ഈ ആഴ്ചയിലെ ഫലിതങ്ങളില്‍ - TopicsExpress



          

ഈ ആഴ്ചയിലെ ഫലിതങ്ങളില്‍ മികച്ചതാണ് സി പി ഐ എമ്മിന്റെ കേരളം ശുദ്ധീകരിക്കാന്‍ ഇറങ്ങി പുറപ്പെടുന്നു എന്ന വാര്‍ത്ത. അതിന്റെ ആദ്യപടിയായി മൂത്രപ്പുരയില് ചൂലുമായി നില്‍ക്കുന്ന നേതാവിന്റെ പടവും പുറത്ത് വന്നിട്ടുണ്ട്ട് . കുറച്ചു കാലം മുമ്പ് കേജരിവാള്‍ ഇന്ത്യ മുഴുവന്‍ കുറ്റിച്ചൂല് വിപ്ലവം നടത്തിയിരുന്നു .കേജരിവാളിന്റെ ചൂല്‍ അപ്രത്യക്ഷമായതോടെ നമ്മുടെ പ്രധാനമന്ത്രി ചൂലുമായി കഴിഞ്ഞ ദിവസം രംഗ പ്രവേശനം ചെയ്തു . ഇന്ന് സി പി എം ഇതേറ്റ് പിടിക്കുമ്പോള്‍ ഇതെത്രനാളെക്കുള്ള അഭ്യാസമാണ് എന്നതാണ് അറിയാനുള്ളത് .പെട്ടെന്ന് എല്ലാവര്ക്കും ശുചീകരണബാധ കയറിയപ്പോള്‍ സ്കൂളില്‍ പഠിച്ച അല്ലെങ്കില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എല്ലാവര്ക്കും അറിയാവുന്ന ഒരു കാര്യമാണ് സ്കൂളുകള്‍ കേന്ദ്രീകരിച്ചു നടക്കുന്ന സേവനവാരം എന്ന മഹാമാഹത്തെ. ഒക്ടോബര്‍ രണ്ടു മുതല്‍ കാലാകാലങ്ങളിലായി നടക്കുന്ന സമയത്ത് തന്നെ സി പി എം നേതാവ് ചൂലുമായി എന്തിനാണ് സ്കൂളില്‍ പോയത് ? നേതാവ് പോയില്ലെങ്കില്‍ സേവനവാര പരിധിയില്‍ മുത്രപ്പുര ഉള്‍പ്പെടുമെന്ന് ആര്‍ക്കാണ് അറിയാത്തത്. സി പി എമ്മിന്റെ നാടക പരിപാടിയിലേക്ക് മറ്റ് പ്രസ്ഥാനക്കാരെയും സ്വാഗതം ചെയ്യുന്നു എന്നതാണ് ഏറെ രസകരമായ കാര്യം .കേരളം നിലവില്‍ വന്നു ഷഷ്ട്ടിപൂര്ത്തിയും കഴിഞ്ഞപ്പോഴാണ് കേരളത്തിലെ മാലിന്യങ്ങളെക്കുറിച്ചു സി പി എമ്മിനു ബോധം വരുന്നത്. കേരളത്തിലെ ഒരു ചെറിയ പ്രസ്ഥാനമായ മുസ്ലിം ലീഗുപോലും വര്‍ഷത്തില്‍ ഒരു ദിവസം (ജുലൈ-30) സേവനവും സുചീകരണവുമൊക്കെ നടത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി . അല്ലെങ്കില്‍ തന്നെ ഇന്ന് കേരളത്തിലെ മാലിന്യങ്ങളെക്കാള്‍ കൂടുതലാണു സി പി എമ്മിനകത്ത് അടിഞ്ഞുകൂടിയ അഴുക്ക് എന്നറിയാത്തവര്‍ ആരെന്കിലുമുണ്ടോ ? കൊന്നും കൊല വിളിച്ചും നടക്കുന്ന അണികളും നേതാക്കന്മാരും സി പി എമ്മിന്റെ മാത്രം സ്വത്താണ്. നാവനക്കിയാല്‍ ആഭാസവും അസ്ലീലവും ഭീഷണിയും കൊണ്ടു അന്തരീക്ഷത്തത്തെ മലിന പ്പെടുത്തുന്നവര്‍ ആരാണ് ? നേരെ ചൊവ്വേ ചിരിക്കാന്‍ അറിയാവുന്ന നേതാക്കന്മാര്‍ ഒന്ന് ബേബിയും പിന്നെ ഐസക്കുമാല്ലാതെ മറ്റാരെന്കിലുമുണ്ടോ സി പി എമ്മിനകത്ത് ? വാസ്തവത്തില്‍ ശുചിതത്വ പദ്ധതിയില്‍ ഉള്‍പ്പെടുത്തേണ്ടത് കേരളത്തില്‍ ഒഴുക്കിയ ചോരക്കറകള്‍ മായിച്ചുകളയല്‍ പദ്ധതിയല്ലേ ? അത് വഴി ജനങ്ങളുടെ മനസ്സില്‍ കയറിക്കുടിയ വെറുപ്പ് നീക്കം ചെയ്തുകൊണ്ടല്ലേ ?അതല്ലാതെ ഇന്ന് ശുചീകരിക്കുന്ന തെരുവുകളില്‍ നാളെ പ്രസ്ഥാനവിരുദ്ധരുടെ ചോര ഒലിപ്പിക്കാനാണെങ്കില്‍ കൊട്ടിഘോഷിക്കുന്ന ശുചീകരണം വെറും പാഴ് വേല മാത്രമാണ് എന്ന കാര്യത്തില്‍ സംശയമില്ല . (Kmoideen-kuwait)
Posted on: Thu, 09 Oct 2014 18:47:20 +0000

Trending Topics



Recently Viewed Topics




© 2015