ഗുജറാത്തിലെ - TopicsExpress



          

ഗുജറാത്തിലെ പൊള്ളയായ വികസനം അറിയണമെങ്കിൽ ഇത് വായിച്ചു നോക്കൂ... മോഡി ഭരിക്കുന്ന ഗുജറാത്തില് മാത്രമേ വികസനം നടക്കുന്നുള്ളൂ എന്ന രീതിയിലാണ് നമ്മടെ അഭിനവ രാജ്യസ്നേഹികളുട െ പ്രകടനം. എന്തായാലും ഇതൊക്കെ സത്യം ആണോ എന്നറ അങ്ങനെ ഞാന് ഗൂഗിളിൽ സെർച്ച് ചെയ്തു. 1. ഏതാണ് ഇന്ത്യയില് ഏറ്റവും അധികം പ്രതി ശീര്ഷ വരുമാനം (per capita income) ഉള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റ് നോക്കാം? ഗുജറാത്തിനു പത്താം സ്ഥാനം ( rediff/business/slide-show/slide-show-1- indian-states-with-highest-per-capita-income/ 20120912.htm#1 ) നമ്മടെ കേരളം ഇവിടെ അഞ്ചാം സ്ഥാനത്താണ്. 2. ഇന്ത്യയില് ഏറ്റവും അധികം human development index ഉള്ള സംസ്ഥാനം? ( en.wikipedia.org/wiki/List_of_Indian_s tates_and_territories_by_Human_Development_In dex )കേരളത്തിന്റെ സ്കോര് .921 .എന്ന് പറഞ്ഞാല് ഏകദേശം വികസിത രാജ്യങ്ങളുടെതിന ു തുല്യം.ഗുജറാത്തിന് .527 .ഇന്ത്യയില് 11 ആം സ്ഥാനത്ത് .) 3. GDP യില് എത്രാം സ്ഥാനത്താ?എന്താ യാലും വികസനം മലവെള്ളം പോലെ ഒഴുകുവല്ലേ , സംസ്ഥാനം അത്യാവശ്യം വലിപ്പവും ഉണ്ട് , എന്തായാലും മികച്ചതായിരിക്കും. ഇത്തവണ എന്തായാലും നിരാശപ്പെടേണ്ടിവന്നില്ല, ദേ കിടക്കുന്നു മോഡി സാറിന്റെ ഗുജറാത്ത് അഞ്ചാം സ്ഥാനത് .( en.wikipedia.org/wiki/ List_of_Indian_states_by_GDP ) . ഒന്നൂടെ നോക്കിയപ്പോളല്ലേ അതിന്റെ രസം , വികസനം എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഉത്തര പ്രദേശ് മൂന്നാം സ്ഥാനത് , ഇക്കണക്കിനു മായാവതി മോഡി സാറിനെക്കാളും വലിയ വികസന വാദി ആയിരിക്കണം 4. സാക്ഷരത – പതിനെട്ടാം സ്ഥാനം ( census2011.co.in/literacy.php ) 5. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം – ഗുജറാത്ത് പത്താം സ്ഥാനം (കേരളം അവിടെ രണ്ടാമത് ) ( business.rediff/slide-show/2010/jul/15/ slide-show-1-indias-top-10-states-with-lowest- poverty.htm#1 ) 6. Road density – പതിനൊന്നാം സ്ഥാനം (ഇവിടെയും ഒന്നാമത് കേരളം ). ഇതില് ഗുജറാത്തിന്റെ സ്ഥാനം ഇന്ത്യയുടെ ശരാശരിയേക് ാഴെ ( en.wikipedia.org/wiki/ Indian_road_network ) 7. ശിശുമരണ നിരക്ക് കുറഞ്ഞ സംസ്ഥാനം – ഗുജറാത്തിനു 21ആം സ്ഥാനം, കേരളം ഒന്നാം സ്ഥാനത്ത് ( data.gov.in/ access-point-download-count?url=http%3A%2F%2Fi ndiabudget.nic.in%2Ftab2012%2Ftab95.xls&nid=1 7588) 8. ശരാശരി ആയുര് ദൈര്ഖ്യം - ഗുജറാത്തിനു 11ആം സ്ഥാനം, കേരളം ഇവിടെ ഒന്നാം സ്ഥാനത്താണ്. en.wikipedia.org/wiki/List_of_Indian_s tates_by_life_expectancy_at_birth ഇനി ഏതാണ് യഥാർത്ഥ വികസനമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം..
Posted on: Thu, 19 Sep 2013 12:54:26 +0000

Trending Topics



Recently Viewed Topics




© 2015