ഉസ്റ്റാദ് ഹോട്ടൽ : - TopicsExpress



          

ഉസ്റ്റാദ് ഹോട്ടൽ : കരീമിക്കയുടെയും ഫൈസിയുടെയും കഥയ്ക്ക് ഇത്ര സൗന്ദര്യം വന്നതെങ്ങിനെയാണ് ? അഞ്ജലി മേനോന്റെ സംഭാഷണങ്ങൾ ? അൻവർ റഷീദിന്റെ സംവിധാനം ? അതോ തിലകന്റെ മാസ്റ്റർക്ലാസ് അഭിനയമോ? ....പക്ഷേ ആ സിനിമയുടെ സൗന്ദര്യം പൂർണ്ണമാക്കാൻ ഏറ്റവും പ്രധാന സംഭാവന നൽകിയത് ഇവരൊന്നുമല്ല.....ഇതെല്ലാമുണ്ട്..ഇതിന്റെ കൂടെ അല്ലെങ്കിൽ ഇതിനെല്ലാം മുകളിൽ മറ്റൊരു കഥാപാത്രമായി ....സംഗീതം.... ഫൈസീന്റെ കഥ ഓൻ ജനിക്കണേനേക്കാളും മുൻപേ തൊടങ്ങീക്കണ്...അതുപോലെ തന്നെ ആദ്യ ഡയലോഗ് കേക്കണേനും മുന്നേ , ആദ്യ ഫ്രെയിമിനോടൊപ്പം ഗോപീസുന്ദർ മാജിക് തുടങ്ങുന്നു. ..സിനിമയിലെ ഒന്നിലധികം സീനുകൾ കൊണ്ടുപോകുന്നത് ഡയലോഗും അഭിനയമികവുമൊന്നുമല്ല. ബാക്ക് ഗ്രൗണ്ട് മ്യൂസിക്കാണ്. കോഴിക്കോടിന്റെ ആദ്യ സീനുകൾ...കരീമിക്കയുടെ ഇൻട്രോ സീനുകൾ , ഉസ്താദ് ഹോട്ടലിലെ ഒരു ദിവസം , ഫൈസിയുടെ ഒരു ദിവസം ഫൈസിയുടെ പ്രണയം , കരീമിക്കയുടെ പ്രണയം ഒക്കെ മനോഹരമാക്കിയത് സംഭാഷണങ്ങളല്ല ....ഡയലോഗുകളും സംവിധാനവും അഭിനയവും മേമ്പൊടിയായി മ്യൂസിക്കും ചേർന്ന് നിയർ പെർഫെക്റ്റാക്കിയ ....എത്രതവണ കണ്ടിട്ടും മതിവരാത്ത ഒരേ ഒരു സീനേ ഉള്ളൂ ഉസ്താദ് ഹോട്ടലിൽ ഓരോ സുലൈമാനീലും ഒരിത്തിരി മൊഹബത്‌ വേണം , അത് കുടിക്കുമ്പോ, ലോകം ഇങ്ങനെ പതുക്കെയായി വന്നു നില്‍ക്കണം
Posted on: Fri, 25 Oct 2013 16:03:18 +0000

Trending Topics



Recently Viewed Topics




© 2015