rt/news/203895-jesus-virgin-mary-married/യേശു - TopicsExpress



          

rt/news/203895-jesus-virgin-mary-married/യേശു മേരിയെ വിവാഹം കഴിച്ചിരുന്നു, രണ്ട് മക്കളുമുണ്ടായിരുന്നെന്ന് ‘നഷ്ടപ്പെട്ട സുവിശേഷം’ലണ്ടന്‍: മേരി മഗ്ദലനെയെ യേശു വിവാഹം കഴിച്ചിരുന്നതായി ചരിത്രം. ഇവര്‍ക്ക് രണ്ടു മക്കളുമുണ്ടായിരുന്നു. ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രററിയില്‍ സൂക്ഷിച്ചിരുന്ന 1500 വര്‍ഷം പഴക്കമുള്ള കൈയെഴുത്ത് രേഖയിലാണ് ചരിത്രം മാറ്റിക്കുറിക്കുന്ന വിവരങ്ങളുള്ളത്. യേശു ക്രിസ്തു സംസാരിച്ചിരുന്ന അറാമിക് ഭാഷയില്‍ നിന്ന് ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട ചരിത്ര രേഖകള്‍ ശേഖരിച്ച് എഴുതിയ ലോസ്റ്റ് ഗോസ്പല്‍ (നഷ്ടപ്പെട്ട സുവിശേഷം) എന്ന പുതിയ കൃതിയിലാണ് ക്രിസ്തുവിനെ കുറിച്ച വിവാദ പരാമര്‍ശമുള്ളത്. മാസങ്ങള്‍ ചെലവഴിച്ച് പ്രഫസര്‍ ബാരി വില്‍സണും എഴുത്തുകാരനായ സിംച ജാകോവിച്ചും ചേര്‍ന്നാണ് കൃതി വിവര്‍ത്തനം ചെയ്തത്. യേശുവിന്‍െറ മാതാവാണെന്ന് പറയപ്പെടുന്ന മേരി യഥാര്‍ഥത്തില്‍ യേശു ക്രിസ്തുവിന്‍െറ ഭാര്യയാണെന്ന് കൃതി പറയുന്നു. ബൈബ്ളിലെ ചരിത്ര പ്രാധാന്യമുള്ള ഇക്കാര്യങ്ങള്‍ വിദഗ്ധര്‍ നേരത്തേ തള്ളിക്കളഞ്ഞിരുന്നു. എന്നിരുന്നാലും, നിലവിലുള്ള സുവിശേഷ പുസ്തകങ്ങളില്‍ യേശു ക്രിസ്തുവിന്‍െറ ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളില്‍ മേരിയുണ്ടായിരുന്നതായി പറയുന്നുണ്ട്. ദി ലോസ്റ്റ് ഗോസ്പലിന് മുമ്പും സമാന അവകാശവാദങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഡാന്‍ ബ്രൗണ്‍ രചിച്ച വിവാദ പുസ്തകം ‘ഡാവിഞ്ചി കോഡി’ലും യേശു മാരി മദ്ഗലനയെ വിവാഹം കഴിച്ചിരുന്നതായി പറയുന്നുണ്ട്. പുതിയ പരാമര്‍ശങ്ങള്‍ ലണ്ടന്‍ ചര്‍ച്ച് തള്ളിക്കളഞ്ഞിട്ടുണ്ട്. യേശുവിന് മദ്ഗലനയിലുണ്ടായ രണ്ട് മക്കളുടെ പേര് ബുധനാഴ്ച പുറത്തുവിടുമെന്ന് പുസ്തകത്തിന്‍െറ പ്രസാധകരായ പീഗസ് അറിയിച്ചു.
Posted on: Tue, 11 Nov 2014 08:50:41 +0000

Trending Topics



Recently Viewed Topics




© 2015