവചിച്ചു: ‘എനിക്ക് ഓതാനറിയില്ലല്ലോ’ അപരിചിതന്റെ ആഗമനവും ചോദ്യവും കേട്ട് അമ്പരന്നുനില്‍ക്കുന്ന മുഹമ്മദിനെSAW അദ്ദേഹം മാറോട് ചേര്‍ത്തി ശക്തിയായി അമര്‍ത്തിക്കൊണ്ട് വീണ്ടും കല്‍പിച്ചു: ‘ഓതുക’ മുഹമ്മദ്SAW ആവര്‍ത്തിച്ചു: ‘എനിക്ക് ഓതാനറിയില്ലല്ലോ’ വീണ്ടും മാറോട് ചേര്‍ത്തമര്‍ത്തിക്കൊണ്ട് ആഗതന്‍ പറഞ്ഞുകൊടുത്ത വചനങ്ങള്‍, മുഹമ്മദ്SAW ഓതാന്‍ തുടങ്ങി. ‘സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ ഓതുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ ഓതുക. പേന കൊണ്ട് പഠിപ്പിച്ചവനായ നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു’ (ഖുര്‍ആന്‍ 96:1-5) അവസാനത്തെ വേദഗ്രന്ഥത്തിലേക്കായി അവതരിക്കപ്പെട്ട ആദ്യത്തെ വചനങ്ങളായിരുന്നു ഇവ. മലയില്‍വെച്ച് വിദ്യ സ്വീകരിക്കുന്ന കല്‍ക്കി സങ്കല്‍പത്തിന്റെ പൂര്‍ത്തീകരണം നമുക്ക് മുഹമ്മദി(സ)ന്ന് ദൈവികബോധനം ലഭിച്ച സംഭവത്തില്‍ കാണാന്‍ കഴിയുന്നു. പ്രബോധനത്തിന്റെ ആരംഭം മുഹമ്മദ്SAW ദൈവത്തിന്റെ ദൂതനും അന്തിമ പ്രവാചകനുമായി നിയോഗിക്കപ്പെട്ടു. സത്യമതത്തിന്റെ പരസ്യപ്രബോധനത്തിന് തുടക്കം കുറിക്കാന്‍ കല്‍പിക്കപ്പെട്ടു. സഫാ മലക്കുമുകളില്‍ കയറിനിന്ന് തന്റെ ഗോത്രത്തിലെ കുടുംബ ശാഖകളില്‍ പെട്ടവരെ പേരെടുത്ത് വിളിക്കാന്‍ തുടങ്ങി. അല്‍ അമീനിന്റെ വിളികേട്ട് അവരെല്ലാവരും സസന്തോഷം പാഞ്ഞെത്തി. അവരോട് Nabi SAW ചോദിച്ചു: “ഈ മലയുടെ എതിര്‍വശത്ത് ഒരു വലിയ അശ്വസേന നിങ്ങളെ ആക്രമിക്കാനായി സജ്ജരായി നില്‍ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ?” അവര്‍ ഒരേസ്വരത്തില്‍ പറഞ്ഞു. ‘തീര്‍ച്ചയായും. കാരണം ഇതിനുമുമ്പ് നീ കളവ് പറയുന്നതായി ഞങ്ങളാരും കേട്ടിട്ടില്ലല്ലോ’ അല്‍ അമീന്‍ തുടര്‍ന്നു: ‘എങ്കില്‍ മരണാനന്തര ജീവിതത്തിന്റെ വേദനാജനകമായ ശിക്ഷയെക്കുറിച്ച് ഞാനിതാ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സ്രഷ്ടാവും ഏകനുമായ അല്ലാഹു മാത്രമാണ് ആരാധനകള്‍ക്ക് അര്‍ഹന്‍. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുകയും ബഹുദൈവാരാധനയെ വര്‍ജ്ജിക്കുകയും ചെയ്യുക’. ജനം ഞെട്ടി. തങ്ങളുടെ പിതാക്കളുടെ വിശ്വാസങ്ങള്‍ക്കെതിരായ സംഗതികളാണ് മുഹമ്മദ്SAW പറയുന്നത്. തങ്ങളുടെ എല്ലാമെല്ലാമായ ദൈവങ്ങളെയെല്ലാം കയ്യൊഴിക്കാനാണ് മുഹമ്മദ്SAW ആജ്ഞാപിക്കുന്നത്. ഇന്നലെവരെ തങ്ങളുടെയെല്ലാം പ്രിയങ്കരനായിരുന്ന മുഹമ്മദിനെ SAW ഉപേക്ഷിക്കണമോ പിതൃസമ്പത്തായി ലഭിച്ചിരിക്കുന്ന വിശ്വാസങ്ങളെ കയ്യൊഴിക്കണമോ? എന്താണ് വേണ്ടതെന്ന് അവര്‍ ചിന്തിച്ചു. എങ്ങും നിശ്ശബ്ദത. ഈ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് മുഹമ്മദി(സ)ന്റെ പിതൃവ്യരില്‍ ഒരാളായ അബൂലഹബിന്റെ ശബ്ദമുയര്‍ന്നു. “നിനക്ക് നാശമുണ്ടാവട്ടെ! ഇതിനുവേണ്ടിയായിരുന്നുവോ നീ ഞങ്ങളെ വിളിച്ച്കൂട്ടിയത്?” പീഡനങ്ങള്‍! പ്രലോഭനങ്ങള്‍! അന്തിമ പ്രവാചകനോടുള്ള സമൂഹത്തിന്റെ എതിര്‍പ്പിന്റെ ഉദ്ഘാടനമായിരുന്നു അബൂലഹബ് നിര്‍വഹിച്ചത്. മുഹമ്മദി(സ)ന്റെ റുഖിയ്യ, ഉമ്മുകുല്‍സും എന്നീ പുത്രിമാരെ വിവാഹം ചെയ്തിരുന്ന അബൂലഹബിന്റെ പുത്രന്മാരായ ഉത്ബയും ഉതൈബയും തങ്ങളുടെ ഭാര്യമാരെ വിവാഹമോചനം ചെയ്ത് തങ്ങളുടെ പിതാവിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ഇന്നലെവരെ സമൂഹത്തിന്റെ സ്നേഹാദരവുകള്‍ക്ക് പാത്രമായിരുന്ന മുഹമ്മദി(സ)നെ പ്രപഞ്ചത്തിലെ ഏറ്റവും വലിയ യാഥാര്‍ത്ഥ്യം പറഞ്ഞുവെന്നതിന്റെ പേരില്‍ നാട്ടുകാര്‍ വെറുത്തു. സത്യസന്ധനായിരുന്ന മുഹമ്മദ്SAW, സമൂഹത്തെ നേര്‍വഴിയിലേക്ക് നയിക്കാന്‍ നിയോഗിക്കപ്പെട്ടുവെന്ന ഏക കാരണത്താല്‍ ഭ്രാന്തനെന്നും മാരണക്കാരനെന്നും വിളിക്കപ്പെട്ടു. അദ്ദേഹം കല്ലെടുത്തെറിയപ്പെട്ടു. മര്‍ദ്ദിക്കപ്പെട്ടു. മൃഗീയമായ ആക്രമണങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടു. അദ്ദേഹത്തെ വധിക്കാനായി ഗൂഢാലോചന നടത്തപ്പെട്ടു. Nabi SAW പ്രബോധനം ചെയ്ത തത്വങ്ങള്‍ സ്വീകരിച്ചവരില്‍ പലരും മൃഗീയമായി വധിക്കപ്പെട്ടു. സ്വവസതികളില്‍നിന്നും പുറത്താക്കപ്പെട്ടു. മറ്റുചിലര്‍ക്ക് ഇണകളെ നഷ്ടപ്പെട്ടു. വിശ്വാസികളുടെ സമൂഹം ബഹിഷ്ക്കരിക്കപ്പെട്ടു. വെറും പച്ചിലകള്‍ മാത്രം തിന്ന് ജീവന്‍ നിലനിര്‍ത്തിയ ദിനരാത്രങ്ങള്‍ കഴിഞ്ഞുപോയി. എന്നിട്ടും സത്യമതത്തിന്റെ സന്ദേശപ്രചാരണത്തില്‍നിന്ന് Nabi SAW പിന്നോട്ട് പോയില്ല. അവസാനം സ്വന്തം വിശ്വാസം സംരക്ഷിക്കുന്നതിനുവേണ്ടി, അതനുസരിച്ച് ജീവിക്കുവാന്‍ അവസരം ലഭിക്കുന്നതിനുവേണ്ടി, പെറ്റുവളര്‍ന്ന നാടും വീടും വിട്ട് ദൂരദേശത്തേക്ക് പലായനം ചെയ്യേണ്ടിവന്നു, Nabi SAWkku. അക്രമത്തിന്റെയും മര്‍ദ്ദനങ്ങളുടെയും മാര്‍ഗങ്ങള്‍ മാത്രമല്ല പ്രതിയോഗികള്‍ പ്രയോഗിച്ചത്. ഭീഷണികളുടെയും ഏഷണികളുടെയും മാര്‍ഗങ്ങള്‍ പരാജയപ്പെടുകയാണെന്ന് കണ്ട് ഖുറൈശികള്‍ പ്രലോഭനങ്ങളുടെയും പ്രീണനങ്ങളുടെയും പാതയും പരീക്ഷിച്ചുനോക്കി. സമൂഹത്തിലെ നേതാക്കളെല്ലാംകൂടി ഒരു ദിവസം നബിയുടെSAW അടുക്കല്‍ ചെന്ന് വശീകരിക്കാനായി ശ്രമിച്ചു. അവര്‍ പറഞ്ഞു: ‘നീ സമ്പത്താണ് കൊതിക്കുന്നതെങ്കില്‍ ആവശ്യമുള്ള ധനം ഞങ്ങള്‍ തരാം. അധികാരമാണ് ആഗ്രഹിക്കുന്നതെങ്കില്‍ ഈ പ്രദേശത്തെ രാജാവായി നിന്നെ ഞങ്ങള്‍ വാഴിക്കാം. സൌന്ദര്യമാണ് മോഹിക്കുന്നതെങ്കില്‍ നിനക്കിഷ്ടപ്പെട്ട സുന്ദരിയെ വിവാഹം ചെയ്യാനുള്ള അവസരമുണ്ടാക്കിത്തരാം’. ആരും വീണുപോകുന്ന വാക്കുകള്‍! ആശിച്ചുപോകുന്ന പ്രലോഭനങ്ങള്‍! ഒരൊറ്റവാക്ക് പറഞ്ഞാല്‍ മതി. താന്‍ ഈ പ്രദേശത്തെ ഏറ്റവും വലിയ ധനവാനാകും. നാട്ടുകാര്‍ മുഴുവന്‍ തന്റെ രാജധാ നിയിലെത്തി തനിക്ക് പാദസേവ ചെയ്യും. സൌന്ദര്യധാമങ്ങള്‍ തനിക്ക് മുന്നില്‍ നൃത്തമാടും. പക്ഷേ, പ്രവാചകന്‍SAW പറഞ്ഞതിങ്ങനെയാണ്: ‘അധികാരമോ കവര്‍ച്ച മുതലോ എനിക്കാവശ്യമില്ല. മനുഷ്യര്‍ക്കുള്ള മുന്നറിയിപ്പുകാരനായിട്ടാണ് ദൈവം എന്നെ നിയോഗിച്ചിരിക്കുന്നത്. അവന്റെ സന്ദേശമാണ് ഞാന്‍ നിങ്ങള്‍ക്കെത്തിച്ചുതരുന്നത്. അത് സ്വീകരിക്കുന്നവര്‍ക്ക് ഇഹലോകത്ത് സുഖവും സമാധാനവും പരലോകത്ത് ശാശ്വത വിജയവും കരസ്ഥമാക്കാം. ദൈവിക സന്ദേശം സ്വീകരിക്കാത്തവര്‍ക്കിടയില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് അവന്‍ തന്നെയാണ്’. ഗോത്രത്തലവന്മാരുടെയും പൌരപ്രധാനികളുടെയും നിര്‍ബന്ധത്തിന് വഴങ്ങി തന്റെ ദൌത്യമുപേക്ഷിക്കാന്‍ ആവശ്യപ്പെട്ട സ്വന്തം പിതൃവ്യനായ അബൂത്വാലിബിനോട് Nabi SAW പ്രതിവചിച്ചു: “പ്രിയ പിതൃവ്യാ, വലതുകയ്യില്‍ സൂര്യനെയും ഇടതുകയ്യില്‍ ചന്ദ്രനെയും അവര്‍ വെച്ചുതന്നാല്‍പോലും ഞാന്‍ എന്റെ ദൌത്യനിര്‍വഹണത്തില്‍നിന്ന് പിന്മാറുകയില്ല. ഒന്നുകില്‍ ഈ പരിശ്രമം സഫലമായി ദൈവിക സംതൃപ്തി കരഗതമാക്കുക. അല്ലെങ്കില്‍ ആ ശ്രമത്തിലേര്‍പ്പെട്ടു കൊണ്ട് നശിച്ചുപോവുക. രണ്ടിലൊന്ന് സംഭവിക്കുന്നത് വരെ ഞാനിത് തുടരുകതന്നെ ചെയ്യും”. ജനം സത്യത്തിലേക്ക് പ്രലോഭനങ്ങളും പ്രീണനങ്ങളും വിലപ്പോവുകയില്ലെന്ന് മനസ്സിലാക്കിയ ഖുറൈശികള്‍ അക്രമത്തിന്റെയും മര്‍ദ്ദനങ്ങളുടെയും മാര്‍ഗംതന്നെ പിന്‍തുടരാന്‍ തീരുമാനിച്ചു. പക്ഷേ, സത്യമതത്തിലേക്ക് ജനം പ്രവഹിച്ചുകൊണ്ടിരുന്നു. അവരില്‍ അടിമകളും ഉടമകളുമുണ്ടായിരുന്നു; പണക്കാരും പണിക്കാരുമുണ്ടായിരുന്നു; കറുത്തവരും വെളുത്തവരുമുണ്ടായിരുന്നു. പൌരോഹിത്യവും പ്രമാണിത്വവും സൃഷ്ടിച്ച വേലിക്കെട്ടുകള്‍ ഭേദിച്ച് സത്യാന്വേഷികളെല്ലാം