അങ്ങനെ - TopicsExpress



          

അങ്ങനെ ഷീലാമ്മച്ചിക്കും വിവരം വെച്ച്...!!!!!!!!!! :) :) കോണ്‍ഗ്രസുകാര്‍ നരേന്ദ്രമോദിയെയെ കണ്ടുപഠിക്കുകയാണ് വേണ്ടതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേരളത്തിന്റെ മുന്‍ ഗവര്‍ണറുമായ ഷീല ദീക്ഷിത്.നരേന്ദ്രമോദി ശുഭാപ്തി വിശ്വാസവും ഇച്ഛാശക്തിയുമുള്ള നേതാവാണെന്ന് അദ്ദേഹവുമായുള്ള കൂടികാഴ്ചയില്‍ തനിക്ക് വ്യക്തമായതായും ഷീല പറഞ്ഞു.Indian Express പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡല്‍ഹിയുടെ മുന്‍ മുഖ്യമന്ത്രി കൂടിയായ ഷീല ദീക്ഷിത് മോദിയോടുള്ള ആരാധന വ്യക്തമാക്കിയത്. കേരളത്തിന്റെ ഗവര്‍ണര്‍ സ്ഥാനത്തിന് നിന്ന് മാറ്റുന്നതിന് മുമ്പായി കഴിഞ്ഞ ജൂലൈയിലാണ് ഷീല മോദിയുമായി കൂടികാഴ്ച നടത്തിയത്. ശുഭാപ്തി വിശ്വാസത്തിനൊപ്പം പുതിയ വീക്ഷണങ്ങളും പുതിയ ഭാഷയും മോദിക്കുണ്ടെന്നും ഷീല പറയുന്നു.മോദി ആദ്യം പറഞ്ഞിരുന്ന അച്ഛേ ദിന്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പദസമ്പത്തില്‍നിന്ന് ഒഴിവാക്കിയെങ്കിലും പുതിയ വീക്ഷണങ്ങളും വാഗ്ദാനങ്ങളും വളരെ മനോഹരമായി നല്‍കാന്‍ മോദിക്കാകുന്നുണ്ട് അത് വലിയ കാര്യമാണ്. അതിനായി മോദി പ്രയോഗിക്കുന്ന രീതികളും ചാരുതയും കോണ്‍ഗ്രസുകാര്‍ വളരെ മുന്നേ പഠിക്കേണ്ടതായിരുന്നു.എന്നാല്‍ മോദിയുടെ വീക്ഷണങ്ങളും കാഴ്ചപാടുകളും എങ്ങനെയാണ് പ്രായോഗികമാക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടതാണെന്ന് ഷീല ദീക്ഷിത് പറയുന്നു. :) :)
Posted on: Tue, 28 Oct 2014 11:10:38 +0000

Trending Topics



Recently Viewed Topics




© 2015