അയാള്‍ ... അമ്പതിനോടുത്ത - TopicsExpress



          

അയാള്‍ ... അമ്പതിനോടുത്ത പ്രായംതോന്നിക്കുന്ന ഒരു പാലക്കാട്ടുകാരൻ സൌദിയില് വന്നു ഒരു വർഷം ആയി കാണണം ദമാമിലെ #DAR AS SIHHA DISPENSARY യിൽ Assistant Accountant ആയി ജോലി നോക്കുന്ന സമയത്താണ് അയാളവിടെ ആംബുലൻസ് Driver ആയി വരുന്നത്. സംസാരത്തില് പിശുക്കനായിരുന്നെങ്കിലും സഹപ്രവർത്തകരുമായി നല്ലൊരു ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. Profession House Driver ആയിരുന്നിട്ടും MD യുടെ നാട്ടുകാരനായത് കൊണ്ടായിരുന്നു ഹോസ്പിറ്റലില്‍ Driver ആയി ജോലി കിട്ടിയത്. അദ്ദേഹം എന്നെ പോലെ തന്നെ പുറം വിസക്കാരനായിരുന്നു. അയാള്‍ക്ക് രണ്ട് പെൺമക്കളാണെന്നുംമൂത്തവള് എഞ്ചിനീയറിങ്ങിന് പഠിക്കുകയാണെന്നും അവരുടെ പഠനചിലവിന് വേണ്ടി ആണ് വീണ്ടും സൌദിയിലേക്കു വന്നതെന്നും സംസാരത്തിനിടയില് ഞാന്‍ മനസ്സിലാക്കിയിരുന്നു. ഇരുപത് കൊല്ലത്തോളം മരുഭൂവില്‍ നാടും വീടും വിട്ടു അദ്ധ്വനിച്ചു സ്വന്തം മക്കളും ഭാര്യയുടെയും കൂടെ ശിഷ്ടജീവിതം നയിക്കാൻ പോയവനിതാ മൂന്നു വർഷങ്ങൾക്കു ശേഷം �വീണ്ടും ഈ മണലാരിണ്യത്തില് വന്നിരിക്കുന്നു . അന്ന് വ്യാഴാഴ്ച ആയിരുന്നു .പിറ്റേന്ന് അവധിയായതിനാലു നേരം വൈകിയാണ് കിടക്കാറ്. ചെക്കന്‍മാരുമായി സംസാരിച്ചിരിക്കുന്നതിനിടയിലാണ് അയാള്‍ ഞങ്ങള്‍ക്കിടയിലേക്ക് കടന്നു വന്നത്. അന്ന്‌ ഹോസ്പിറ്റലിന് അരികിലായിട്ടായിരുന്നു Bachelor Accomadation. റൂമിലോട്ട് ഇരുമ്പിന്റെ കോണി കയറി വന്നപ്പോള്‍ തന്നെ മുഖത്ത്‌ ഒരു ശോകം. കാരണം അന്വേഷിച്ചപ്പോൾ രാത്രി കഴിച്ച പൊറോട്ട പണി തന്നു എന്നൊരു വിശദീകരണം തന്നു. സഭ പിരിഞ്ഞു . ഉറക്കം കൺപീലികളെ തഴുകി വരുമ്പോളാണ് ഒരു വലിയ ശബ്ദം. ചെക്കന്‍മാരുടെ വേലയാകും എന്ന് കരുതി രണ്ട് തെറിയും ഫിറ്റ് ചെയ്തു കിടന്നപ്പോളാണ് വീണ്ടും ഒരു ശബ്ദം . പുറത്തിറങ്ങി ഞങ്ങള്‍ കണ്ടത് ഇരുമ്പ് കോണിയിൽ നിന്നും വീണ് ചുരുണ്ട് കൂടി കിടക്കുന്ന അയാളെ ആയിരുന്നു . ഞങ്ങള്‍ എല്ലാവരും അയാളെ പൊക്കി ഹോസ്പിറ്റലിലേക്ക് .. Night Duty യിലുള്ള ഫിലിപ്പീനിയായ Doctor പരിശോധിച്ച് ECG എടുത്തു പരിശോധിച്ച് നോക്കുമ്പോള്‍ ഒരു പ്രശ്നവുമില്ല. കുറച്ച് കഴിഞ്ഞു അയാള്‍ തന്നെ സംസാരിച്ചു . വയറിന് സുഖമില്ലാത്തതിനാല് റൂമിനു പുറത്തിറങ്ങി Toilet ലേക്ക് നടക്കുമ്പോള്‍ കണ്ണുകളില് ഇരുട്ടു കയറുകയും കോണിപ്പടിയിലേക്ക് വഴിമാറി വീണതാണ്. അയാളുടെ ബന്ധുവിനെ വിളിച്ച് വരുത്തി അയാള്‍ തന്നെ സംഭവങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നതിനിടക്കാണ് അത് സംഭവിച്ചത്. ബഹളം കേട്ട് അയാളുടെ അടുത്തെത്തിയ ഞങ്ങള്‍ കണ്ടത് ആകെ കോലം മാറിയ അയാളെ ആയിരുന്നു . ഓക്സിജന്‍ കൊടുക്കുന്ന തിരക്കില് ഞാനാ മുറിയില്‍ അകപ്പെട്ടു. അയാളെയും കൂട്ടി നെഴ്സും Doctorsഉം കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള AL MANA HOSPITAL ലേക്ക് പോകുമ്പോഴും കാറില് ഞങ്ങള്‍ അനുഗമിച്ചു. ചെന്നപാടെ അവിടെയുള്ള Doctor അയാളുടെ മരണം സ്ഥിരീകരിച്ചു. അപ്പോഴാണ് വേറൊര ചിന്ത മനസ്സിനെ അലട്ടിയത്. അയാളെ ഹോസ്പിറ്റലില്‍ എടുത്തു കൊണ്ട് പോയ ഞങളില് മൂന്നു പേരും അയാളും പുറത്തുള്ള വിസക്കാർ. അതിന് ശേഷം ഒരാഴ്ചയോളം കേസിന്റ നൂലാമാലകളെ ഭയന്നു കഴിച്ചു കൂട്ടിയെങ്കിലും ദൈവത്തിന്റെ അനുഗ്രഹത്താൽ ഒന്നും സംഭവിച്ചില്ല . മരണം എന്നെ ഭയപ്പെടുത്തീട്ടില്ല അയാളുടെ മരണം കൺമുന്നില് കാണും വരെ... അയാള്‍ .... വന്ന് മൂന്നു മാസം തികയും മുമ്പ് സ്വന്തം കബറിടം ദൈവം ഒരുക്കി വെച്ചത് ഈ മരുഭൂവില്‍ ആണെന്ന് മനസ്സിലാക്കാന്‍ പറ്റാതെ പോയവൻ മനുഷ്യാ നീയെത്ര നിസ്സാരൻ
Posted on: Sat, 16 Aug 2014 05:30:28 +0000

Trending Topics



Recently Viewed Topics




© 2015