We are who we protect... what we stand up - TopicsExpress



          

We are who we protect... what we stand up for... ഇന്നലെ കണ്ട ഡാവിഞ്ചി കോഡ് എന്ന സിനിമയില്‍ എന്‍റെ ഉള്ളിലേക്ക് തറച്ച് കയറിയ ഒരു വരിയാണത്. നമ്മള്‍ എന്താണ് എന്നത് നമ്മുടെ ഉള്ളിലെ എന്തിനെ നമ്മള്‍ സംരക്ഷിക്കുന്നു എന്നതനുസരിച്ചിരിക്കും. ഒരാളെ ദുഖപുത്രന്‍ ആക്കുന്നതും, എവര്‍ ഹാപ്പി മാന്‍ ആക്കുന്നതും, ചൂടന്‍ ആക്കുന്നതും ഒക്കെ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ കൊണ്ടല്ല, മറിച്ച് അതിനോട് അവര്‍ എങ്ങനെ പ്രതികരിക്കുന്നു എന്നും, അതില്‍ എന്ത് അവര്‍ മനസ്സിലേക്ക് ഫ്രീ പാസ്‌ കൊടുത്ത് കയറ്റുന്നു എന്നതും അനുസരിച്ചിരിക്കും. ഈ ലോകത്തില്‍, നമ്മുടെ ജീവിതത്തില്‍ ഒക്കെ ഓരോ കാര്യങ്ങള്‍ അങ്ങനെ വന്നു പോകും. നമ്മുടെ പ്രതികരണങ്ങളെ മാറ്റി നിര്‍ത്തിയാല്‍ അവ ഒക്കെ നിസ്സാര കാര്യങ്ങളാണ്. അത് തിരിച്ചറിയാതെ, ചില കാര്യങ്ങള്‍ക്ക് നമ്മള്‍ ദേഷ്യവും സങ്കടവും ഒക്കെ സമര്‍പ്പിച്ച്, ഇഷ്ടദാനം അങ്ങ് എഴുതിക്കൊടുക്കും. സന്തോഷത്തിന്‍റെ കാര്യത്തില്‍ നമ്മള്‍ വളരെ പിശുക്കരാണ് എന്ന് എനിക്ക് തോന്നാറുണ്ട്. മറ്റുള്ളവര്‍ക്ക് സന്തോഷം കൊടുക്കാന്‍ പൊതുവേ ആളുകള്‍ മടിക്കും. സ്വന്തം കാര്യത്തില്‍ ആയാലും, മറ്റൊരാളെ ഒന്ന് കുത്താന്‍ ഉള്ള സന്തോഷമാണെങ്കില്‍ നിറഞ്ഞു ചിരിക്കാന്‍ അറിയാം. കുറച്ച് പേര്‍ കൂടെ ഉണ്ടെങ്കില്‍ എന്തൊക്കെയോ വരുത്തി തീര്‍ക്കാന്‍ ഉള്ള ശ്രമം പോലെ, കയ്യടി നേടാന്‍ തമാശ പറയും, നിങ്ങള്‍ എത്ര സന്തോഷവാനാണ് എന്ന് മറ്റുള്ളവര്‍ നിങ്ങളെ ചൂണ്ടിക്കാട്ടി പറയുന്നത് കേള്‍ക്കാന്‍ ഒരുപാട് ചിരിക്കും. എന്നിട്ട് ഒറ്റയ്ക്കിരിക്കുമ്പോള്‍ കൂടുതല്‍ പേരും കരയുകയും, ടെന്‍ഷന്‍ തരുന്ന കാര്യങ്ങള്‍ ചിന്തിച്ചിരിക്കുകയും ചെയ്യും. അടുത്ത സുഹൃത്തുക്കളോട് രഹസ്യങ്ങള്‍ തുറക്കുന്നതിനുള്ള ആമുഖമായി ആദ്യം