സത്യമാര്‍ഗത്തിലെത്തിച്ചേര്‍ന്നു. ഖുറൈശികള്‍ക്കിടയിലെ പ്രമുഖരും പ്രഗത്ഭരുമായ പലരും മാറിചിന്തിക്കാന്‍ തുടങ്ങി. ശക്തരും ധീരരുമായ ഉമറിന്റെയും ഹംസയുടെയും ഇസ്ലാമാശ്ളേഷണം അണികളില്‍ ആവേശവും ഉണര്‍വുമുണ്ടാക്കി. ‘സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്ന’ മുഹമ്മദിനെSAW വധിക്കാനായി ഊരിപ്പിടിച്ച വാളുമായി ഇറങ്ങിപ്പുറപ്പെട്ട ഉമര്‍, ഇസ്ലാംമത വിശ്വാസിയായ സ്വസഹോദരിയില്‍നിന്ന് ഖുര്‍ആന്‍ വചനങ്ങള്‍ ശ്രവിച്ചപ്പോള്‍ ‘ഇത് ദൈവവചനമല്ലാതെ മറ്റൊന്നുമല്ല’ എന്ന് ആത്മഗതം ചെയ്യുകയും പ്രവാചകനെ ചെന്നുകണ്ട് ഇസ്ലാമാശ്ളേഷിക്കുകയുമാണുണ്ടായത്. ഉമറിന്റെയും ഹംസയുടെയും മനംമാറ്റത്തോടുകൂടി മനസ്സില്‍ വിശ്വാസവുമായി കഴിഞ്ഞിരുന്ന പലരും പരസ്യമായി വിശ്വാസ പ്രഖ്യാപനം നടത്തന്‍ സന്നദ്ധരായി. വിറളി പിടിച്ച ശത്രുക്കള്‍ പൂര്‍വാധികം ശക്തിയോടെ മര്‍ദ്ദനങ്ങള്‍ അഴിച്ചുവിട്ടുകൊണ്ടിരുന്നു. നീചമായ മര്‍ദ്ദനമുറകള്‍ മൃഗങ്ങളെപ്പോലും നാണിപ്പിക്കുന്ന നീചമായ മര്‍ദ്ദനമുറകളായിരുന്നു സത്യനിഷേധികള്‍ മുസ്ലിംകള്‍ക്കെതിരെ അഴിച്ചിവുട്ടികൊണ്ടിരുന്നത്! ഇരുമ്പ് പഴുപ്പിച്ച് മുന്‍ദ്വാരത്തിലൂടെ കുത്തിക്കയറ്റി കൊലചെയ്യപ്പെട്ട ധീരവനിത സുമയ്യ(റ). തീകൊണ്ട് കരിക്കപ്പെടുകയും ഉരുകിയൊലിക്കുന്ന മുറിവുകളോടുകൂടി ചുട്ടുപൊള്ളുന്ന മണലില്‍ കിടത്തുകയും പിന്നീട് എടുത്ത് വെള്ളത്തില്‍ മുക്കുകയും ചെയ്യപ്പെട്ടുകൊണ്ടിരുന്ന അമ്മാറുബ്നു യാസിര്‍ (റ). കൈകാലുകള്‍ ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് ചുട്ടുപൊള്ളുന്ന മരുഭുമിയില്‍ മലര്‍ത്തിക്കിടത്തി മാറത്ത് മലപോലുള്ള കല്ല് കയറ്റിവെച്ച് മര്‍ദ്ദിക്കപ്പെട്ടപ്പോഴും ദൈവം ഏകനാണെന്ന് ഉച്ചൈസ്തരം പ്രഖ്യാപിച്ച ബിലാലുബ്നു റബാഹ് (റ). ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍! സത്യമതത്തില്‍ വിശ്വ സിച്ചുവെന്ന കാരണത്താല്‍ മാത്രം മര്‍ദ്ദിക്കപ്പെട്ടവരായിരുന്നു ഇവരെല്ലാം തന്നെ. പ്രവാചകന്റെ സന്ദേശം ഇതെല്ലാം എന്തിനുവേണ്ടിയായിരുന്നു? മൃഗീയമായി മര്‍ദ്ദിക്കപ്പെടാനും നാട്ടില്‍നിന്നും അടിച്ചോടിക്കപ്പെടാനും മാത്രം എന്ത് തെറ്റായിരുന്നു ആ പ്രവാചകന്‍SAW ചെയ്തത്? സമൂഹത്തില്‍നിന്ന് ബഹിഷ്ക്കരിക്കപ്പെടാന്‍മാത്രം എന്ത് തത്വങ്ങളാണ് അദ്ദേഹം പ്രബോധനം ചെയ്തത്? ‘സൂര്യ ചന്ദ്ര നക്ഷത്രാദികളും ഭൂമിയിലെ അചേതനവും സചേതനവുമായ സകല വസ്തുക്കളും സൃഷ്ടിച്ചവനായ ദൈവം