കണ്ണൂര്‍ ജില്ലയിലെ - TopicsExpress



          

കണ്ണൂര്‍ ജില്ലയിലെ പള്ളിയിലെ തിരുവോസ്തിയില്‍ കര്‍ത്താവിന്റെ രൂപം പ്രത്യക്ഷപ്പെട്ടതിനെക്കുറിച്ച് ഏറ്റവും വിശദമായ വാര്‍ത്ത കണ്ടത് mattersindia എന്ന വെബ്‌സൈറ്റിലാണ്. പ്രസ്തുത സൈറ്റിലെ ലേഖനത്തിന്റെ ലിങ്ക് ഇതിന്റെ അവസാനം കൊടുക്കുന്നു. ലേഖനത്തിലെ ചില പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ. (പരിഭാഷ സ്വന്തം) (ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കാന്‍ നിയുക്തനായ ടീമിന്റെ തലവനും തലശ്ശേരി അതിരൂപതയുടെ ചാന്‍സലറുമായ ഫാ. ജോര്‍ജ് കുടിലില്‍ എന്ന വൈദികന്റെ വാക്കുകള്‍......) “ഞങ്ങള്‍ കാത്തിരിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.” “പ്രതിഭാസം വിശദീകരിക്കാനാവാത്തതാണ്. ഓസ്തിയില്‍ കാണുന്ന രൂപം മനുഷ്യനിര്‍മ്മിതമായി തോന്നുന്നില്ല.” “ഭക്തജനങ്ങളുടെ ഒഴുക്കിനെ തടയാന്‍ ഉദ്ദേശമില്ല.” “വിഷയം ശാസ്ത്രീയപരീക്ഷണങ്ങള്‍ക്ക് വിധേയമാക്കാന്‍ ഉദ്ദേശമില്ല. തിരുവല്ലയിലെ സീറോ-മലങ്കര അതിരൂപതയില്‍ ആറു വര്‍ഷങ്ങള്‍ക്കു മുമ്പ് സമാനമായ സംഭവം ഉണ്ടായി. ഒരാഴ്ചയ്ക്കുള്ളില്‍ രൂപം ക്രമേണ മാഞ്ഞുപോയി.” “സഭയ്ക്ക് ഇത്തരം സംഭവങ്ങള്‍ അത്ഭുതമായി പ്രഖ്യാപിക്കാന്‍ വര്‍ഷങ്ങള്‍ വേണം.” “സഭയ്ക്ക് ഇത് മനുഷ്യനിര്‍മ്മിതമായ പ്രതിഭാസമാണോ എന്ന് തിരിച്ചറിയാന്‍ വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പഠനം ആവശ്യമാണ്‌.” കടുത്ത വിശ്വാസത്തിന്റെ തിമിരം ബാധിക്കാത്ത ആര്‍ക്കും ഇത് തട്ടിപ്പാണെന്ന് മനസിലാകാന്‍ രണ്ടാമതൊന്നു ആലോചിക്കേണ്ടതില്ല. അത്തരം ഒരു പ്രതിഭാസത്തെക്കുറിച്ചാണ് മുകളില്‍ പറഞ്ഞിരിക്കുന്നതത്രയും! വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ മനസിലാകുന്നത് ഇതാണ്: ഭക്തജനം നിര്‍ബാധം ഒഴുകട്ടെ. അവരുടെ കീശയില്‍നിന്നും പച്ച നോട്ട് വീഴട്ടെ..... ശാസ്ത്രീയപരീക്ഷണങ്ങള്‍ തുലയട്ടെ. രണ്ടു വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഇത് താനേ ശമിക്കും. അപ്പോള്‍ മറ്റൊരിടത്ത് മറ്റൊരത്ഭുതം. പ്രെയ്സ് ദി ലോര്‍ഡ്‌. അന്ധവിശ്വാസം പ്രചരിപ്പിച്ചു മനുഷ്യനെ ചൂഷണം ചെയ്യുകയാണ്, ഇതാവസാനിപ്പിക്കണം എന്ന് പറഞ്ഞാരെങ്കിലും പൊതുതാല്പര്യ ഹര്‍ജി കൊടുത്താല്‍ ഭരണത്തില്‍ ഏതു പാര്‍ട്ടി ആയാലും സാക്ഷാല്‍ മുഖ്യന്‍ തന്നെ ഇടപെടും. ഹര്‍ജി കൊടുത്തവന്റെ ഗതി അധോഗതി. ഇടയ്ക്കിടെ ഹര്‍ത്താലും അത്ഭുതവും ഒന്നും ഇല്ലെങ്കില്‍ പിന്നെ എന്താണൊരു രസം. അത്ഭുതങ്ങള്‍ നീണാള്‍ വാഴട്ടെ..... മുകളില്‍ പറഞ്ഞ ലേഖനത്തിന്റെ ലിങ്ക്: mattersindia/archdiocese-goes-slow-on-jesus-on-host-phenomenon/
Posted on: Sun, 17 Nov 2013 23:13:07 +0000

Trending Topics




© 2015