പറയുന്ന വരി ചിരിക്കുന്ന എന്നെ മാത്രമേ ആളുകള്‍ കണ്ടിട്ടുള്ളൂ, പക്ഷെ അതിനുള്ളില്‍ കരയുന്ന ഹൃദയമുണ്ട് എന്ന സീരിയല്‍ ഡയലോഗ് ആണ്. രഹസ്യങ്ങള്‍ എന്നും സങ്കടവും ടെന്‍ഷനും നിറഞ്ഞവയാകുന്നു. എന്തിന് എന്നൊന്ന് സ്വയം ചോദിച്ചു നോക്ക്! ആത്മാര്‍ഥമായി ഉത്തരം കിട്ടുകയാണെങ്കില്‍ നിങ്ങള്‍ വലിയ മണ്ടന്മാര്‍ ആണ് എന്നും വിഷമങ്ങള്‍ വെറും പൊള്ളത്തരം ആണെന്നും സ്വയം മനസ്സിലാവും. പിശുക്ക് കാട്ടരുത്, ചിരിക്കാന്‍, സന്തോഷിക്കാന്‍, കുട്ടിയാകാന്‍, സ്വയം കളിയാക്കാന്‍, സൌഹൃദങ്ങളെ സന്തോഷിപ്പിക്കാന്‍, സ്നേഹിക്കാന്‍, പ്രണയിക്കാന്‍, സഹായിക്കാന്‍, ആശ്വസിപ്പിക്കാന്‍... പക്ഷെ അതെല്ലാം ഹൃദയം തുറന്ന്‍ സത്യസന്ധതയോടെയാകണം, വെറും കയ്യടിയ്ക്ക് വേണ്ടിയാവരുത്. നെഗറ്റീവ് ആയ ചിന്തകളെയും വികാരങ്ങളെയും കഴിവതും ജയിക്കാന്‍ ശ്രമിച്ചു തുടങ്ങുമ്പോള്‍ മുതല്‍ പോസിറ്റിവിറ്റി നിങ്ങള്‍ക്ക്‌ ശീലമാകും. അതിനു നിങ്ങളെ ശീലിപ്പിക്കാന്‍ നിങ്ങള്‍ മാത്രമേ ഉണ്ടാകൂ. ഓരോ ചെറിയ കാര്യങ്ങള്‍ മുതല്‍ തുടങ്ങി സ്വയം തിരുത്തിയാല്‍ കിട്ടുന്ന ആകെത്തുക ഒരുഗ്രന്‍ അടിപൊളി ഫാന്ടാസ്ടിക് ജീവിതമാണ്. ഒന്ന് നോക്കിയാല്‍, കരയാനോ ദേഷ്യപ്പെടാനോ ഉള്ള കാര്യങ്ങള്‍ ഒന്നും മിക്കവര്‍ക്കും ഇല്ല. പിന്നെ, ഒന്ന് പൊലിപ്പിക്കാന്‍, ഒരു തമിഴ്‌ സ്റ്റൈല്‍ ഓവര്‍ ആക്ടിംഗ് നടത്തി എന്തൊക്കെയോ കാണിച്ചു കൂട്ടാമെന്നെ ഉള്ളൂ. മറ്റുള്ളവരുടെ മുന്‍പില്‍ സത്യത്തില്‍ ഒരു കൊമാളിയാകാം എന്നല്ലാതെ, അതില്‍ വലിയ കാര്യമൊന്നും ഇല്ല. ഫലം നിങ്ങള്‍ക്ക് മാത്രം കിട്ടുന്ന ദേഷ്യം, വിഷമം, ചിരിക്കാതെ നഷ്ടപ്പെടുന്ന ഒരു നിമിഷം! നിങ്ങളുടെ ഇഷ്ടം! എനിക്കെന്ത്! Life is 10% what happens to me and 90% of how I react to it. :) –Charles Swindoll ശുഭദിനം! ചിയേഴ്സ്! =D
Posted on: Tue, 30 Sep 2014 03:55:54 +0000

Trending Topics



Recently Viewed Topics




© 2015