"ഓണാഘോഷവും - TopicsExpress



          

"ഓണാഘോഷവും സത്യവിശ്വാസവും, ഒരു മുസ്‌ലിമിൻറെ ഖൽബിൽ ഒന്നിച്ചു ചേരുകയില്ല "എന്ന ഈ പോസ്റ്റിന് ,ചില സഹോദരങ്ങൾ അവരുടെ ആദർശ പാപ്പരത്തം മറച്ചു വെക്കുവാനും ,ഇസ്‌ലാം സാഹോദര്യത്തിൻറെ മതമാണ് അതുകൊണ്ട് ഏത് സംസ്കാരവും സ്വീകരിക്കുന്നതിന് ഇസ്‌ലാം തടസ്സമെല്ല എന്ന നിലക്കും പ്രതികരിക്കുകയുണ്ടായി ,,ഇത്തരം മാന്യ സഹോദരങ്ങളോട് അഭ്യർത്തിക്കുവാനുള്ളത് ഇസ്‌ലാം എന്താണെന്നും ,ഇസ്‌ലാം മുന്നോട്ട് വെക്കുന്ന മാനവികത ഏതു രൂപത്തിലാണെന്നും പ്രമാണങ്ങളിൽ നിന്നും പഠിക്കണമെന്നാണ്. ഒരു മത വിഭാഗത്തെയും ആക്ഷേപിക്കുക എന്നത് ഇസ്‌ലാമിക രീതിയെല്ല ,,ഖുർആൻ പറയുന്നു "وَلا تَسُبُّوا الَّذِينَ يَدْعُونَ مِنْ دُونِ اللَّهِ فَيَسُبُّوا اللَّهَ عَدْوًا بِغَيْرِ عِلْمٍ അല്ലാഹുവിന് പുറമെ അവർ വിളി ( ച്ചുപ്രാർത്ഥി )ക്കുന്നവരെ നിങ്ങൾ ശകാരിക്കരുത്‌ (,കാരണം ) അപ്പോൾ വിവരമില്ലാതെ അവർ അല്ലാഹുവിനെ അതിരുവിട്ട്‌ ശകാരിചേക്കും .6 ;108 അതിനാൽ മറ്റു മതസ്ഥരുടെ സംസ്കാരം സ്വീകരിക്കുക എന്നതെല്ല ഇസ്‌ലാമിക സാഹോദര്യം കൊണ്ട് അർത്ഥമാക്കുന്നത് ,,അവനവൻറെ മതവും ആദർശവും സ്വീകരിക്കുന്നതിന് ഒരു വിശ്വാസി തടസ്സമായി നിൽക്കാതെ ,അവനെ സഹായിച്ചും സ്നേഹിച്ചും നിലകൊള്ളണമെന്നാണ്‌ "അയൽ വാസി വിശന്നിരിക്കുന്നേരം വയറു നിറച്ചു ഉണ്ണുന്നവൻ നമ്മിൽ പെട്ടവെനെല്ല 'എന്ന് ലോകത്തെ പഠിപ്പിച്ച ഇസ്‌ലാമിനെക്കാൾ വലിയ സാഹോദര്യത്തെ ക്കുറിച്ച് ആർക്ക് പ്രസംഗിക്കാൻ കഴിയും ?വികാരത്തിന് അടിമപ്പെടാതെ വിവേക പൂർവ്വം കാര്യങ്ങളെ നോക്കിക്കാണുക ,,അവനാണല്ലോ യഥാർത്ത മുസ്‌ലിം ,അല്ലാഹു തൌഫീഖ് നൽകട്ടെ ,,ആമീൻ
Posted on: Tue, 17 Sep 2013 08:30:05 +0000

Trending Topics



Recently Viewed Topics




© 2015