ഏകനാണ്. മനുഷ്യജീവിതത്തിന് അനുകുലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും വായുവും വെള്ളവും നല്‍കുകയും ആഹാരങ്ങള്‍ക്കാവശ്യമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്ത, ഏവരെയും ജനിപ്പിക്കുകയും ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന ആ ഏകദൈവത്തിന് മാത്രമെ ആരാധനകളര്‍പ്പിക്കാവൂ. നിങ്ങള്‍ ആരാധിച്ചുകൊണ്ടിരിക്കുന്ന വിഗ്രഹങ്ങളും ശവകുടീരങ്ങളും പുണ്യാത്മാക്കളുമൊന്നുംതന്നെ ആരാധനകള്‍ക്കര്‍ഹമല്ല. അവയെ മുഴുവന്‍ കൈവെടിഞ്ഞ് ഏകനായ ദൈവത്തെ മാത്രമെ ആരാധിക്കാന്‍ പാടുള്ളൂ. അവന്‍ എന്നെ ദൂതനായി തെരഞ്ഞെടുത്തിരിക്കുന്നു. എന്റെ കടമ ദൈവിക സന്ദേശം നിങ്ങള്‍ക്കെത്തിച്ചുതരിക മാത്രമാകുന്നു. എനിക്ക് ലഭിക്കുന്ന ദൈവിക ബോധനങ്ങള്‍ അംഗീകരിക്കുക എന്റെയും നിങ്ങളുടെയും ബാധ്യതയാകുന്നു. ദൈവത്തോട് ഭയഭക്തി പ്രകടിപ്പിക്കുകയും അവന്‍ അവതരിപ്പിക്കുന്ന സന്ദേശങ്ങള്‍ പിന്തുടരുകയും അവന്‍ കല്‍പിക്കുന്ന വിധിവിലക്കുകള്‍ പ്രയോഗിക്കുകയും ചെയ്യുന്നവര്‍ വിജയിച്ചിരിക്കുന്നു. സമാധാന സമ്പൂര്‍ണ്ണമായ ഒരു ഭൌതിക ജീവിതം മാത്രമല്ല ശാശ്വതവും ക്ളേശലേശമില്ലാത്തതുമായ പരലോക ജീവിതംകൂടി അവന്ന് ലഭിക്കും. മറിച്ച്, ആരാധനകള്‍ ദൈവസൃഷ്ടികള്‍ക്ക് അര്‍പ്പിക്കുകയും ദൈവിക സന്ദേശങ്ങളെ തൃണവല്‍ഗണിക്കുകയും അവന്റെ വിധി വിലക്കുകളെ അനുസരിക്കാതിരിക്കുകയും ചെയ്യുന്നവന് അത്യാര്‍ത്തിയും അരക്ഷിതബോധവും സൃഷ്ടിക്കുന്ന അസമാധാനം ഇഹലോകത്തും ശാശ്വത നരകവാസം പരലോകത്തും പ്രതിഫലമായി ലഭിക്കും. മരണാനന്തര ജീവിതം മിഥ്യയായ ഒരു സങ്കല്‍പമല്ല. സൃഷ്ടികര്‍ത്താവ് അറിയിച്ചുതന്നിരിക്കുന്ന അതിമഹത്തായ ഒരു യാഥാര്‍ത്ഥ്യമത്രെ അത്. സ്ഥലകാലാതീതനായ സര്‍വ്വശക്തനായിരിക്കും ആ ലോകത്തിന്റെ വിധികര്‍ത്താവെന്നതിനാല്‍ ശുപാര്‍ശകളോ മറ്റ് പ്രലോഭനങ്ങളോ അവിടെ വിലപ്പോവുകയില്ല’. ഇതാണ് പ്രവാചകSAW പ്രബോധനത്തിന്റെ രത്നച്ചുരുക്കം! കാരുണ്യത്തിന്റെ പ്രവാചകന്‍ ക്രൂരമായ മര്‍ദ്ദനങ്ങളില്‍ പ്രവാചകന്റെ വീര്യം ചോര്‍ന്നുപോയില്ല. സത്യമത പ്രബോധനം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചില്ല. എന്തിനധികം തന്നെ ഇത്രയെല്ലാം മര്‍ദ്ദിച്ച ആ സമൂഹത്തിന്റെ നന്മക്കുവേണ്ടിയായിരുന്നു ആ പ്രവാചകന്‍SAW പ്രാര്‍ത്ഥിച്ചത്. അദ്ഭുതം! ഏതൊരു സമൂഹത്തിന്റെ ശാശ്വത ക്ഷേമത്തിനുവേണ്ടി Nabi SAW അക്ഷീണം പ്രവര്‍ത്തിക്കുന്നുവോ, അതേ സമൂഹംതന്നെ Nabi SAW yey കല്ലെടുത്തെറിയുമ്പോള്‍പോലും