ഇതൊരു കളര്‍ ഫുള്‍ - TopicsExpress



          

ഇതൊരു കളര്‍ ഫുള്‍ പടമല്ല, പക്ഷെ, ഇതില്‍ ചരിത്രം ഉണ്ട്. ഷാജഹാന്‍ ചക്രവര്‍ത്തിയെ മകന്‍ തടവിലാകിയ ആഗ്ര കൊട്ടാരത്തില്‍ നിന്നും അങ്ങകലെ യമുനയുടെ തീരത്ത് നില്‍ക്കുന്ന താജ്മാഹലിലേക്ക് മഞ്ഞില്‍ പുതഞ്ഞ ഒരു പ്രഭാതത്തില്‍ എടുത്ത പടമാണിത്. അതും, ഷാജഹാന്‍ ചക്രവര്‍ത്തി താജ് മഹല്‍ നോക്കി നിന്നിരുന്ന അതെ ഇടത്തില്‍ നിന്ന് എടുത്തത്‌. ഇത്ര ദൂരെ കണ്ടാല്‍ മതി എന്നായിരുന്നു മകന്റെ ഉത്തരവ്. മരിക്കുന്നത് വരെ അദ്ദേഹം ഇവിടെ ഇരുന്നാണ് താജ് മഹല്‍ കണ്ടത്. പൗര്‍ണമി ഉള്ള ഒരു മുഴുവന്‍ ദിവസം താജ് മഹല്‍ കണ്ടു കണ്‍ നിറക്കാന്‍ ഒരിക്കല്‍ കൂടി അവിടെ പോകണം. ഓരോ സമയങ്ങളിലും , വ്യത്യസ്ത കോണുകളില്‍ നിന്നും താജ് മഹല്‍ കാണണം. കുറ്റാകൂരിരുട്ടില്‍ ചന്ദ്രനെ പോലെ വെട്ടി തിളങ്ങുന്ന മഹല്‍ കാണണം. പുലര്‍ച്ചെ സൂര്യന്‍ ഉദിക്കുമ്പോള്‍ താജ് കാണണം. സായം സന്ധ്യയില്‍ മഞ്ഞ നിറമാകുന്ന താജ് മഹല്‍ കാണണം. യമുനയില്‍ ഇറങ്ങി നിന്ന് ആ കൂറ്റന്‍ സൗധം കാണണം. അങ്ങനെ പറ്റിയാല്‍ ഒരു ദിവസം മുഴുവന്‍ അവിടെ കഴിയണം. Can u see Taj Mahal beneath the bank of river Yamuna ? This photo was captured in a misty morning , standing at the same place where the emperor Shahjahan stood ! Taj Mahal as seen from Red Fort of Agra from where Shah Jahan used to see the mausoleum of his beloved wife during his last years! I could see! And it was an awesome scene from Agra Fort where the Emperor Shah Jahan had been jailed for years ! I wish to spend one full day on a full moon day ! And another Half day in Agra fort !
Posted on: Mon, 26 May 2014 22:28:23 +0000

Trending Topics



Recently Viewed Topics




© 2015