കാത്ത് വച്ച്... മനസ്സില് - TopicsExpress



          

കാത്ത് വച്ച്... മനസ്സില് വച്ച് നമ്മടെ പിറന്നാള് ദിവസമാവുമ്പോ ക്ലോക്കില് പത്രണ്ട് മണിയടിക്കുമ്പോ മൌനമേ ഉന്നിടം അന്ത മൗനം താനേ അഴക് എന്ന് ന്റെ ഫോണ് പാടുമ്പോ തന്നെ ഒരു ചിരി പതുക്കെ എവിടെ നിന്നാന്നു അറിയാണ്ടെ മുഖത്ത് വരും . . . അങ്ങേ തലക്കിൽനിന്നും സന്തോഷ ജന്മദിനം കുട്ടിക്ക് എന്ന് അമ്മെന്റെയും അച്ഛന്റെയും വക ആദ്യം . പിന്നെ സുമിയും മോനും വിളിച്ചു . . . സുമീന്റെ ഒറ്റവിളിയില് കിട്ടിയത് 3 പേരുടെ ആശംസേം സ്നേഹോം . .ഒരു വീട് നിറച്ചും ആശംസ !! ഞങ്ങള് നാല് പേരുടെയും കുടു കുടാ ചിരി ഫെനി അടിച്ചോണ്ടിരിയ്ക്കുമ്പോ ആത്രേ അൻവറും മത്തായിച്ചനും വിളിച്ചത് അതോണ്ട് അവടേം ചിരിക്ക് മുട്ട് ഉണ്ടായില്ല. . . ഫെനി കുടിച്ചു ചിരിച്ചാലും ചിരി നിര്ത്താന് പറ്റൂലാത്രേ …….ചിരിച്ചു വയ്യാണ്ടായി ഫോണ് ഉറങ്ങാന് കിടന്നു ! പിന്നെ രാവിലെ നീറ്റപ്പോ ഫെസ്ബുക്കിലും Watsapp ലും ഒക്കെ കൊറേ കൊറേ ആശംസകള് ! ഫെസ്ബുക്ക് വന്നതിനു ശേഷാവും ഈ ജനിച്ച ദിവസം എത്തി എത്തി എന്ന് അറിയാന് തുടങ്ങിയത് !! അതെ റെനിയെ ഇത് നിനക്ക് വേണ്ടിയാണ് നിനക്ക് വേണ്ടി മാത്രമാണ് എന്ന് പറയുന്നത്. . . അങ്ങനത്തെ ജീവനുള്ള മെസ്സേജ് കാണാന് തന്നെ രസാണ് . . . എനിക്കായി എഴുതിയത്. . . എനിക്ക് മാത്രമായി എഴുതിയത് ! അല്ലങ്കിൽ എനിക്ക് മാത്രമായി ഉണ്ടാക്കിയ പൊസ്റ്റെർസ്,കേക്കിന്റെ പടങ്ങൾ ,ഗ്രീറ്റിങ്ങ്സ് കാർഡുകൾ ഇന്ന് പിറന്നാള് ആണെന്ന് ഉള്ളു പറയുമ്പോ പണ്ട് രാവിലെ അമ്മയുടെ കൂടെ അമ്പലത്തിൽ പോയതും അമ്മ എനിക്ക് വേണ്ടി പായസം ഉണ്ടാക്കി തന്നതും .........ആ പായസത്തിന്റെ രുചി ഇപ്പോഴും എന്റെ നാവ് മറന്നിട്ടില്ല . സ്വന്തായി എഴുതിയും വരച്ചും ഉണ്ടാക്കി തന്ന ആശംസാ കടലാസുകള്. . . തന്ന ആളിന്റെ നെഞ്ചിലെ ചൂടാണേന്നും കയ്യിലേ വിറയല് ആണെന്നും എനിക്ക് വേണ്ടി മാത്രം ചിലവാക്കിയ കുറച്ച് സമയം ആണെന്നും പറഞ്ഞോണ്ടിരുന്നു . . . സ്നേഹത്തില് രണ്ടു വശത്ത് നിന്നും മടക്കി വച്ച് നടുവിലേക്ക് ചേര്ത്തു നിര്ത്തി ഉണ്ടാക്കി തന്ന ഒരു കടല്ലാസ് വഞ്ചി. . . ഒന്നും തന്നില്ലെങ്കിലും സ്നേഹം വാക്കായി പുറത്തു തന്നവര്. . . ഒരു വാക്ക് പോലും പുറത്ത് തരാതെ സ്നേഹിച്ചവര്. . . കൂടെ തന്നെ ഇരുന്നവര് ചളി പറഞ്ഞവര് ചിരിച്ചവര് കഥ പറഞ്ഞവര് വിഷമം പറഞ്ഞവര് ! അങ്ങനെ ഇന്ന് കിട്ടിയ കുഞ്ഞി കുഞ്ഞി സമ്മാനങ്ങള് വല്യേ വല്യേ കുന്ത്രാണ്ടങ്ങള് എല്ലാം ഒഴിവാക്കിയ എന്റെ റൂമിലെ പുസ്തകകൂട്ടത്തിന്റെ ഒപ്പം വച്ചിട്ടുണ്ട് ഇഞ്ഞിപ്പോ നാളെ പടച്ചോന് ചോയ്ക്കാണ് അനക്ക് ഈട്ന്നു എന്ധേലും കൊണ്ടോണോ ചെക്കാ അങ്ങട്ട് . . . ? അങ്ങനെ ചോദിച്ചാല് കൊണ്ടാവാന് മാത്രം ഞാന് എടുത്തു വച്ച ഒരു കൂട്ടം സാധനങ്ങള് അതിന്റെ കൂട്ടത്തില് ഇതൊക്കെ ! മുഖത്ത് നോക്കി ചിരിച്ചാശംസിച്ചവര് . . . കൈപിടിച്ചാശംസിച്ചവര്. . . ഫെസ്ബുക്കിലും വാട്ട്സ്ആപ്പിലും കാണാതെ കണ്ടു സ്നേഹിച്ചവര് ! ഒന്നും പറയാതെ തന്നെ എല്ലാം പറഞ്ഞവര്. . . ഒന്നും പറയാന് തോന്നാതെ ഇരുന്നവര് ഇങ്ങനെ ഒരാള് ജനിച്ചാലും ഇല്ലെങ്കിലും എന്താണെന്ന് കരുതിയവര് ! ചിരിക്കള്ക്കിടയിള് മാഞ്ഞു പോയ ചില വാക്കുക്കള് ! സ്വന്തം Presence കൊണ്ട് പിറന്നാള് സമ്മാനം തീര്ത്തവര് ! അവര്ക്ക് അറിയാം അവരുടെ ഒക്കെ ഒപ്പം നിക്കുമ്പോ എനിക്ക് എത്ര സന്തോഷം ഉണ്ടെന്നു. . .വേറെ ഒന്നും തരണ്ട കാര്യമേ ഇല്ലെന്നു !! ഇങ്ങനെ ഒക്കെ ആണെങ്കില് ഇന്നും പിറന്നാള് എനിക്കൊരു വലിയ ആഘോഷമേ അല്ല . . .കുഞ്ഞി കുഞ്ഞി സന്തോഷങ്ങളുടെ ചെറിയ ചിരികളുടെ കൊറേ കൊറേ വാര്ത്താനങ്ങളുടെ എല്ലാം ഇത്തിരി പോന്ന സന്തോഷമാണ്. . . അതിനേക്കാള് ഉപരി ഇന്ന് അടയാളപ്പെടുത്തലുകളെ പറ്റിയൊരു തിരിഞ്ഞു നോട്ടവും കാണുന്ന സ്വപ്നങ്ങളെ പറ്റിയുള്ള മുന് നോട്ടവുമാണ് ഞങ്ങളില് മാത്രം നിലനില്ക്കുന്ന ഒരു ഞാനെന്ന ജീവിയുണ്ടെന്നും ചുറ്റുമുള്ള ബാക്കി ഞങ്ങള്ക്കും ഞങ്ങള് അല്ലാത്തവര്ക്കുമായി എന്ത് ചെയ്തു എന്നാ ചോദ്യവുമാണ് . . .ഇന്നത്തെ വലിയ ചോദ്യം !! 35 കൊല്ലക്കാലം കയ്യില് കിട്ടിയിത്തില് എത്ര സെക്കണ്ടുകള് ജീവിച്ചു എന്ന കടക്കെടുപ്പാണ് ! എണ്ണിപ്പെറുക്കി നോക്കിയാല് കുറച്ച് മാസങ്ങള് ഈ 35 കൊല്ലത്തില് ജീവിച്ചു എന്ന് അടയാളപ്പെടുത്താം . . . മറ്റുള്ളവര്ക്ക് മാത്രമായി എത്ര മണിക്കൂറുകള് ജീവിച്ചു എന്ന് ചോദിച്ചാല് അതിലും കുറവ് . . .അങ്ങനെ അങ്ങനെ തലപുകഞ്ഞു പണ്ടാറം അടക്കാനും ഈ ഒരു ദിവസം ! ഇനിയുള്ള മണിക്കൂറുകള് ദിവസങ്ങള് മാസങ്ങള് അങ്ങനെ നിറഞ്ഞു സന്തോഷിച്ചു, കുറെ കഥകൾ എഴുതി , പേജില് തന്നെ നിക്കാതെ മാര്ജിന്റെ അപ്പുറത്തുള്ളവര്ക്ക് കൂട്ടിരുന്നു , വിഷമങ്ങള് കേട്ടറിഞ്ഞു, കരയാനുള്ളത് കരഞ്ഞു തീരത്ത് പുസ്തങ്ങള് വായിച്ചു സിനിമകള് കണ്ടു ! അങ്ങനെ അങ്ങനെ കൊറേ കൊറേ യാത്രകള് ചെയ്ത് . . . കഥ പറഞ്ഞങ്ങങ്ങനെ കഥയായി തീരും വരെ . . . യാത്ര ചെയ്തങ്ങനെ യാത്രയില് ഇല്ലാതാവുന്ന വരെ. . . നിറഞ്ഞു ജീവിക്കണം എന്നൊരു ആഗ്രഹത്തെ പൊടി തട്ടി എടുക്കുന്ന ഒരു ദിവസം ! എല്ലാവര്ക്കും സ്നേഹം ഉമ്മാ
Posted on: Sat, 18 Oct 2014 12:23:18 +0000

Trending Topics



Recently Viewed Topics




© 2015