shkar Lessirey ആരുടെ താലിബാന്‍? - TopicsExpress



          

shkar Lessirey ആരുടെ താലിബാന്‍? ആരുടെ നിരപരാധികള്‍? ----------------------------------------------------------------- (ഈ വിഷയത്തില്‍ ഒരു പോസ്റ്റ്‌ ഇടുന്നില്ല എന്ന് കരുതി ഇരിക്കുകയായിരുന്നു. മനോരമ വായിക്കുന്ന ഇരവാദി കാക്കാമാരുടെ മാപ്പപേക്ഷകള്‍ കണ്ടു മനം നൊന്ത് പോസ്റ്റ്‌ ചെയ്യുകയാണ്.) 2006 ഒക്ടോബര്‍ മുപ്പതാം തിയ്യതി പാകിസ്ഥാനിലെ ചെനാഗായ് ഗ്രാമത്തിലെ ഒരു ഇസ്ലാമിക് സ്കൂളിനെതിരെ അമേരിക്കയും പാകിസ്താനും ചേര്‍ന്ന് ആക്രമണം നടത്തി. റംസാന്‍ മാസവും ഈദുല്‍ ഫിതരും കഴിഞ്ഞു ക്ലാസ് പുനരാരംഭിച്ച ആ സ്കൂളില്‍ ഉറങ്ങുകായിരുന്ന 82 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. മാനത്ത് നിന്നും വ്യോമാക്രമണം നടത്തിയത് അമേരിക്ക ആയിരുന്നെങ്കിലും പാകിസ്ഥാന്‍റെ ഉത്തരവാദിത്വത്തിലാക്കാന്‍ സെന്റ്‌കോം ഓര്‍ഡര്‍ കൊടുത്തതിന്‍റെ ഫലമായി കുറച്ചു സമയത്തിനു ശേഷം പാകിസ്ഥാന്‍റെ വിമാനങ്ങള്‍ വന്ന് നേരത്തെ തന്നെ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മരിച്ചു കിടക്കുകയായിരുന്ന വിദ്യാര്‍ഥികളുടെ ശരീരങ്ങള്‍ക്ക് മുകളില്‍ മിസ്സൈല്‍ വര്‍ഷിച്ചു കരിച്ചു ഹൈ ടെക് ശവദാഹം തന്നെ നടത്തി. കുറ്റം പറയരുതല്ലോ, ഇന്ത്യന്‍ പട്ടാളക്കാരുടെ തല അറുത്ത് കൊണ്ട് പോവുന്നത് പോലെ മരണാനന്തര ക്രിയകള്‍ ചെയ്യാന്‍ പാകിസ്താന്‍ അന്നേ മുന്നിലാണ്. goo.gl/VDMC0M goo.gl/NOgb7i goo.gl/MyKG4q ഇനിയൊരു ഫ്ലാഷ് ബാക്ക്. സെപ്റ്റംബര്‍ പതിനൊന്നു വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം. ബോംബാക്രമണത്തിന് പിന്നില്‍ ഉസാമ ബിന്‍ ലാദിനും, പതിനൊന്നു സൗദികളും, ഒരു ഈജിപ്ത്കാരനും, ബാക്കി കുറച്ചു പേരും ആയിരുന്നെങ്കിലും യേശുവിന്‍റെ കല്‍പ്പന പ്രകാരം മാത്രം അന്യ രാജ്യങ്ങളിലെ ജനങ്ങളെ കൊല്ലാന്‍ തുടങ്ങിയ ബുഷിന്‍റെ അനന്തമായ ജ്ഞാനം ബോംബിടാന്‍ തീരുമാനിച്ചത് അഫ്ഘാനിസ്ഥാനെ ആയിരുന്നു. ബുഷ്‌ യേശുവിന്‍റെ കല്‍പ്പനകള്‍ നടപ്പാക്കാന്‍ ഓരോ രാജ്യത്തിന്‍റെയും നേതാക്കളെ ബന്ധപ്പെട്ടു. തന്‍റെയും തന്‍റെ ദൈവത്തിന്‍റെയും ഭാഗത്തല്ലെങ്കില്‍ നിങ്ങള്‍ തനിക്കും