ആന്‍ഡ്രോയ്ഡ് പാറ്റേണ്‍ - TopicsExpress



          

ആന്‍ഡ്രോയ്ഡ് പാറ്റേണ്‍ ലോക്ക് ഉപകാരപ്രദമായ ഒരു സംവിധാനമാണ്. ഇത് വഴി മൊബൈല്‍ ഫോണ്‍ മറ്റുള്ളവര്‍ ദുരുപയോഗപ്പെടുത്തുന്നത് തടയാനാവും. എന്നാല്‍ പാറ്റേണ്‍ ലോക്ക് മറന്ന് പോയാല്‍ അണ്‍ലോക്കിങ്ങ് ശ്രമങ്ങള്‍ക്കൊടുവില്‍ ഫോണ്‍ ലോക്കായിപ്പോകും. മറന്ന് പോയാല്‍ എങ്ങനെ പാറ്റേണ്‍ ലോക്ക് തുറക്കാം എന്നാണ് ഇവിടെ പറയുന്നത്. 1. ഗൂഗിള്‍ അക്കൗണ്ട് – ഫോണ്‍ പെര്‍മനന്‍റായി ലോക്ക് ചെയ്യപ്പെട്ടാല്‍ ഒരു ലോഗിന്‍ ബോക്സ് അവിടെ കാണിക്കും. ആക്ടീവായ ഇന്‍റര്‍നെറ്റ് കണക്ഷനുണ്ടെങ്കില്‍ സൈന്‍ ഇന്‍ ചെയ്യാം. അവിടെ സെക്യൂരിറ്റി ക്വസ്റ്റ്യന് ഉത്തരം നല്കിയാല്‍ ലോക്ക് അണ്‍ലോക്ക് ചെയ്യാനാവും. 2. ഹാര്‍ഡ് റീസെറ്റിങ്ങ് – ഇന്‍റര്‍നെറ്റ് കണക്ഷനില്ലാത്ത അവസ്ഥയിലാണ് നിങ്ങളെങ്കില്‍ ഹാര്‍ഡ് റീസെറ്റ് ചെയ്യണം. എന്നാല്‍ ഇത് ഫോണ്‍ മെമ്മറിയിലെ വിവരങ്ങളെല്ലാം നീക്കം ചെയ്യും. ആദ്യം ഫോണ്‍ ഓഫ് ചെയ്യുക. Volume Up + Volume Down + Power button കീകള്‍ ഒരേ സമയം അമര്‍ത്തുക. ആന്‍ഡ്രോയ്ഡ് ലോഗോ സ്ക്രീനില്‍ തെളിയുമ്പോള്‍ കീ റിലീസ് ചെയ്യുക. Android System Recovery തെരഞ്ഞെടുക്കുക. മെനുവില്‍ നിന്ന് Factory Reset എടുക്കുക. Yes ടാപ് ചെയ്ത് കണ്‍ഫര്‍മേഷന്‍ നല്കിയാല്‍ ഏതാനും മിനുട്ടിനകം ഫോണ്‍ റീസെറ്റാവും.
Posted on: Sun, 24 Aug 2014 05:43:50 +0000

Trending Topics



Recently Viewed Topics




© 2015