ആ കാരുണ്യത്തിന്റെ പ്രവാചകന്‍ തന്റെ സമുദായത്തിന്റെ നന്മക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു. മര്‍ദ്ദിക്കപ്പെടുമ്പോള്‍ ആ മര്‍ദ്ദിതര്‍ക്ക് നേര്‍മാര്‍ഗം കാണിച്ചുകൊടുക്കണമേയെന്ന് പ്രാര്‍ത്ഥിക്കുന്ന കാരുണ്യത്തിന് മാനവ ചരിത്രത്തില്‍ വേറെ മാതൃകയുണ്ടോ? ത്വാഇഫില്‍വെച്ചാണ് സംഭവം. പെറ്റുവളര്‍ന്ന നാട്ടില്‍, സത്യമത സന്ദേശം എത്തിച്ചുവെന്നതിന്റെ പേരില്‍ മര്‍ദ്ദനങ്ങള്‍ക്ക് വിധേയമാക്കപ്പെട്ടപ്പോഴെല്ലാം താങ്ങും തണലുമായി വര്‍ത്തിച്ചത് പിതൃവ്യന്‍ അബൂത്വാലിബും ഭാര്യ ഖദീജ RA യുമായിരുന്നു. അവര്‍ രണ്ടുപേരുടെയും മരണം Nabi SAW kku കനത്തൊരു ആഘാതമായി. ഈ അവസരത്തിലാണ് കുടുംബക്കാരായ സഖീഫ് ഗോത്രത്തിന്റെ സഹായവും തേടി Nabi SAW ത്വാഇഫിലെത്തിയത്. അവഹേളനങ്ങളില്‍നിന്നും അപമാനങ്ങളില്‍നിന്നും അല്‍പം ആശ്വാസം തേടി തങ്ങളുടെ പ്രദേശത്തെത്തിയ ബന്ധുവിനെ കൂടുതല്‍ അവഹേളിക്കുകയാണ് ത്വാഇഫുകാര്‍ ചെയ്തത്. തന്റെ കുടുംബക്കാര്‍ ഇളക്കിവിട്ട അങ്ങാടിപിള്ളേരും റൌഡികളും കൂടി കൂവിവിളിച്ചും പുലഭ്യം പറഞ്ഞും പരിഹസിച്ചും കല്ലെറിഞ്ഞും പിന്തുടര്‍ന്നു. Nabi SAWyudey പാദങ്ങളില്‍നിന്ന് മുറിവേറ്റ് ചോര വാര്‍ന്നൊഴുകി. തളര്‍ന്ന് കുഴങ്ങിയ Nabi SAW നീണ്ട മൂന്ന് നാഴിക ദൂരത്തെ കൂവിവിളികള്‍ക്കും കല്ലേറുകള്‍ക്കുംശേഷം ഉത്ത്ബത്ത് ബിന്‍ റബീഅയുടെ തോട്ടത്തില്‍ അഭയം തേടി. അവിടെ നിന്ന് പ്രാര്‍ത്ഥിച്ചു: ‘അല്ലാഹുവേ ഇവര്‍ക്ക് നീ സന്മാര്‍ഗ്ഗം കാണിച്ചുകൊടുക്കേണമേ. ഇവര്‍ ചെയ്യുന്നതെന്താണെന്ന് ഇവര്‍ക്കു തന്നെ അറിയില്ല’. പലായനം അവസാനം സത്യമത പ്രവാചകനും അനുയായികള്‍ക്കും ആദര്‍ശ സുരക്ഷിതത്വത്തിനുവേണ്ടി നാട് വിടുകയല്ലാതെ ഗത്യന്തരമില്ലെന്ന അവസ്ഥയുണ്ടായി. പ്രവാചകനും അനുചരന്മാര്‍ക്കും അഭയം നല്‍കാമെന്നേറ്റ യഥ്രിബിലേക്ക് ചെറു സംഘങ്ങളായി ആദ്യം അനുയായികളാണ് യാത്ര തിരിച്ചത്. മുസ്ലിംകള്‍ മിക്കവാറും പോയിക്കഴിഞ്ഞിരുന്നു. ഈ അവസരത്തില്‍ ശത്രുക്കള് ആ മഹാനായ പ്രവാചകനെSAW വധിക്കാനുള്ള ഗൂഢാലോചന നടത്തുകയായിരുന്നു. Nabi SAW yey വധിക്കാനായി ശത്രുക്കള്‍ വീട് വളഞ്ഞു. പക്ഷേ, ദൈവസഹായത്താല്‍ അവരൊന്നും കാണാതെ തികച്ചും വിസ്മയാവഹമായി പ്രവാചകന്‍SAW സന്തത സഹചാരിയായ അബൂബക്കറിനോ(റ )ടൊപ്പം യഥ്രിബിലെത്തിച്ചേര്‍ന്നു. ഈ സംഭവത്തോട് കൂടി യഥ്രിബ് പട്ടണം മദീനത്തുര്‍റസൂല്‍-ദൈവദൂതന്റെ പട്ടണം- ആയി അറിയപ്പെട്ടു. ആ പട്ടണത്തിലുണ്ടായിരുന്നവര്‍ അന്‍സാറുകളും-സഹായികള്‍-മക്കയില്‍നിന്ന് വന്നവര്‍ മുഹാജിറുകളും-പലായനം ചെയ്തവര്‍-ആയി അറിയപ്പെട്ടു. നാടും വീടും കുടുംബവും സമ്പാദ്യങ്ങളുമെല്ലാം ഉപേക്ഷിച്ച് വിശ്വാസ സംരക്ഷണത്തിനായി നടത്തപ്പെട്ട ഈ മഹത്തായ പലായന-ഹിജ്റ-ത്തിന്റെ കണക്കുപിടിച്ചുകൊണ്ടാണ് ഹിജ്റ വര്‍ഷമെന്ന കാലഗണനാ സമ്പ്രദായം ആരംഭിച്ചത്. സാഹോദര്യത്തിന്റെ പ്രായോഗിക മാതൃക മദീനയില്‍ ഒരു പുതിയ സമൂഹം രൂപംകൊള്ളുകയായിരുന്നു. മുഹാജിറുകളുടെയും അന്‍സാറുകളുടെയും സമ്മിശ്രമായ ഒരു പുതിയ സമൂഹം. ഈ സമൂഹത്തിന് ആതിഥ്യമൊരുക്കിയത് അന്‍സാറുകളായിരുന്നു. സത്യവിശ്വാസികളായതിനാല്‍ നാടുവിടേണ്ടിവന്ന സഹോദരങ്ങളായ മുഹാജിറുകളുമായി സ്വന്തം വീടും നാടും സമ്പത്തും കുടുംബവുമെല്ലാം പങ്കുവെക്കാനവര്‍ സന്നദ്ധരായി. ഇസ്ലാം വിഭാവനം ചെയ്യുന്ന ഒരു മാതൃകാ സമൂഹത്തിന്റെ സൃഷ്ടിയായിരുന്നു അവിടെ നടന്നത്. ആ സമൂഹത്തില്‍ നിന്ന് ആദ്യം ഉന്മൂലനം ചെയ്യപ്പെട്ടത് സൃഷ്ടികളോടുള്ള ആരാധനയായിരുന്നു. ആ സമൂഹത്തില്‍ ആദ്യം വേരുറപ്പിച്ചത് അചഞ്ചലമായ ദൈവവിശ്വാസവും പരലോക ബോധവുമായിരുന്നു. ഏകദൈവത്തിലുള്ള വിശ്വാസത്തിലെത്തിചേര്‍ന്ന ആസമൂഹത്തില്‍ പിന്നെയുണ്ടായ പരിവര്‍ത്തനങ്ങളെല്ലാം വളരെ പെട്ടെന്നായിരുന്നു. ഏക ദൈവത്തിന്റെ മുന്നില്‍ ഏവരും സമന്മാരാണെന്ന് അവര്‍ പഠിപ്പിക്കപ്പെട്ടപ്പോള്‍ മക്കക്കാരനെന്നും മദീനക്കാരനെന്നുമുള്ള പ്രാദേശികത്വത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ച് അവര്‍ രണ്ട് കൂട്ടരും സഹോദരങ്ങളായി മാറി. വിശ്വാസികള്‍ സഹോദരങ്ങളാണെന്ന് മനസ്സിലാക്കപ്പെട്ടപ്പോള്‍ അന്‍സാറുകള്‍ക്കിടയില്‍ നൂറ്റാണ്ടുകളായി പുകഞ്ഞുകൊണ്ടിരുന്ന ഔസ്-ഖസ്റജ് ഗോത്രവൈരം അവസാനിപ്പിച്ച് രണ്ട് ഗോത്രക്കാരും തമ്മില്‍ ആലിംഗനം ചെയ്തു. സ്ത്രീകളും പുരുഷന്മാരെപ്പോലെ സ്വാതന്ത്യ്രവും അവകാശങ്ങളും ആശകളുമെല്ലാമുള്ളവരാണെന്ന് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ആഭിജാത്യത്തിന്റെ പേരില്‍ പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്ന സമ്പ്രദായത്തിന് അറുതിവന്നു. മദ്യപാനവും ചൂതാട്ടവും ലൈംഗിക ദുരാചാരങ്ങളും പിശാചിന്റെ പ്രവര്‍ത്തനങ്ങളും അവ നരകത്തിലേക്ക് അടുപ്പിക്കുന്നവയുമാണെന്ന് പ്രസ്താവിക്കപ്പെട്ടപ്പോള്‍ മസ്തിഷ്കത്തെയും സമ്പത്തിനെയും വികാരങ്ങളെയും അടിമകളാക്കിവെച്ചിരുന്ന സമ്പ്രദായങ്ങളില്‍നിന്ന് ആ സമൂഹം മുക്തമായി. പലിശയും സാമ്പത്തിക