ഒരു സാധാരണ മുസ്ലിം - TopicsExpress



          

ഒരു സാധാരണ മുസ്ലിം ലീഗുകാരന്റെ മനസ്സ്..... ഇനിയും യു ഡീ എഫില്‍ തുടരുന്നതില്‍ അര്‍ത്ഥമില്ല എന്ന് മാത്രമല്ല, പ്രവര്‍ത്തകന്മാരുടെയും ,അണികളുടെയും ആത്മാഭിമാനം പണയപ്പെടുതികൊണ്ടുള്ള ഈ സഖ്യതിന്ന്‍ വരും നാളില്‍ നേതാക്കന്മാര്‍ക്ക് വലിയ വിലകൊടുക്കേണ്ടിവരും, തീര്‍ച്ച... പണ്ടൊരു ആര്യാടന്‍ മാത്രം പറഞ്ഞിരുന്നത് പിന്നെ മുരളീധരനും പാടിത്തുടങ്ങി എപ്പോള്‍ ഇതാ കോണ്‍ഗ്രസിന്‍റെ ഏറ്റവും സമുന്നതനായ നേതാവായ കെ പീ സീ സി പ്രസിഡണ്ട്‌ രെമേഷ് ചെന്നിത്തലയും പറഞ്ഞിരിക്കുന്നു, പണ്ടത്തെപോലെ തന്നെ അതിനെ തള്ളിപ്പറയാന്‍ മറ്റൊരു കോണ്ഗ്രസ്സ് നേതാക്കന്മാരും മുന്നിട്ടുവന്നിട്ടുമില്ല, ഇങ്ങനെ ഭരണത്തില്‍ കടിച്ചുതൂങ്ങാന്‍ നാണവും മാനവുമില്ലേ നമ്മുടെ നേതാക്കന്മാര്‍ക്ക് ? അവര്‍ക്ക് കാണില്ല ചിലപ്പോള്‍; പക്ഷേ നമ്മളെ പ്പോലെയുള്ള സാധാരണ പ്രവര്‍ത്തകന്മാരുടെ ആത്മാഭിമാനാം ഒരു പട്ടിയുടെ മുന്നിലും പണയപ്പെടുത്താന്‍ നമ്മള്‍ സമ്മതിക്കരുത് മറിച്ചായാല്‍ നമ്മള്‍ക്ക് ചില തീരുമാനങ്ങള്‍ എടുക്കേണ്ടിവരും , നമ്മളെ പോലെ ക്ഷമിച്ച ഒരു പ്രസ്ഥാനവും കേരള രാഷ്ട്രീയത്തില്‍ ഉണ്ടാകില്ല, നമ്മുടെ പ്രിയങ്കരനായ ശിഹാബുതങ്ങളെ ആര്യാടന്‍ ചീത്ത പറഞ്ഞപ്പോള്‍ , നമ്മുടെ പാര്‍ട്ടിയെയും അതിന്‍റെ നേതാക്കന്മാരെയും മുരളീധരന്‍ പരിഹസിച്ചപ്പോള്‍ ഈ അടുത്ത് ഹൈദരാലി ശിഹാബുതങ്ങളെയും കേ പീ എ മജീധുസാഹിബിനെയും അവരുടെ തന്തക്കു വിളിച്ചപ്പോളും നമ്മുടെ നേതാക്കന്മാര്‍ നമ്മുടെയും പാര്‍ട്ടിയുടെയും അന്തസും അഭിമാനവും കോണ്ഗ്രസ്സിന്റെ കാല്‍ച്ചുവട്ടില്‍ വെച്ചുകൊടുത്തു, ഇടതുമുന്നണിയിലേക്ക് നോക്കൂ ,ഒരു എം എല്‍ ഏ മാത്രമുള്ള ജനതാധാള്ളിന്റെ ജോസ് തെറ്റയില്‍ ചെയ്തത് കടുത്ത തെറ്റാണെന്നറിഞ്ഞിട്ടും അയാളുടെ രാജിക്കാര്യം ആ പാര്‍ടിക്ക് വിട്ടുകൊടുതിരുക്കുന്നു സീ പീ എം, ലീഗ് മന്ത്രി സഭയിലെ രണ്ടാമത്തെ കക്ഷിയാണ്ണ്‍ ,എം എല്‍ ഏ മാരുടെ എണത്തിലാനെങ്കില്‍ പാരട്ടി വളരെ ശക്തമായ നിലയിലാണ് താനും എന്നിട്ടും കോണ്ഗ്രസ്സ് നേതാക്കന്മാര്‍ ലീഗിന്‍റെ നേരെ കുതിരകയറുന്നത് പലകാരണത്താലാകാം , അതില്‍ പ്രധാനം എന്തുതന്നെ പറഞ്ഞാലും നമ്മള്‍ ഭരണം വിട്ടുപോകില്ലെന്ന അവരുടെ തിരിച്ചരിവാണ്ണ്‍ എന്ന കാര്യത്തില്‍ സംശയമില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ആത്യന്തിക ലക്ഷ്യം വെറും ഭരണം മാത്രമാണോ? അതും ഇതുപോലുള്ള അവസരങ്ങളില്‍, കൊണ്ഗ്രസ്സിനുള്ള പിന്തുണ രമേശ്‌ ചെന്നിത്തലയുടെ മുഖത്ത് വലിച്ചെറിഞ്ഞു ആര്യാടന്റെ തന്തക്കും വിളിച് മുരളിക്കിട്ട് ഓര് ആട്ടും കൊടുത്ത് ഇറങ്ങിപ്പോന്നാല്‍ , അണികള്‍ക്കിടയിലും മറ്റു നിഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും മറ്റും പാര്‍ട്ടിയുടെ പഴയകാല പ്രതാഭം വീണ്ടെടുക്കാം, അന്തസ്സുയര്താം, അടുത്ത തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിക്കാം, അതുവഴി വീണ്ടും ഭരണതിലെരാം; ആണത്തം ഒരിക്കല്‍ കാണിച്ചാല്‍ ഒരുത്തനും പിന്നെ ഇതുപോലുള്ള ചെറ്റത്തരം പറയില്ല. ലീഗൊന്നു പിന്തുണ പിന്‍വലിച്ചു നോക്കണം ,കൊണ്ഗ്രസ്സു നേതാക്കന്മാരെക്കൊണ്ട് മലപ്പുറം വേങ്ങര റൂട്ടില്‍ വാഹനമോടിക്കാന്‍ കഴിയില്ല , അത്ര തിരക്കായിരിക്കും പാണക്കാട് ; പക്ഷേ അവര്‍ക്കും നമ്മള്‍ക്കും എല്ലാവര്ക്കും അറിയാം ലീഗ് അതുചെയ്യില്ല , കോണ്ഗ്രസ്സ് പാര്‍ട്ടിയെയോ അതിന്‍റെ നേതാക്കന്മാരെയോ കുറ്റം പറയുന്നില്ല;ഏതൊരു പാര്‍ട്ടിക്കും അവരുടേതായ അഭിപ്രായങ്ങളും നയങ്ങളും ഉണ്ടാകും ........ലീഗിന്‍റെ നേതാക്കന്മാരും ഇതുപോലുള്ള അഭിപ്രായങ്ങളും തീരുമാനങ്ങളും പറയുകയും ചെയ്യുകയും വേണം എന്നുമാത്രം ...... ജയ് മുസ്ലിം ലീഗ്.............., ജയ് യൂ ടീ എഫ്................
Posted on: Mon, 01 Jul 2013 03:00:56 +0000

Trending Topics



Recently Viewed Topics




© 2015