എൽ ഡി എഫിൽ ചേക്കേറുമോ - TopicsExpress



          

എൽ ഡി എഫിൽ ചേക്കേറുമോ എന്ന പത്രക്കാരുടെ ചോദ്യത്തിന് എല്ലാ കക്ഷികളും വേലിപ്പുറത്ത് ആണെന്നും, രാഷ്ട്രീയത്തിൽ ആരൊക്കെ എവിടെയെല്ലാം പോകുമെന്ന് പറയാനൊക്കുമോ എന്നും കുഞ്ഞാലിക്കുട്ടിയുടെ മറുപടി .... മുസ്ലിം ലീഗ് ഭാഷയിൽ പറഞ്ഞാൽ മതമില്ലാത്തവർ , ടിപിയെ 52 വെട്ടു വെട്ടിയ , ശുക്കൂറിനെ മണിക്കൂറുകളോളം വിജാരണ ചെയ്തു പാരട്ടിക്കോടതി വധശിക്ഷ നടപ്പാക്കിയ കിരാതർ , നന്ദിഗ്രാമിൽ മുസ്ലിംകളെ കൂട്ടക്കൊല നടത്തിയവർ, മദ്രസ്സകളും പള്ളികളും ആക്രമിക്കുന്നവർ സർവ്വോപരി വികസന വിരുദ്ധർ ..... ഇങ്ങനെയൊക്കെയുള്ള സി പി എമ്മുമായി അടുക്കുന്ന പ്രശ്നമേയില്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം പറയുന്നതിൽനിന്നും മുസ്ലിം ലീഗിനെ വിലക്കുന്നതിനു പിന്നിലെ വികാരം എന്താണ് ....?എന്തിനാണ് ഈ ഒളിച്ചുകളി ... സേട്ട് സാഹിബ് പണ്ടുപറഞ്ഞ ഇന്ത്യൻ യുണിയൻ മണി മൈകിംഗ് ലീഗ് എന്ന പേരിനെ വീണ്ടും അന്ന്വാർത്ഥമാക്കുകയാണോ നിങ്ങൾ
Posted on: Wed, 20 Nov 2013 16:25:41 +0000

Trending Topics



Recently Viewed Topics




© 2015