അയ്യേ..! പുഴു! എന്നു - TopicsExpress



          

അയ്യേ..! പുഴു! എന്നു പറഞ്ഞ് ഓടാന്‍ വരട്ടെ, ഇതു വെറും പുഴുവല്ല. അറപ്പോടെ നോക്കുമ്പോള്‍ ചവിട്ടിയരക്കുമ്പോള്‍ ഓര്‍ക്കുക, ഇതൊരു മനോഹര ശലഭത്തിന്‍റെ ലാര്‍വ്വയാണെന്ന്..! . നിരന്തരം ശലഭങ്ങളുടെ ചിത്രങ്ങളിടുന്നത് എന്തുകൊണ്ടാണെന്ന് പലര്‍ക്കും തോന്നിയിട്ടുണ്ടാവും. ചിത്രശലഭങ്ങള്‍ക്ക് ഈ പ്രകൃതിയില്‍ വലിയൊരു സ്ഥാനമുണ്ട്. തനത് ചെടികളും പൂക്കളും പക്ഷികളും നിലനിര്‍ത്തുന്നതില്‍ ഇവയ്ക്കുള്ള പങ്ക് ചെറുതല്ല. അതിനു വേണ്ടിയുള്ള ഓര്‍മ്മപ്പെടുത്തലാണ് എന്‍റെ ചിത്രങ്ങള്‍. ഇതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി സ്ക്രോള്‍ ചെയ്യുക. ഇത് ഏതു ശലഭമാകും എന്നറിയാന്‍ ഒന്നാമത്തെ കമന്‍റ് കാണുക. . വഴന ശലഭം (Common Mime / Papilio clytia) - Caterpillar . കിളിവാലന്‍ ശലഭങ്ങളില്‍ ഉള്‍പ്പെടുന്ന വളരെ സാധാരണയായി കണ്ടുവരുന്ന വഴനശലഭത്തെ രണ്ടു രൂപത്തില്‍ കാണാനാവുന്നതാണ്. വേഷപ്രച്ഛന്നം നടത്തുന്ന ഒരു ശലഭമാണ് വഴന ശലഭം. ചില വഴന ശലഭങ്ങള്‍ നീലക്കടുവയുടെ വേഷംകെട്ടാറുണ്ട്. മറ്റു ചിലവരെ കണ്ടാല്‍ അരളിശലഭാമെന്ന് തോന്നും. വിഷമയമല്ലാത്തവയും ഭക്ഷണയോഗ്യവുമായ ഈ ശലഭം ഇരപിടിയന്‍മാരില്‍ നിന്നും രക്ഷനേടാന്‍ ഭക്ഷണയോഗ്യമല്ലാത്ത നീലക്കടുവയേയും അരളിശലഭത്തെയും അനുകരിക്കുന്നു . നീലകടുവയെ അനുകരിക്കുന്ന രൂപം dissimilis എന്നും അരളിശലഭത്തെ അനുകരിക്കുന്ന രൂപം clytia എന്നും അറിയപെടുന്നു. രണ്ടു രൂപത്തിലും ഉള്ള ആണ്‍ ശലഭങ്ങള്‍ ചെളിയൂറ്റല്‍ സ്വഭാവം കാണിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. നീലകടുവയെ അനുകരിക്കുന്ന രൂപം: കറുത്ത നിറത്തില്‍ വെള്ളനിറത്തിലുള്ള വരകളും പൊട്ടുകളും ഉള്ള ചിറകുകള്‍ ഉള്ള ഇവയെ കണ്ടാല്‍ നീലകടുവ ആണെന്ന് തോന്നും.ചിറകിനുഅടിവശത്തും വരകളും പൊട്ടുകളും ഉണ്ടെങ്കിലും അവ മുകള്‍വശത്തെക്കാള്‍ വലുതും തെളിഞ്ഞതും ആണ്.പിന്ചിറകില്‍ മഞ്ഞനിറത്തില്‍ ഉള്ള പൊട്ടുകള്‍ ആണ് ഇവയെ നീലകടുവയില്‍ നിന്നും തിരിച്ചറിയാന്‍ സഹായികുന്നത്. അരളിശലഭത്തെ അനുകരിക്കുന്ന രൂപം: കറുപ്പുനിറത്തില്‍ പൊട്ടുകള്‍ ഉള്ള ഇവയ്ക്ക് അരളിശലഭത്തോട് സാമ്യം ഏറെയുണ്ട്.പൊട്ടുകളുടെ രൂപത്തില്‍ ഉള്ള വ്യത്യാസവും പിന് ചിറകിലെ മഞ്ഞപൊട്ടുകളും ഇവയെ അരളിശലഭത്തില്‍ നിന്നും തിരിച്ചറിയാന്‍ സഹായികുന്നു. പിന്‍ചിറകില്‍ അടിവശത്തായി കാണുന്ന മഞ്ഞനിറമുള്ള പുള്ളി ആണ് വഴന ശലഭത്തെ തിരിച്ചറിയാനുള്ള ഒരു മാര്‍ഗ്ഗം. . ml.wikipedia.org/wiki/Papilio_clytia . Place: Malappuram, Kerala Date: 03 Jan 2015
Posted on: Sat, 03 Jan 2015 12:26:11 +0000

Trending Topics



Recently Viewed Topics




© 2015