കുറേ നാളുകളായി - TopicsExpress



          

കുറേ നാളുകളായി കൂട്ടുകാരും കസിന്സുമൊക്കെ backpain-backpain എന്ന് നിലവിളിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും ഇന്നാണ് ആ ദുരനുഭവം എന്നെ കാര്യമായി ബാധിച്ചത്. വെറുതെ ഒരു കറക്കം എന്ന് വിചാരിച്ചാണ് ഇന്നുച്ചകഴിഞ്ഞ് ഞങ്ങൾ മൂന്നുപേര് രണ്ട് ഇരുച്ചക്രങ്ങളുമായി ഇറങ്ങിയത്‌. ഏഴിമല പോകാം എന്നാരോ പറഞ്ഞപ്പോൾ പ്രത്യേകിച്ച് എതിർപ്പോന്നുമുണ്ടയില്ല. Ala Modalaindi (അങ്ങനെ തുടങ്ങി), ചെറുവത്തൂര് എത്തിയപ്പോഴേക്കും വരുണ ദേവൻ യാത്രാമംഗളങ്ങൾ ചൊരിയാൻ തുടങ്ങി - ഒടുക്കത്തെ ചൊരിച്ചിലിൽ ഞങ്ങടെ കളസം വരെ നനഞ്ഞുകുതിർന്നു.യാത്രയിലുടനീളം ഇത് തുടർന്നു. :/ സോറി, വിഷയം മാറി. NH 17ലെ ഗട്ടറുകൾ എന്നെ തഴുകി തഴുകി പയ്യന്നൂര് വരെയെത്തിച്ചു. അവിടുന്നങ്ങോട്ട് നേവൽ അക്കാദമി വരെ റോഡിനു വീതി കുറവായിരുന്നുവെന്കിലും ഗട്ടറുകൾ ആവശ്യത്തിലേറെ ഉണ്ടായിരുന്നു. പിന്നങ്ങോട്ട് ഏട്ടിക്കുളത്തെ ഹനുമാൻ പ്രതിമ വരെ ഞങ്ങള് റോഡൊക്കെ വെട്ടിയുണ്ടാക്കിയാണ് പോയത്. ബീച്ചിലെ അസ്തമനം അതിമനോഹരമായിരുന്നു. മടക്കം മാടായിപ്പാറ വഴി. ഇരുട്ടായതിനാൽ കുഴികളുടെ ശരിയായ കണക്ക് എടുക്കാൻ പറ്റിയില്ല. എങ്കിലും കുലുക്കത്തിന് ഒരു കുറവുമുണ്ടായില്ല. പഴയങ്ങാടി-പിലാത്തറ റോഡിൽ ഉടനീളം പതുക്കെ പോവുക, ഞങ്ങളിവിടെ കുഴികളുണ്ടാക്കിക്കൊണ്ടിരിക്കുന്നു എന്നാ ബോർഡുകൾ ആയിരുന്നു. കുറ്റം പറയരുതല്ലോ, പിലാത്തറ മുതൽ പയ്യന്നൂര് വരെയുള്ള NH-17 നാട്ടിലെ മറ്റു റോഡുകൾക്ക് അപമാനമാണ്. വണ്ടി 60ൽ നിന്ന് താഴ്ത്തേണ്ടി വന്നില്ല. അങ്ങനെ ആകെ മൊത്തം 80-90 കിലോമീറ്റർ ഓടിച്ച് 8 മണിക്ക് നീലേശ്വരം പിടിച്ചു. നട്ടെല്ല് തന്തക്കുവിളി തൊടങ്ങി. നമ്മുടെ ഗതാഗത വകുപ്പ് ഏതെങ്കിലും pharmaceutical കമ്പിനിയുമായി ധാരണയിലെത്തുന്നത് നല്ലതാണ്. ഈ ഒറ്റ യാത്ര കൊണ്ട് എനിക്ക് ഈ വേദനയാണെങ്കിൽ കേരളത്തിലെ റോഡുകളിൽക്കൂടി 365 ദിവസവും യാത്ര ചെയ്യുന്നവരുടെ വേദന painkiller വിപണിക്കു നല്ലൊരു വേദിയാകും. നടുവേദന കൊണ്ട് കഷ്ട്ടപ്പെടുന്ന ഞങ്ങളുടെ പ്രിയപ്പെട്ടവര്ക്ക് വേണ്ടി ഞങ്ങൾ ഈ എളിയ യാത്ര സമർപ്പിക്കുന്നു. :) :p :/
Posted on: Sat, 19 Oct 2013 18:50:01 +0000

Trending Topics



Recently Viewed Topics




© 2015