Spring, Summer, Fall, Winter... and Spring (2003) Director : Ki - TopicsExpress



          

Spring, Summer, Fall, Winter... and Spring (2003) Director : Ki Duk Kim Language : Korean IMDB rating : 8.1 സൃഷ്ടിയുടെയും ബാല്യത്തിന്റെയും വസന്തം, വളർച്ചയുടെയും ഇണചേരലിന്റെയും വേനൽ, വീഴ്ചയുടെ ശിശിരം, കഷ്ടതകളുടെയും വീഴ്ചകളുടെയും ഹേമന്തം. അങ്ങനെ ഒരു മനുഷ്യായുസ്സിന്റെ വിവിധ അവസ്ഥകളെ പ്രകൃതിയിലെ ഋതുക്കളുമായി ലയിപ്പിച്ചു ചേർത്ത് ഉണ്ടാക്കിയിരിയ്ക്കുന്ന ഒരു വിശിഷ്ട പാനീയമാണ് ഈ സിനിമ. ഒറ്റപ്പെട്ട ഒരു കാടിന്റെ നടുവിലെ തടാകത്തിനു നടുവിൽ ഉള്ള ഒരു അമ്പലത്തിൽ താമസിയ്ക്കുന്ന ഒരു ബുദ്ധസന്യാസി, അയാളുടെ മകൻ ആണോ എന്ന് ഉറപ്പില്ലാത്ത ഒരു കുട്ടി, അവിടെ ചികിത്സയ്ക്ക് എത്തുന്ന ഒരു പെണ്‍കുട്ടി എന്നിങ്ങനെ മൂന്നു കഥാപാത്രങ്ങളും, പിന്നെ കാടും തടാകവും നിശബ്ദതയും വഞ്ചിയും ചില മൃഗങ്ങളും ആണ് ഇതിലെ അംഗങ്ങൾ. പിന്നെ ഇവയ്ക്കൊക്കെ കളിക്കളം ഒരുക്കുന്ന പ്രകൃതിയുടെ മാറ്റത്തിന്റെ ചിന്ഹങ്ങൾ ആയ ഋതുക്കളും. ഇതിൽ ആശയപരമായി മനസ്സിലാക്കാനും അപഗ്രഥിയ്ക്കാനും കാര്യമായിട്ടൊന്നും ഇല്ല. അനുഭവിയ്ക്കാൻ മാത്രമേ ഉള്ളൂ. വെയിലിൽ നടന്നു തളർന്നു വന്നു ഒരു ഗ്ലാസ്‌ തണുത്ത വെള്ളം കുടിയ്ക്കുന്നത് പോലെയോ രാത്രിയുടെ നിശബ്ദതയിൽ പത്തു മിനിറ്റ് നേരം ഒടകുഴൽ സംഗീതം ആസ്വദിയ്ക്കുന്നതു പോലെയോ കണ്ണടച്ച് മനസ്സിലെ ചിന്തകളെ ദൂരെക്കളഞ്ഞു അഞ്ചു മിനിറ്റ് നേരം ധ്യനിയ്ക്കുന്നത് പോലെയോ ഉള്ള ഒരു അനുഭവം ആണ് ഈ സിനിമ ഉളവാക്കുന്നത്. കാണുക, അനുഭവിയ്ക്കുക; അത്രയേ പറയാനുള്ളൂ. https://youtube/watch?v=gXyxi-jnKxw
Posted on: Sat, 22 Nov 2014 11:25:49 +0000

Trending Topics



Recently Viewed Topics




© 2015