ചില ചിന്തകൾ!!! STAS ലെ ഒരു - TopicsExpress



          

ചില ചിന്തകൾ!!! STAS ലെ ഒരു ദിനം. പുതിയ ബാച്ച് CS ബിരുദ കുട്ടികളുടെ രണ്ടാം സെമസ്റ്റർ ക്ലാസ്സ്. ഒരു കുട്ടി സ്ഥിരമായി ഒരാഴ്ച്ച അവധി. അന്യെഷിച്ചപ്പോൾ വീടിനടുത്ത് നിന്ന് വരുന്ന ഒരു കുട്ടി പറഞ്ഞു പയ്യന് എന്തോ ജോലി കിട്ടിയെന്നു. പിറ്റേ ആഴ്ച്ച കോളേജിൽ വിടുതൽ വാങ്ങുവാൻ വന്നത് കണ്ടപ്പോൾ ചോദിച്ചു, എവിടെയാ എങ്ങനെയാ ജോലി കിട്ടിയതെന്ന്. VHSE കഴിഞ്ഞത് കൊണ്ട് അത് വെച്ച് എവിടെയോ കയറി എന്ന്. അപ്പ്രന്റീസ്ഷിപ്പ് ആണോ എന്നും ഏതു സ്ഥാപനത്തിൽ എന്നും ഓർക്കുന്നില്ല. Data Entry യുമായി ബന്ധപെട്ടു ഏതോ ജോലി. പെണ്‍കുട്ടികളോട് പ്രായവും ആണ്കുട്ടികളോട് ശമ്പളവും ചോദിക്കരുതെന്ന് അറിയുമെങ്കിലും വെറുതെ അറിയുവാൻ ഉള്ള ആഗ്രഹം മുട്ടി നിന്നത് കൊണ്ട് ചോദിക്കുവാതിരിക്കുവാൻ കഴിഞ്ഞില്ല, എന്നാ കിട്ടും എന്നും. ഏകദേശം 4800-5000/- കിട്ടും എന്ന് പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി, അന്ന് ആ പയ്യനെ ഓർത്ത്. MCA എന്ന ബിരുദാനന്തര ബിരുദവും കഴിഞ്ഞു അന്ന് വരെ മൂന്നുകൊല്ല പരിചയമുള്ള ഞാനും എന്നെ പോലുള്ളവരും മാസം അമ്പതു മണിക്കൂർ ക്ലാസ്സുകൾ കിട്ടിയാൽ രൂപാ 6000/- വാങ്ങിക്കുന്ന സാഹചര്യത്തിൽ ആണ് ഇത് കേട്ടത് എന്നത് സ്വകാര്യമായി ഒരു ദു:ഖം എന്ന് പ്രത്യേകം പറയേണ്ടല്ലോ. അന്ന് മുതൽ ഞാൻ പഠിപ്പിക്കുന്ന കുട്ടികളോട് പറയും, എവിടെ ഒരു ജോലി കിട്ടിയാലും പ്രത്യേകിച്ചു സര്ക്കാര് മേഖലയിൽ; അപ്പോഴേ പോയി ചേർന്നോണം എന്ന്. തുടർപഠനം പിന്നീടോ ഒപ്പത്തിനോ നടന്നു പോകും എന്ന്. അപ്പോൾ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിൽ നിന്നും VHSE കഴിഞ്ഞവർ ഓര്ക്കുക, നിങ്ങള്ക്ക് നല്ലൊരു സന്ദര്ഭം വന്നിരിക്കുന്നു. വരുന്ന ശനിയാഴ്ച്ച (22.06.2013) 10 മണിക്ക് പത്തനംതിട്ട Govt. Girls VHSE വെച്ച് Walk-in-Interview നടത്തപ്പെടുന്നു. പത്തനംതിട്ടയിലേത് ഒരു വർഷ അപ്പ്രെന്റീസ്ഷിപ്പ് ആണെങ്കിൽ 2013 June 29 നു കൊല്ലത്ത് നടക്കുവാൻ പോകുന്നത് അപ്പ്രെന്റീസ്ഷിപ്പിനോടൊപ്പം തൊഴില മേളയും കൂടെ ആണ്. അതും Walk-in-Interview. പങ്കെടുക്കുന്ന എല്ലാവര്ക്കും എല്ലാവിധ ആശംസകളും. മുന്നറിയിപ്പ്: ഈ വാര്ത്തയുടെ ആധികാരികത സ്വയം അന്യേഷിച്ചു ഉറപ്പാക്കേണ്ടത് അവരവരുടെ കടമയാണ് എന്നത് മറക്കാതെ ഓര്ക്കുക. mathrubhumi/alappuzha/news/2343494-local_news-alappuzha-ചെങ്ങന്നൂര്‍.html
Posted on: Wed, 19 Jun 2013 08:23:20 +0000

Trending Topics



Recently Viewed Topics




© 2015