ചൂഷണങ്ങളും നിരോധിക്കപ്പെട്ടതോടെ ആ സമൂഹത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ക്കുള്ള അടിസ്ഥാനപരായ പരിഹാരമുണ്ടായി. മാറ്റങ്ങള്‍! മാറ്റങ്ങള്‍! എത്ര പെട്ടെന്നായിരുന്നുവെന്നോ ഈ മാറ്റങ്ങള്‍! നിമിഷങ്ങള്‍കൊണ്ടാണ് പല നിയമങ്ങളും പ്രചാരത്തില്‍ വന്നത്. സര്‍വ്വശക്തനും സര്‍വ്വകാലജ്ഞാനിയും അതോടൊപ്പം, പരമ കാരുണികനുമായ ഒരു ദൈവത്തിലും അവന്ന് മാത്രം അധികാരമുള്ള മരണാനന്തര ജീവിതത്തിലും അവര്‍ക്കുള്ള വിശ്വാസം രൂഢമൂലമായപ്പോള്‍ ആ സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ എളുപ്പമായിരുന്നു. മദ്യപാനികളായ, അല്ല, മദ്യത്തില്‍ മുങ്ങിക്കുളിച്ചിരുന്ന അറബികളോട് ‘നിങ്ങള്‍ അതില്‍നിന്ന് വിരമിക്കാനൊരുക്കമുണ്ടോ’ (ഖുര്‍ആന്‍ 5:91) യെന്ന് ചോദിക്കേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ അവരതില്‍നിന്ന് സമ്പൂര്‍ണ്ണമായി മുക്തരായി. ആ കല്‍പന വന്നപ്പോ ള്‍ മദീനയിലെ മദ്യമുതലാളിമാരാരുംതന്നെ തങ്ങള്‍ നിര്‍മിച്ചു വെച്ച മദ്യമെങ്കിലും വില്‍ക്കാന്‍ അനുവദിക്കണമെന്ന് പ്രവാചകന്SAW നിവേദനം നല്‍കിയില്ല. അവിടെയുള്ള മദ്യത്തൊഴിലാളികളാരുംതന്നെ തങ്ങളുടെ തൊഴില്‍ നഷ്ടപ്പെട്ടുവെന്ന് മുദ്രാവാക്യം മുഴക്കിയില്ല. റവന്യൂ വരുമാനം നഷ്ടപ്പെടുമെന്ന് ആരുംതന്നെ ഗിരിപ്രഭാഷണം നടത്തിയില്ല. ദൈവിക കല്‍പ്പന ശ്രവിക്കേണ്ട താമസം അവിടെ മദ്യക്കുപ്പികള്‍ പൊട്ടിച്ചിതറി. വീപ്പകള്‍ മറിഞ്ഞുവീണു. മദീനയിലെ തെരുവീഥികളിലൂടെ മദ്യത്തിന്റെ ചാലുകള്‍ ഒഴുകി. ഇതായിരുന്നു പ്രവാചകന്‍SAW സൃഷ്ടിച്ച വിപ്ളവം. Nabi SAW yudey ആയുധങ്ങള്‍ വാളോ അമ്പോ വെടിയുണ്ടകളോ ആയിരുന്നില്ല. ദൈവത്തിലുള്ള വിശ്വാസവും പരലോക ബോധവും മാത്രം. ഭരണനേതൃത്വം പ്രവാചകനെ അനുസരിക്കുന്ന ഒരു സമൂഹം അവിടെയുണ്ടായി. അവര്‍ക്ക് പാരത്രിക സൌഖ്യത്തിനാവശ്യമായ ഉപദേശങ്ങള്‍ നല്‍കുക മാത്രമായിരുന്നില്ല Nabi SAW yudey കടമ. പ്രത്യുത ആ സമൂഹത്തിന്റെ നിലനില്‍പ്പിനാവശ്യമായ നിയമ നിര്‍ദ്ദേശങ്ങള്‍ നല്‍കുകകൂടി അദ്ദേഹത്തിന്റെ കര്‍ത്തവ്യമായി മാറി. വിശ്വാസികളുടെ സമൂഹത്തെ നശിപ്പിക്കാനായി അവിശ്വാസികളായ മക്കക്കാര്‍ സകലവിധ തന്ത്രങ്ങളും ആവിഷ്ക്കരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ആ സമൂഹത്തിന് ശക്തമായ ഒരു ഭരണനേതൃത്വം തന്നെ ആവശ്യമായിരുന്നു.
Posted on: Thu, 22 May 2014 07:13:22 +0000

Trending Topics



Recently Viewed Topics




© 2015