കൊളസ്ട്രോളിനെ അറിയുക - TopicsExpress



          

കൊളസ്ട്രോളിനെ അറിയുക --------------------------------------- നമ്മുടെ നാട്ടില്‍ പ്രെഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ ഇവയിലേതെങ്കിലും ഇല്ലാത്തവര്‍ കുറവാണ്. കൊളസ്ട്രോളിനെ പറ്റി എനിക്കറിയാവുന്ന ചില വിവരണം ഞാന്‍ താഴെ കൊടുക്കുന്നു. എന്തെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. നല്ല വണ്ണം ഉള്ളവരെ കാണുമ്പോള്‍ നമുക്ക് തോന്നും ഓ ഭയങ്കരം, കൊഴുത്തു തടിച്ചിരിക്കുന്നു. പക്ഷെ തടി ഉള്ളത് കൊണ്ട് മാത്രം അത് മോശമാണെന്ന് ധരിക്കരുതെ. നല്ല തടിയും ചീത്ത തടിയും ഉണ്ട്. വ്യായാമം ചെയ്തുണ്ടാക്കുന്ന തടിയും വെറുതെ ഇരുന്നുണ്ടാകുന്നതും വ്യതാസം ഉണ്ട്. ചീത്ത കൊളസ്ട്രോളും ട്രൈ ഗ്ലിസരൈടും കൂടിയിരിക്കുന്നത് വെറുതെ ഇരിന്നു ഭക്ഷണം കഴിക്കുന്നവര്‍ക്കാണ്. അങ്ങിനെയുള്ളവരുടെ കൊളസ്ട്രോള്‍ പ്രത്യേകിച്ച് 40 വയസു മുതല്‍ പരിശോധിക്കുന്നത് നന്നായിരിക്കും. നല്ല തടിയുള്ളവരുടെ ശരീരത്തില്‍ നല്ല കൊളസ്ട്രോള്‍ കൂടിയിരിക്കും. ഇത് കൂടുതലായാല്‍ രോഗങ്ങള്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്‌. LDL , HDL എന്ന രണ്ടു തരം കൊളസ്ട്രോള്‍ ഉണ്ട്. ഇത് കൂടാതെ ട്രൈ ഗ്ലിസരൈട് എന്ന ഒരു ഭാഗം കൂടിയുണ്ട്. എന്താണ് കൊളസ്ട്രോള്‍? ഏതൊരു ശരീര കലകളെയും പൊതിഞ്ഞു സംരക്ഷിച്ചു നിര്‍ത്തുന്ന മെഴുകുപോലുള്ള, ഒരിക്കലും ശരീരത്തിന് ഒഴിച്ച് കൂടാന്‍ പാടില്ലാത്ത ഒരു ഭാഗമാണ് കൊളസ്ട്രോള്‍. ലിപിഡ് എന്ന മാംസ്യവും steroid എന്ന ഹോര്‍മോണും ആണിതിന്റെ പ്രധാന ഖടകങ്ങള്‍. കരളാണ് 80 % കൊളസ്ട്രോളും നിര്‍മിക്കുന്നത്. നാം കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അത് കരള്‍ ആഗിരണം ചെയ്തു അതിനെ കൊളസ്ട്രോള്‍ ആക്കി മാറ്റി കരളില്‍ തന്നെ സൂക്ഷിക്കുന്നു. മുട്ട, ഞണ്ട്, കൊഞ്ച് ഇങ്ങിനെ വളരെ കുറച്ചു ആഹാരങ്ങള്‍ മാത്രമാണ് ബാക്കി 15 - 20 % കൊളസ്ട്രോള്‍ നേരിട്ടുണ്ടാകുന്നത്. സാന്ദ്രത കുറഞ്ഞ ലിപോപ്രോടീന്‍ - LDL (Low Density Lipoprotein) സാന്ദ്രത കുറഞ്ഞ കണങ്ങളോട് കൂടിയ ഇത് ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു. ഇത് കൂടിയാല്‍ രക്തകുഴലുകളുടെ ഭിത്തികളില്‍ അടിഞ്ഞു കൂടി അതിന്റെ ഉള്‍വ്യാസം കുറക്കുന്നു. അതിരോസ്ക്ലീരോസിസ് എന്നാണ് ഇതറിയപ്പെടുന്നത്. ഇതുമൂലം