കഥ --- മിനി.പി.സി - TopicsExpress



          

കഥ --- മിനി.പി.സി ആനയും ഉറുമ്പും കാറ്റിക്കിസം ക്ലാസ്സില്‍ ഒരു സദാചാരകഥ വീതം ഓരോരുത്തരും പറയണമെന്ന് ടീച്ചര്‍ നിര്‍ബന്ധം പിടിച്ചു .പലരും പറഞ്ഞു ! ഒടുവില്‍ അവന്‍റെ ഊഴമായി ,അവനും പറഞ്ഞു ഒരു കഥ ...ഒരു ആനയുടെയും ഉറുമ്പിന്‍റെയും ഒടുക്കത്തെ പ്രണയകഥ ! കാണാമറയത്തിരുന്ന് ആനസുന്ദരി കാതരയായ്‌പാടി , ഗൂഗിള്‍...ഗൂഗിള്‍...ഇവനെ പോലെയൊരു.....പിറന്തതില്ലെ ! ഇത് കേട്ട് ഉറുമ്പുകാമുകനും പാടി യാഹൂ...യാഹൂ ....ഇവളെ പോലെ ഇന്തഗ്രഹത്തിലും ഒരുത്തിയും പിറന്തതില്ലേ......! ഇതെന്തു കഥ ? ഇവനിതെന്തു ഭാവിച്ചാ ? കഥ ഇത്രത്തോളമായപ്പോഴെയ്ക്കും,ടീച്ചര്‍,അന്തംവിട്ടു!മറ്റു, കുട്ടികള്‍ ഉറക്കെ വിളിച്ചു കൂവി ടീച്ചറെ..ഇത് ഏതോ ഒരു പഴയ തമിഴ് സിനിമേലെ പാട്ടാ ! ” തുപ്പാക്കി അഞ്ചു തവണ കണ്ട ടീച്ചര്‍ പെട്ടെന്ന് അവരെ തിരുത്തി , ഏതോ ഒരു സിനിമേലെയല്ല വിജയ്‌, ടെ തുപ്പാക്കീലെ . പിന്നെ അബദ്ധം പിണഞ്ഞ മട്ടില്‍,മൊത്തത്തില്‍ ഒരു തല്ലുകൊള്ളിയായ അവനെ നോക്കി ടീച്ചര്‍,കണ്ണുരുട്ടി ഇതൊക്കെയാണോഡോ കാറ്റിക്കിസം ക്ലാസ്സില് പറയുന്ന കഥ ? എങ്കിലും അവന്‍ കഥ മുഴുമിപ്പിച്ചു . ഒരുപാട് ഇന്‍റെര്‍നെറ്റ് , സെല്‍ഫോണ്‍ ചതിക്കുഴികള്‍ വായിച്ചും കേട്ടുമറിഞ്ഞിട്ടും ഒടുവില്‍ പ്രണയം ആല്‍മരം പോലെ വളര്‍ന്ന ഒരു പകല്‍ തന്‍റെ പ്രാണപ്രിയനെ തിരഞ്ഞു പോയ ആനസുന്ദരിയെ ഉറുമ്പുസുന്ദരനും അവന്‍റെ കൂട്ടുകാരും ചേര്‍ന്ന് ക്രൂരമായി പീഡിപ്പിച്ചു! ഈ കഥ എന്‍റെ സഹപാഠികളായ എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരു പാഠമായിരിക്കട്ടെ ! ” അവന്‍റെ മോസ്റ്റ്‌മോഡേണ്‍ ഗുുണപാഠംകഥ കേട്ട് ക്ലാസ്സ്‌ നിശബ്ദമായി .
Posted on: Sun, 12 Oct 2014 08:33:51 +0000

Trending Topics



Recently Viewed Topics




© 2015