ചെമ്പരത്തി (Hibiscus) Family: - TopicsExpress



          

ചെമ്പരത്തി (Hibiscus) Family: Malvaceae ചെമ്പരത്തി പല രാജ്യങ്ങളുടെയും National Flower ആയി അറിയപ്പെടുന്നു. നമ്മുടെ നാട്ടിൽ പണ്ടുമുതലേ എല്ലാ വീടുകളിലും വേലിക്കരികിൽ നട്ടുവളര്ത്തി, എല്ലാക്കാലത്തും പൂക്കളുണ്ടാകുന്ന ഒരു ചെടി. ഇന്നും നാട്ടിൻപുറങ്ങളിൽ മിക്ക വീടുകളിലും കാണാം. ചെമ്പരത്തിയുടെ നൂറു കണക്കിനു Species ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഇക്കാലത്ത് ഹൈബ്രിഡ് ചെയ്ത ഒരുപാട് Varieties ഉണ്ട്. വിവിധതരം Shampoo/ conditioner എല്ലാം വന്നു തുടങ്ങുന്നതിനു മുൻപ്, ഈ ചെടിയുടെ ഇലയും, പൂവും ഇടിച്ചുപിഴിഞ്ഞ് കിട്ടുന്ന നീര് Shampoo / Conditioner ആയി ഉപയോഗിച്ചിരുന്നു (താളി). പൂവ് തലയിൽ തേയ്ക്കാൻ ഉപയോഗിക്കുന്ന എണ്ണയിൽ ഇട്ടു കാച്ചി എടുത്താൽ Medicated Hair Oil” തയ്യാർ. ഇത് തലമുടി കൊഴിയുന്നതിനും, മുടി നരക്കുന്നതിനും പ്രതിവിധിയായി ഉപയോഗിച്ചിരുന്നു. എന്തായാലും, ധാരാളം ഉപയോഗിച്ചിട്ടുള്ളതിനാൽ വളരെ നല്ലൊരു Natural Shampoo/ Conditioner ആണെന്നുള്ളതിനു ഞാൻ Guarantee. ഇക്കാലത്തും Cosmetic Skin Care ഉൽപ്പന്നങ്ങളിൽ നല്ലൊരു ശതമാനം ഈ ചെടിയുടെ ഇലയും പൂവും വേരും ഒക്കെ തന്നെ ഉപയോഗിക്കുന്നു. Ultraviolet radiation ചെറുക്കുന്നതിനാൽ ഇതൊരു Anti Solar agent ആയി പ്രവര്ത്തിക്കുന്നതായി പറയപ്പെടുന്നു. കൂടാതെ ചെമ്പരത്തി വിഭവങ്ങൾ കഴിക്കുന്നത് LDL Cholesterol കുറക്കുന്നതായും പറയപ്പെടുന്നു. ചെമ്പരത്തി പൂവ് പല രാജ്യങ്ങളിലും ഹെർബൽ ചായക്കായും ഉപയോഗിക്കുന്നു. ചെമ്പരത്തിപൂവിന്റെ കളർ ഒരു Natural Food Colour ആണ്. ചെമ്പരത്തി പൂവ് വഴറ്റി മറ്റു പല ചേരുവകളും ചേർത്തുള്ള ചട്ണി നല്ല സ്വാദിഷ്ടം. പിന്നെ, പല പല വിഷമയ വസ്തുക്കളും, മറ്റു രാസ കളറുകളും ചേര്ത്തുണ്ടാക്കുന്ന കൂൾ ഡ്രിങ്ക്സ് കുടിക്കുന്നവർ ഒന്നറിയുക ചെമ്പരത്തി പൂവുകൊണ്ട് ഉണ്ടാക്കുന്ന Instant Cool Drinkന്റെ സ്വാദു ഒന്ന് വേറെ തന്നെ. സംശയമുണ്ടെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ . ഇന്ന് ഞാനുണ്ടാക്കിയത് ഇതാ .... പത്തു ചെമ്പരത്തി പൂക്കൾ (ചുവന്നു അഞ്ചിതളുള്ള നാടൻ ചെമ്പരത്തിയാണ് ഞാൻ ഉപയോഗിക്കാറ്) ഇതൾ അടർത്തി കഴുകി കുറച്ചു (1 ഗ്ലാസ്) വെള്ളത്തിൽ തിളപ്പിക്കുക. ചുവന്ന നിറം മുഴുവൻ ഇളകി വെള്ളത്തിൽ ലയിക്കും. മധുരം ആവശ്യത്തിനു ചേര്ത്തു പഞ്ചസാര ലായനിയും തയാറാക്കുക (4 ഗ്ലാസ്). രണ്ടു ലായനിയും കൂടി യോജിപ്പിച്ചു ആറി വരുമ്പോൾ, ചെറുനാരങ്ങ നീരും (2 നാരങ്ങയുടെ) ചേര്ത്തു അരിച്ചു തണുപ്പിച്ചു ഉപയോഗിക്കാം.
Posted on: Thu, 02 Oct 2014 17:37:46 +0000

Trending Topics



Recently Viewed Topics




© 2015