ഉറങ്ങും മുൻപ്....പ്രിയ - TopicsExpress



          

ഉറങ്ങും മുൻപ്....പ്രിയ മകനെ മകളെ, ജോലിയൊക്കെ കഴിഞ്ഞു നീ വിശ്രമത്തിനായി ഒരുങ്ങുകയാണല്ലോ... ജോലിക്കിടയിലുണ്ടായ ക്ഷീണവും കോപവും ബുദ്ധിമുട്ടുകളും ഞാൻ അറിയുന്നു... മുറുമുറുപ്പ് കൂടാതെ nine എല്പ്പിചിരിക്കുന്ന ജോലി ചെയ്യുക... അത് നിനക്ക് അനുഗ്രഹമായി തീരും...നോക്ക്, ബുദ്ധിമുട്ടില്ലാത്ത ഒരു ജോലിയും ഇല്ല... നിന്റെ മനോഭാവം അനുസരിച്ചിരിക്കും ജോലിയിലെ കാര്യങ്ങളും... വിഷമിക്കാതെ, ഇനി നീ ഉറങ്ങുക... നിനക്കായി ഞാൻ ഉണര്ന്നിരിക്കാം... നീ കോപിച്ച വ്യക്തിയോട് പറ്റുമെങ്കിൽ വിളിച്ചു മാപ്പ് പറയുക... ഒട്ടും സാധിക്കുന്നില്ലെങ്കിൽ ആ വ്യക്തിക്കായി പ്രാർത്ഥിക്കുക... നിന്നെ വേദനിപ്പിച്ച വ്യക്തിയോട് മനസ്സിൽ വൈരാഗ്യം വെക്കല്ലേ, അവനെ നീ മനസുകൊണ്ട് അനുഗ്രഹിക്കുക... ഞാൻ നിന്നെ അനുഗ്രഹിക്കും.... നിന്റെ ഇന്നത്തെ വേദനകളും ദുഖവും ക്ഷീണവും ഞാൻ സ്വീകരിക്കുന്നു... നീ ഉറങ്ങുക ശാന്തമായി, എന്റെ അമ്മ നിനക്ക് താരാട്ട് പാടും....നിന്നെ എനിക്ക് ഒത്തിരി ഇഷ്ടമാണ്..... നിന്റെ സ്വന്തം ഈശോ...
Posted on: Wed, 24 Jul 2013 16:44:43 +0000

Trending Topics



Recently Viewed Topics




© 2015