അമേരിക്കക്കും തന്‍റെ ദൈവത്തിനും എതിരാണെന്ന് ബുഷ്‌ പ്രഖ്യാപിച്ചു. അഫ്ഘാനെ ആക്രമിക്കാന്‍ വേണ്ടി എന്തൊക്കെ സൌകര്യങ്ങള്‍ നല്‍കണമെന്ന് തീരുമാനിക്കാന്‍ മുഷറഫ് കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോള്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന വാജ്പേയി തോക്കില്‍ കയറി വെടിവെച്ചു. ബുഷ്‌ ആവശ്യപ്പെടാതെ തന്നെ സൌകര്യവും വിമാനങ്ങള്‍ക്ക് എണ്ണയും വാഗ്ദാനം ചെയ്തു. ബുഷിന്‍റെ പ്രീതി പിടിച്ചു പറ്റാന്‍ മുഷറഫ് അതിലേറെ സൌകര്യങ്ങള്‍ (അമേരിക്കന്‍ പട്ടാളക്കാര്‍ക്ക് ഭക്ഷണവും, മങ്കുര്‍ണ്ണിയും കൊണ്ട് പോവാന്‍ ഒരു കോറിഡോര്‍ അടക്കം) വാഗ്ദാനം ചെയ്തു വാജ്‌പേയിയെ കടത്തി വെട്ടി. സെപ്തംബര്‍ പതിനൊന്ന്‍ ആക്രമണം ആര് നടത്തി എന്ന വിവാദം അമേരിക്കയില്‍ തന്നെ ഇപ്പോഴും സജീവമാണെങ്കിലും തല്‍ക്കാലം അമേരിക്കന്‍ വേര്‍ഷന്‍ തന്നെ നമുക്ക് സ്വീകരിക്കാം. ആക്രമണത്തിലോ ഗൂഡാലോചനയിലോ ലോജിസ്റ്റിക്കിലോ ഒരൊറ്റ അഫ്ഘാനിക്ക് പോലും പങ്കുണ്ടായിരുന്നില്ല. ഭൂരിപക്ഷം അഫ്ഘാനികളും ലോകം മുഴുവനും ഉള്ള ഒരു മാപ്പ് പോലും കണ്ടിട്ടില്ല. തങ്ങളുടെ ഗ്രാമവും കാബൂളും സമീപ പ്രദേശങ്ങളും കഴിഞ്ഞാല്‍ അനന്തമായ മരുഭൂമിയുടെ മറ്റേ അറ്റം ആകാശത്തിന്‍റെ അതിര്‍ത്തിയില്‍ ചെന്ന് ചേരുകയാണ് എന്നാണ് അവര്‍ കരുതുന്നത്. പക്ഷെ മനുഷ്യരാശി കണ്ട എക്കാലത്തെയും അത്യാധുനികവും അതീവ നാശകാരികളുമായ വിമാനങ്ങള്‍ കൊണ്ട്, പത്ത് നാല്‍പ്പത് രാജ്യങ്ങളെ കൂട്ട് പിടിച്ച്, ലോകത്തെ ഏറ്റവും ദരിദ്രമായ ഒരു രാജ്യത്തിലെ തന്‍റെ കുപ്പായം അലക്കാനിട്ടാല്‍ മറ്റൊരു കുപ്പായം എടുക്കാനില്ലാത്ത ജനതയുടെ മണ്‍കൂന പോലുള്ള വീടുകള്‍ക്ക് മുകളില്‍ ബോംബ്‌ വര്‍ഷിക്കാന്‍ തുടങ്ങി. ആയിരങ്ങള്‍ കൊല്ലപ്പെട്ടു. പാകിസ്താന്‍ അഫ്ഘാന്‍ അതിര്‍ത്തിയില്‍ നിങ്ങള്‍ കരുതുന്നത് പോലെ ഒരു അതിര്‍ത്തി ഇല്ല എന്ന് മാത്രമല്ല വസീറിസ്ഥാനിലെ ജനങ്ങള്‍ പാകിസ്ഥാനെയോ അഫ്ഘാനിസ്ഥാനെയോ അംഗീകരിക്കുകയും ചെയ്യുന്നില്ല. തങ്ങളുടെ വര്‍ഗ്ഗക്കാര്‍ അഫ്ഘാനില്‍ ഇയാം പാറ്റകളെപ്പോലെ കൊല്ലപ്പെടുന്നത് കണ്ട് സാങ്കേതികമായി പാകിസ്ഥാനകത്തുള്ള പഷ്‌ത്തൂണ്‍ വര്‍ഗ്ഗക്കാര്‍ തങ്ങളുടെ യുവാക്കളെ സങ്കല്‍പ്പിക അതിര്‍ത്തിക്കപ്പുറത്തേക്ക് അയച്ചു. അമേരിക്കന്‍ ഭടന്മാര്‍ നിലത്തിറങ്ങാന്‍ മടിച്ചത് കൊണ്ട് ആയിരക്കണക്കിന് യോദ്ധാക്കളും അരലക്ഷം സാധാരണക്കാരും ഏകപക്ഷീയമായി കൊല്ലപ്പേട്ടു. തലമുദിലെ എന്തോ വിശുദ്ധ നിയമ പ്രകാരം ഒരു ഇസ്രായേലിക്ക് പകരം എട്ട് ഗോയിമുകളെയാണ് കൊല്ലേണ്ടത്. ടോള്‍ 1:8 എന്ന അനുപാതത്തിലെത്തിയാല്‍ ഇസ്രയേല്‍ ഫലസ്തീനികളെ കൊല്ലുന്നത് നിര്‍ത്താറുണ്ട്‌. ഇവാഞ്ചലിസ്റ്റ് നിയോക്കോണ്‍ അമേരിക്കയുടെ വിശുദ്ധ നമ്പര്‍ അറിയാത്തത് കൊണ്ട് ആരോ കൊന്ന മൂവായിരം അമേരിക്കക്കാര്‍ക്ക് പകരം എത്ര അഫ്ഘാനികള്‍ കൊല്ലപ്പെടണമെന്ന് അഫ്ഘാനികള്‍ക്ക് തന്നെ അറിഞ്ഞു കൂടായിരുന്നു. അതുകൊണ്ടായിരിക്കണം പെട്ടെന്ന് സ്കോര്‍ കൂട്ടാന്‍ കല്യാണ പാര്‍ട്ടികള്‍ നടക്കുമ്പോഴും goo.gl/bDthpF goo.gl/qrMz2x നേരത്തെ ഒരു ബോംബിങ്ങില്‍ കൊല്ലപ്പെട്ട അഫ്ഘാനിക്ക് വേണ്ടി മയ്യത്ത് നിസ്കരിക്കാന്‍ കൂട്ടമായി നില്‍ക്കുമ്പോഴും അമേരിക്കയുടെ ഡ്രോണുകള്‍ പിഴക്കാതെ ബോംബ്‌ വര്‍ഷിക്കാന്‍ തുടങ്ങിയത്. ഇതുവരെയായി എട്ട് കല്യാണപാര്‍ട്ടികളെയും നിരവധി മയ്യിത്ത് നിസ്കാരങ്ങളെയും ഒന്നാകെ പരലോകത്തെക്ക് അയക്കപ്പെട്ടിട്ടുണ്ട് . goo.gl/BwjE5x. ഒരു പ്രാവശ്യം ഒരു കുഞ്ഞിന്‍റെ പേരിടീല്‍ കര്‍മ്മത്തിനു കൂടിയ എല്ലാവരെയും ഒരുമിച്ചു കരിച്ച് കൊണ്ടാണ് goo.gl/skNgSv. ഗെയിം കളിക്കുന്ന ലാഘവത്തോടെയാണ് അമേരിക്കയിലെ ഡ്രോണ്‍ കണ്ട്രോള്‍ സെന്‍ററുകളില്‍ ഇരുന്നു നിറയെ ബട്ടണുകളുള്ള ജോയ്സ്റ്റിക്ക് കൊണ്ട് അഫ്ഘാനികളെ കൊന്നു കളിക്കുന്നത് goo.gl/XgFGh0. ഗെയിമില്‍ പോലും ശത്രു ബോംബറുകളും നമ്മുടെ വിമാനത്തിന് നേരെ ബോംബ്‌ അയക്കാറുണ്ടല്ലോ, സ്വന്തം വിമാനം നശിച്ചാല്‍ പിന്നെ ലൈഫ് കിട്ടാന്‍ കുറച്ചു നേരം കാത്തിരിക്കണം. എന്നാല്‍ അഫ്ഘാനികളെയും പാകിസ്ഥാനികളെയും കൊല്ലുമ്പോള്‍ ലൈഫ് പോവുന്ന പരിപാടിയേ ഇല്ല. അതുകൊണ്ടായിരിക്കണം അഞ്ചോ പത്തോ പേര്‍ മാത്രം കൊല്ലപ്പെടുന്ന ആക്രമണം സ്ക്രീനിന് മുന്നില്‍ ഇരിക്കുന്ന കൌമാരപ്രായക്കാര്‍ക്ക് പെട്ടെന്ന് മടുക്കാന്‍ കാരണം. പെട്ടെന്ന് തന്നെ അവര്‍ ഈ ഗെയിമില്‍ ഇംപ്രോവൈസ് ചെയ്യാന്‍ തുടങ്ങി. ആദ്യം ഒരു ബോംബയച്ചു നാലോ അഞ്ചോ പേരെ കൊല്ലും. രണ്ടു മൂന്ന്‍ മിനിട്ടിനകം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ആളുകള്‍ ഓടിയടുക്കും. മുപ്പതോ അന്‍പതോ പേര്‍ ബോംബിന്‍റെ പരിധിയില്‍ വന്നാല്‍ അടുത്ത ബട്ടണ്‍ ഞെക്കും goo.gl/0d8jHi പട്ടിണി കിടക്കുന്ന പത്തന്‍പത് കറുത്ത മനുഷ്യ രൂപങ്ങള്‍ വായുവിലേക്ക് പൊങ്ങി ചിതറിത്തെറിച്ച് അടങ്ങുന്നത് കാണാന്‍ നല്ല രസമായിരിക്കും. എന്തായാലും ഉത്തരാധുനിക ഗ്രാന്‍റ് നറേറ്റീവ് (കഥാകഥന സ്‌മൃതി നിയമങ്ങള്‍) പ്രകാരം മുസ്ലിംകള്‍ക്ക് അസുര ജന്മമാണ്. അവര്‍ കൊല്ലപ്പെടുന്നത് ആരും എണ്ണാന്‍ പാടില്ല. രണ്ടായിരത്തി നാല് മുതല്‍ പാകിസ്ഥാനില്‍ കൊല്ലപ്പെട്ട മനുഷ്യരുടെയും അവരുടെ കുഞ്ഞുങ്ങളുടെയും വൃദ്ധരുടെയും കണക്കുകള്‍ ആരും അറിയാറില്ല, ആരും ചോദിക്കാറുമില്ല. അവര്‍ക്ക് പേരോ ചരിത്രമോ ഭൂതകാലമോ ഇല്ല. ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ Bureau of Investigative Journalism ഒരു അവലോകനം നടത്തിയപ്പോള്‍ മനസ്സിലായത് വെറും കൊല്ലപ്പെട്ട ആയിരങ്ങളില്‍ വെറും നാല് ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമേ അല്‍ഖായിദയുമായി എന്തെങ്കിലും തരത്തിലുള്ള ഒരു ബന്ധം ഉണ്ടായിരുന്നുള്ളൂ. അഫ്ഘാനിസ്ഥാനില്‍ മാത്രം ഉണ്ടായിരുന്ന താലിബാന്‍ എന്ന പ്രതിഭാസം പാകിസ്ഥാനിലും വേര് പിടിക്കാന്‍ കാരണം മറ്റൊരു വിദ്യാര്‍ഥി കൂട്ടക്കൊലയാണ്. തോക്കെടുത്ത പട്ടാണികളെല്ലാം താലിബാന്‍ വെളിച്ചപ്പാടുകള്‍ എന്ന നിലയില്‍ നിന്ന് മാറി പാകിസ്ഥാനിലെ എല്ലാ വിഭാഗങ്ങളും ചേര്‍ന്ന ഒരു മൂമെന്റായി മാറാന്‍ കാരണം 2007 ലെ ലാല്‍ മസ്ജിദിന് നേര്‍ക്ക് മുഷറഫ് നടത്തിയ ആക്രമണമാണ്. വസീറിസ്ഥാനില്‍ നിന്നുള്ള 6,000 പെണ്‍കുട്ടികള്‍ വിദ്യ അഭ്യസിച്ചിരുന്ന സ്ഥാപനവും ഈ പള്ളിയുടെ ഭാഗമായിരുന്നു. അമേരിക്കക്ക് ഭരണകൂടം നല്‍കുന്ന പിന്തുണയും സ്വന്തം പൌരന്മാരെ കൊല്ലുന്ന ഡ്രോണുകള്‍ക്കും വിമാനങ്ങള്‍ക്കും താവളങ്ങളും ഇന്ധനവും നല്‍കുന്നത് അവസാനിപ്പിക്കണം, രാജ്യത്ത് ശരീഅത്ത് നടപ്പാക്കുകയും വേണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികള്‍ സമരം നടത്തി. ബ്ലൂ ഫിലിം വില്‍ക്കുന്ന കടകളില്‍ കയറി സീഡികള്‍ നശിപ്പിക്കുകയും ചെയ്യാന്‍ തുടങ്ങി വിദ്യാര്‍ഥിനികള്‍. ഒന്നോ രണ്ടോ വേശ്യാലയങ്ങളും അവര്‍ അടപ്പിച്ചു. അതിലിടക്ക് അനധികൃതമാണെന്ന് ആരോപിച്ച് ഇസ്ലാമബാദിലെ ഒരു പള്ളി നീക്കം ചെയ്യാന്‍ മുഷറഫ് അനുമതി കൊടുത്തു. ഇതിനെതിരെ പെണ്‍കുട്ടികള്‍ സമരം ചെയ്തു. ലാല്‍ മസ്ജിദ് കേന്ദ്രീകരിച്ചുള്ള “ഭീകര പ്രവര്‍ത്തനം” അവസാനിപ്പിക്കാന്‍ മുഷറഫ് പട്ടാളത്തിന് ഓര്‍ഡര്‍ കൊടുത്തു. നാളുകള്‍ നീണ്ട ഉപരോധത്തിനു ശേഷം പള്ളിക്കുള്ളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥിനികള്‍ക്കും അധ്യാപകര്‍ക്കും നേരെ പള്ളിയുടെ മൂന്ന്‍ വശത്ത് നിന്നും പട്ടാളം ആക്രമണം നടത്തി. ഓപ്പറേഷന്‍ സണ്‍റൈസ് എന്ന് പേരിട്ട അതിതീവ്രമായ ആക്രമണത്തില്‍ അനൌദ്യോഗിക കണക്കനുസരിച്ച് ആയിരത്തോളം വിദ്യാര്‍ഥിനികള്‍ കൊല്ലപ്പെട്ടു. (അന്ന് എന്നെ ജോലിസ്ഥലത്ത് കൊണ്ട് വന്നു വിട്ട പാകിസ്ഥാനിയോട് ഞാന്‍ പറഞ്ഞത് ഓര്‍ക്കുന്നു “പാകിസ്താന്‍ നെവര്‍ വില്‍ ബി ദ സെയിം”, പാകിസ്ഥാന്‍ ഇനിയൊരിക്കലും പഴയത് പോലെയായിരിക്കില്ല). ആയിരത്തോളം വിദ്യാര്‍ഥിനികളുടെ ചാരത്തില്‍ നിന്നും ചോരയില്‍ നിന്നുമാണ് തെഹരീകെ താലിബാന്‍ പാകിസ്ഥാന്‍ എന്ന പുതിയൊരു തരം താലിബാന്‍ പിറവിയെടുക്കുന്നത്. അഫ്ഘാന്‍ താലിബാനെപ്പോലെ മത നിയമങ്ങള്‍ അത്ര കര്‍ശനമായി അനുസരിക്കുന്ന പരിപാടിയൊന്നും ഇവര്‍ക്ക് ഇല്ലായിരുന്നു. പട്ടാളവുമായി ബന്ധമുള്ള വ്യാപാര സ്ഥാപനങ്ങളും പോലീസ് സ്റ്റെഷനുകളും ഇവര്‍ ആക്രമിക്കുകയും അതില്‍ സാധാരണക്കാരും കൊല്ലപ്പെടുകയും അതിന്‍റെ ഉത്തവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആക്രമിച്ച് വിദ്യാര്‍ഥികളെ കൊല്ലാന്‍ തുടങ്ങിയത് ഈ ഭീകര താലിബാനല്ല. അത് തുടങ്ങിയത് അമേരിക്കയും പാകിസ്ഥാനുമാണ്. അതെ സമയം തങ്ങളുടെ മക്കള്‍ കൊല്ലപ്പെട്ടപ്പോള്‍ അനുഭവിച്ച വേദനയുടെ രുചി കുറച്ചെങ്കിലും നിങ്ങളും അനുഭവിക്കണം എന്ന് പറയുന്ന കാവ്യനീതി ഇസ്ലാമികവുമല്ല. പക്ഷെ പാകിസ്ഥാനി താലിബാന്‍ ഭീകരരാണെങ്കില്‍ അതിലും കൊടിയ ഭീകരര്‍ അമേരിക്കയും പാകിസ്ഥാനി പട്ടാളവുമാണ്. ഇന്ത്യന്‍ പട്ടാളക്കാരുടെ തല അറുക്കുമ്പോള്‍ പാകിസ്ഥാനി പട്ടാളം ഭീകരരും താലിബാനെ കൊല്ലുമ്പോള്‍ മാലാഖമാരും ആവുന്ന നീതി ബോധം വേര് പിടിക്കാന്‍ നമ്മള്‍ അനുവദിക്കരുത്. മിലിട്ടറി സ്കൂളില്‍ പഠിക്കുന്നവര്‍ക്ക് പട്ടാള പരിശീലനം പാദ്യപദ്ധതിയുടെ ഭാഗമായി ലഭിക്കുന്നു എന്നതും, രണ്ടു വര്‍ഷം കഴിഞ്ഞാല്‍ തങ്ങളെ കൊല്ലാന്‍ യൂണിഫോമിട്ട് ഇവര്‍ വരും എന്നതും കൊല്ലപ്പെട്ടവര്‍ 14 മുതല്‍ 16 വയസ്സുള്ള കൌമാരക്കാര്‍ ആയിരുന്നു എന്നതും അവരെ തല്‍ക്കാലം സിവിലിയന്‍ എന്ന നിര്‍വ്വചനത്തിന് പുറത്ത് നിര്‍ത്തുന്നില്ല. എന്തായാലും എല്ലാവരും തീവ്രമായ ഭാഷയില്‍ അപലപിച്ചത് കൊണ്ട് ഞാന്‍ അതിന് മുതിരുന്നില്ല. ഭീകരവാദികളെ അടിച്ചമര്‍ത്താന്‍ ഫേസ്ബുക്കിലും താമരശ്ശേരി വളവിലും ജീവിക്കുന്ന കാക്കമാരോട് ആവശ്യപ്പെടുന്നവരില്‍ സങ്കികളും ജബ്രായിസ്റ്റ് യുക്തിവാദികളുമുണ്ട്. അവര്‍ തന്നെയാണ് മുസ്ലിം മുസ്ലിമിനെ കൊല്ലുന്നു എന്ന് നിലവിളിച്ചു കൊണ്ട് നടക്കുന്നത്!! അവരുടെ ലക്‌ഷ്യം താലിബാന്‍ മാത്രമല്ല എന്ന് മനസ്സിലാക്കുക. ലോകത്തെ ഏറ്റവും വലിയ ഭീകരരായ അമേരിക്കക്കും ഇസ്രായേലിനും സങ്കികള്‍ക്കും എതിരെ എന്തെങ്കിലുമൊരു പ്രതിരോധം തീര്‍ക്കുന്നത് മുസ്ലിംകള്‍ മാത്രമാണ്. ആ മുസ്ലിമില്‍ ഇസ്ലാമുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുള്ള എല്ലാവരും ഇവരുടെ കണക്കില്‍ കൊടും തീവ്രവാദികളാണ്. അമേരിക്കയുടെയും ഇസ്രായേലിന്‍റെയും അജണ്ടകള്‍ക്ക് വേണ്ടി ചാവേറാവാനാണ് മിതവാദി ഇസ്ലാം എന്ന നിര്‍മ്മിതി ഇവര്‍ അവതരിപ്പിക്കുന്നത്. അതിന്‍റെ റോള്‍ മോഡലുകളാണ് മുഷറഫും, കര്‍സായിയും, മാലികിയും, ജബ്ബാര്‍ മാഷും, സല്‍മാന്‍ റുഷ്ദിയും, മുഖ്താര്‍ അബ്ബാസ്‌ നഖ്‌വിമാരുമെല്ലാം. അവരോടു പറയാനുള്ളത് എന്താണെന്ന് വെച്ചാല്‍ പാകിസ്ഥാന്‍ താലിബാന്‍ ഞങ്ങളുടെ സൃഷ്ടിയല്ല, അത് നിങ്ങളുടെയും നിങ്ങളുടെ ചാവേറുകളായ “മിതവാദി” മുസ്ലിംകളുടെയും സൃഷ്ട്ടിയാണ്. നിങ്ങളുടെ കൊടും ക്രൂരതകളാണ് താലിബാനെ ഉണ്ടാക്കിയത്. നിങ്ങള്‍ വിരിച്ച് വളര്‍ത്തിയ കോഴികള്‍ മുട്ടയിടാന്‍ വേണ്ടി വരികയാണ്, അവര്‍ എങ്ങനെ വന്നാലും അത്പോലെ നിങ്ങള്‍ സ്വീകരിക്കുക. . കടപ്പാട്: Navas Jane
Posted on: Sat, 20 Dec 2014 08:47:48 +0000

Trending Topics



Recently Viewed Topics




© 2015