ഹൃദയത്തിനും തലച്ചോറിനും പ്രശ്നങ്ങള്‍ ഉണ്ടാകുന്നു. രക്തസമ്മർദ്ദം അധികമാകുന്നു. അങ്ങിനെ ഹൃദയസ്ഥംബനമോ, മസ്ഥിഷ്കാഖതമോ ഉണ്ടായെന്നു വരാം. സാന്ദ്രത കൂടിയ ലിപോപ്രോടീന്‍ - HDL (High Density Lipoprotein) സാന്ദ്രത കൂടിയ കണങ്ങളോട് കൂടിയ ഇത് നല്ല കൊളസ്ട്രോള്‍ എന്നറിയപ്പെടുന്നു. സാന്ദ്രത കൂടിയത് ആയതുകൊണ്ട് ഈ കണങ്ങള്‍ രക്തകുഴലുകളുടെ ഭിത്തിയില്‍ അടിഞ്ഞു കൂടുന്നില്ല. തന്നെയുമല്ല ഇത് LDL നെ കോശത്തില്‍ നിന്നും, രക്തക്കുഴലുകളുടെ ഭിത്തിയില്‍ നിന്നും മറ്റും തിരിച്ചു കരളില്‍ കൊണ്ട് വിടുന്നു. വീണ്ടും അത് ഊർജത്തിനായി ഉപയോഗിക്കുന്നു. ട്രൈഗ്ലിസറൈട് (Triglycerides ) ലിപിഡ് കുടുംബത്തിലെ മൂന്നു കൊഴുപമ്ലങ്ങളുടെ തന്മാത്ര കൂടിയതാണ് ട്രൈ ഗ്ലിസറൈട്. ഇതും ആവശ്യത്തില്‍ കൂടുതല്‍ ആയാല്‍ LDL ന്റെ അതെ സ്വഭാവം കാണിക്കുന്നു. ഇത് കൂടുതലായാല്‍ ഹാര്‍ട്ട്‌ അറ്റാക്ക്‌, സ്ട്രോക്ക് മുതലായവ വരാന്‍ സാധ്യത കൂടുതല്‍ ആണ്. കൊളസ്ട്രോളിന്റെ ഗുണങ്ങള്‍ നാഡീ സംപ്രേഷണം എന്ന ഒരു വൈദ്യുതി ശരീരത്തിലുടനീളം സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. അങ്ങിനെ ആവശ്യത്തിനുള്ള സിഗ്നലുകള്‍ ശരീരത്തിന്റെ എല്ലാ ഭാഗത്തും കിട്ടുന്നു. ഇത്ചി ല ഹോർമോണുകളെയും ഉണ്ടാക്കുന്നു. ശരീരത്തിന് ജോലി ചെയ്യാനുള്ള ഊര്‍ജം കിട്ടുന്നത് ഇതില്‍ നിന്നുമാണ്. ശരീരത്തിലെ വൈദ്യുത സിഗ്നലുകള്‍ സുഗമമായി സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. പ്രവര്‍ത്തി ചെയ്യാനുള്ള ഊര്‍ജം തരുന്നു. അളക്കുന്നതെങ്ങിനെ കൊളസ്ട്രോളിന്റെ എല്ലാ ഖടകങ്ങളും അളക്കുന്നതിനെ ലിപിഡ് പ്രൊഫൈല്‍ എന്നാണു പറയുന്നത്. രാവിലെ വെറും വയറ്റില്‍ ലാബില്‍ പോയി രക്തം കൊടുക്കുന്നു. നല്ല ലാബില്‍ മാത്രം ടെസ്റ്റ്‌ ചെയ്യുക. നോര്‍മല്‍ നിലയും കൂടുതലായതും അതില്‍ കാണിച്ചിരിക്കും. നോര്‍മല്‍, ‍ഹൈ നോര്‍മല്‍, അപകടം ഇങ്ങിനെയാണ്‌ അളവ് കാണിക്കുന്നത്. ഇതില്‍ ഹൈ നോര്‍മലും സൂക്ഷിക്കേണ്ടതാണ്, കുറച്ചു കൊണ്ട് വന്നു നോര്‍മല്‍ ലെവലില്‍ ആക്കണം. ആവശ്യമുള്ള ലെവല് (mg യില്‍)താഴെ കൊടുത്തിരിക്കുന്ന ചാര്‍ട്ട് നോക്കുക; കൊളസ്ട്രോള്‍ ഖടകങ്ങള്‍ നോര്‍മല്‍/ഹൈ നോര്‍മല്‍/അപകടം മൊത്തം അളവ് 50/ 50 - 35/
Posted on: Sun, 01 Sep 2013 17:56:48 +0000

Trending Topics



Recently Viewed Topics




© 2015