ഒരിടത്തൊരിടത്ത്‌ ഒരു - TopicsExpress



          

ഒരിടത്തൊരിടത്ത്‌ ഒരു മരം വെട്ടുകാരനുണ്ടായിരുന്നു.. പതിവുപോലെ അങ്ങേർ കൊടും ദരിദ്രനുമായിരുന്നു... അദ്ദേഹത്തിന് സുന്ദരിയായ ഒരു ഭാര്യ ഉണ്ടായിരുന്നു ... ഒരികൽ വെള്ളം കോരുന്നതിനിടയിൽഅവൾ കിണറ്റിൽ പോയി .. ഇത് കണ്ട മരം വെട്ടുകാരൻ ഓടി വന്ന് കരയാൻ തുടങ്ങി... തന്റെ പൊന്നോമന ഭാര്യ പോയത്ആ പാവത്തിനു താങ്ങാനായില്ല..... അയാൾ നെഞ്ചത്തടിച്ച് ഇങ്ങനെ വിലപിക്കാനാരംഭിച്ചു.. എന്റെ ഭാര്യാ ...എന്റെ ഭാര്യാ എന്നെ വിട്ടുപോയി... എനിക്കിനിയെന്തുണ്ട്? അയ്യോ എന്റമ്മച്ചിയേ.... ഈ സമയം അതുവഴി വന്ന ജലകന്യകയുടെ കാതിൽ ഈ ദീനരോദനം പതിച്ചു.. മരം വെട്ടിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ട് ജലകന്യകഇങ്ങനെ പറഞ്ഞു... ഞാനാണീ പഞ്ചായത്തിലെ ജലകന്യക.. ഹൗ മേ ഐ അസിസ്റ്റ് യൂ?? എന്താ നിന്റെ വെഷമം?? മരം വെട്ടി: എന്റെ പേരു ബാലകൃഷ്ണൻ.. ജലകന്യക: അതാണോ നിന്റെ വെഷമം? മരംവെട്ടി: എന്റെ ഭാര്യ കിണറ്റിൽ മുങ്ങിപ്പോയി ജലജേച്ചീ.. മനസലിഞ്ഞ ജലകന്യക ബ്ലും എന്നുവെള്ളത്തിലേക്ക്ഡൈവ് ചെയ്ത് അപ്രത്യക്ഷയായി.. പൊങ്ങി വന്നത് AISHWARYA RAI യുമായിട്ടാണ് .. എന്നിട്ട് ചോദിച്ചു .. ഇതാണോ നിന്ടെ ഭാര്യ ??? മരം വെട്ടി പറഞ്ഞു അതെ ഇത് തന്നെ യാൻ എന്റെ ഭാര്യ .. ജലകന്യകയ്ക്കു വല്ലാതെ ദേഷ്യം വന്നു .. അവര് പറഞ്ഞു . ദ്രോഹി നീ കള്ളം പറയാൻ തുടങ്ങിയോ ????? അപ്പോൾ മരം വെട്ടി പറഞ്ഞു,,:-. എന്റെ പോന്നു ,ജലചെച്ചി, ചേച്ചിയോട് ഞൻ ഇതല്ല എന്റെ ഭാര്യ എന്ന പറഞ്ഞാൽ ചേച്ചി പോയിട്ട്‌ KATRINA KAIF ഉമായി വരും, അപോളും ഞാൻ പറയും , ഇതല്ല എന്റെ ഭാര്യ എന്ന് , അവസാനം എന്റെ സ്വന്തം ഭാര്യയുമായി ചേച്ചി വരും , അപ്പോൾ ഞൻ സത്യം പറയും, അതാണ എന്റെ ഭാര്യ എന്ന് ,,എന്നിട്ട് ചേച്ചി കൊണ്ടുവന്ന ഈ AISWARYA RAI യെയും KATRINA KAIF നെയും എന്റെ സ്വന്തം ഭാര്യയെയും എനിക്ക് തരും , ഈ 3 പേരെയും നോകാനുള്ള ത്രാണി എനികില്ല ചേച്ചി,, അതുകൊണ്ട ഞാൻ കള്ളംപറഞ്ഞത് .. . ജലകന്യക പ്ലിംഗ് Evng.......
Posted on: Tue, 25 Nov 2014 14:07:01 +0000

Trending Topics



Recently Viewed Topics




© 2015