ഇഷ്ടമില്ലാത്ത - TopicsExpress



          

ഇഷ്ടമില്ലാത്ത കാഴ്ചകളിൽ നിന്ന് ഞാനാണ് മാറിപ്പോവേണ്ടത്. അതാണ്‌ മര്യാദ, മാന്യത. _മോഹൻലാൽ. മര്യാദയുടെയും മാന്യതയുടെയും ലക്ഷണം ഇതാണെന്ന് തോന്നുന്നില്ല. സമൂഹത്തിൽ ഉത്തരവാദിത്വത്തോടെയും വ്യക്ത്യധിഷ്ഠിതമായും ആര് ജീവിക്കുന്നവോ, അവരാണ് മര്യാദയും മാന്യതയും ഉള്ളവർ എന്നാണെനിക്ക് തോന്നുന്നത്. അല്ലാതെ, തന്റെ സമൂഹത്തിലെ തന്നെ ഒരുത്തൻ, അല്ലെങ്കിൽ കുറച്ച് ആളുകള് തോന്നിവാസം കാണിക്കുമ്പോൾ അതിനു നേരെ കണ്ണടക്കുന്നതും, ഒഴിഞ്ഞു മാറിക്കളയുന്നതും മര്യാദയല്ല, മാന്യതയുമല്ല - കൊള്ളരുതായ്മ ആണ്. പിന്നെ - ബംഗളുരിനെ പ്രണയിതാക്കളുടെ സ്വര്ഗ്ഗമായി അവതരിപ്പിച്ചത് കണ്ടു... പരസ്യമായി പാർക്കുകളിലും റോഡിലും പബ്ബുകളിലും കാമകേളികൾ നടത്തുന്നതും, അത് നോക്കി ആസ്വദിക്കുന്നതുമാണോ മഹാനടൻ ഉദ്ദേശിച്ച പ്രണയവും, സ്വര്ഗ്ഗവും? ഇത് അശേഷം അസൂയയില്ലാതെ നോക്കിയിരുന്ന് കോൾമയിർകൊള്ളൂന്നതിലാണോ താങ്കള് ഭംഗികണ്ടെത്തിയത് ? കഷ്ടം! ഇന്നത്തെ ഈ വാർത്ത ശ്രദ്ധിച്ചിരുന്നോ? ഇല്ലെങ്കിൽ താഴത്തെ ലിങ്ക് നോക്കിയാൽ മതി ആ സ്വർഗരാജ്യത്തെ പ്രണയവിശേഷം അറിയാൻ. ndtv/article/cities/bengaluru-women-shouting-for-help-caught-on-mobile-phone-625097?curl=1416880346 പൊതുസ്ഥലത്ത് ആണും പെണ്ണും ചുംബിച്ചാൽ, ആലിംഗനം ചെയ്‌താൽ അത് ദുരാചാരമാണ് എന്നൊരഭിപ്രായം എനിക്കില്ല. സദാചാരത്തിന്റെ പേരില്/ മതത്തിന്റെ പേരും പറഞ്ഞ് നിയമം കയ്യിലെടുക്കുന്നതിനോടും അഭിപ്രായമില്ല. പക്ഷെ, നമ്മൾ ഒരു പ്രവൃത്തി ചെയ്യുമ്പോൾ കുറച്ച് സ്ഥല-കാല-ബോധം എന്ന ഒന്നുണ്ടാവണം എന്ന അഭിപ്രായം ഉണ്ട്. നമ്മുടെ നാട്ടിൽ കുടുംബവ്യവസ്ഥ ഉണ്ട്, അതിനു ഒരു അച്ചടക്കവും ഉണ്ട്. ഉദാഹരണത്തിന് പ്രായമുള്ളവരുടെ മുന്നില് വെച്ചോ, കുട്ടികളുടെ മുന്നില് വെച്ചോ ഉളുപ്പ് ഉള്ളവർ പങ്കാളിയെ ഉമ്മവെച്ച് രസിക്കാറില്ല. ഉമ്മ വെക്കുന്നതിൽ ഒരു തെറ്റുമില്ല, പക്ഷെ അങ്ങിനെ ചെയ്യാറില്ല... എന്താണെന്നുവെച്ചാൽ, എന്ത്? എപ്പോ? എവിടെവെച്ച്? എങ്ങിനെ? എന്ന ചിന്തയുള്ളതുകൊണ്ടും, അല്പം ലജ്ജ ഉള്ളതുകൊണ്ടുമാണ്. ശക്തമായ കുടുംബവ്യവസ്ഥ - അതാണ്‌ നമ്മെയും നമ്മുടെ നാടിനെയും ഒന്നായി നിർത്തുന്നത്. അതാണ്‌ നമ്മുടെ ശക്തിയും രക്ഷയും. ആ വ്യവസ്ഥ ഉള്ളിടത്തോളം കാലം അതിനെ മാനിച്ചു നമുക്ക് ജീവിക്കാം. നമ്മളുടെ പ്രവൃത്തികൾ, അത് കാണുന്നവരിൽ അസഹിഷ്ണുതയെ, അസ്വസ്ഥതയെ ഉണ്ടാക്കുന്നതാവാതിരിക്കാൻ ശ്രദ്ധിക്കാം. അങ്ങിനെ ജീവിക്കുന്ന നമ്മോടൊപ്പം മറ്റുള്ളവരെയും നന്മയിലേക്ക് അടുപ്പിക്കാൻ പ്രചോദിപ്പിക്കാം. അപോഴാണ് - നമ്മൾ ഉത്തരവാദിത്വവും മാന്യതയും മര്യാദയുമുള്ള പൌരന്മാരാവുന്നത്. അല്ലാതെ, സ്വന്തം കാര്യം സിന്ദാബാദ് എന്ന മട്ടിലോ, ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ! എന്ന ഭാവത്തിലോ ജീവിക്കുന്നതിലല്ല എന്നാണ് ഈയുള്ളവന്റെ അഭിപ്രായം. PS : ഒരു സംശയം, ഇനിയിപ്പോ ഇത്തരം തല്ലിപ്പൊളി/ന്യൂ-ജെനറെഷൻ ആശയങ്ങള് പറഞ്ഞു യുവഫാൻസ്‌-ന്റെ കയ്യടിയോ എണ്ണമോ കൂട്ടാനാണോ പുരുഷാവതാരത്തിന്റെ ഉദ്ദേശം? സോറി മോഹൻലാൽ... താങ്കള്ക്ക് പ്രായം കൂടുന്നത് താങ്കള് അറിയുന്നുണ്ടോ എന്നെനിക്കറിയില്ല. എന്തായാലും എനിക്ക് പ്രായം കൂടിയിട്ടുണ്ട്, കൂടുന്നുമുണ്ട്. ഇതിനു കയ്യടിക്കാൻ തല്ക്കാലം ന്യൂ-ജെനരേഷനെ തന്നെ നോക്കിയാൽ മതി. ഇനീം കുറേക്കാലം അഭിനയിക്കാനുള്ളതല്ലേ, ഉപകാരപ്പെടും.
Posted on: Tue, 25 Nov 2014 04:11:32 +0000

Trending Topics



Recently Viewed Topics




© 2015