ജവഹര്‍ലാല്‍ നെഹ്രുവും - TopicsExpress



          

ജവഹര്‍ലാല്‍ നെഹ്രുവും നരേന്ദ്രമോദിയും തമ്മില്‍ എന്തെങ്കിലും താരതമ്യമുണ്ടോ? ഇല്ല. ചാച്ചാ നെഹ്രു എന്ന പേര് നെഹ്രു സ്വയമെടുത്ത് അണിഞ്ഞതല്ല. കുട്ടികളോടും കുഞ്ഞുങ്ങളോടുമുളള സ്നേഹത്തിന്‍റെ പേരിലാണ് മറ്റുളളവരാണ് അദ്ദേഹത്തെ ചാച്ചാ നെഹ്രു എന്ന വിളിച്ചത്. ഇരുവരെയും ഒരിക്കലും താരതമ്യം ചെയ്യാനാവില്ല. മോദിയോ? മോദിയുടെ ഗുജറാത്തില്‍ നടന്ന വംശഹത്യയുടെ ഭാഗമായി പിഞ്ചുകുഞ്ഞുങ്ങള്‍ നേരിട്ട ക്രൂരതയെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ത്തന്നെ തലച്ചോറു മരവിച്ചുപോകും. ആളിക്കത്തുന്ന തീയിലേയ്ക്ക് ജീവനോടെ വലിച്ചെറിയപ്പെട്ടവര്‍. ഒന്നും ആരും മറന്നിട്ടില്ല. ഇപ്പോള്‍ അധ്യാപകദിനം അവസരമാക്കി എല്ലാ സ്ക്കൂളുകളിലും ദൃശ്യവും ശബ്ദവുമായി പ്രത്യക്ഷപ്പെടാനൊരുങ്ങുകയാണ് മോദി. ഇത്തരം പ്രചരണ തന്ത്രങ്ങളിലൂടെയല്ല ജവഹര്‍ലാല്‍ നെഹ്രു കുട്ടികളുടെ പ്രിയപ്പെട്ടവനായത്. തന്‍റെ പ്രസംഗം എല്ലാ സ്ക്കൂളുകളിലെയും കുട്ടികളെ നിര്‍ബന്ധിതമായി കേള്‍പ്പിക്കണമെന്ന് ഇന്ത്യയിലെ ഒരു പ്രധാനമന്ത്രിയും ഇന്നേവരെ ആവശ്യപ്പെട്ടിട്ടില്ല. അര്‍ദ്ധഫാസിസ്റ്റ് വാഴ്ചയ്ക്ക് മടിക്കാതിരുന്ന ഇന്ദിരാ ഗാന്ധി പോലും. സ്ക്കൂളുകളില്‍ അധ്യാപകദിനം എങ്ങനെ ആഘോഷിക്കണമെന്നതിന് കല്ലേപ്പിളര്‍ക്കുന്ന ഒരു കല്‍പന നല്‍കിയിരിക്കുന്നു, കേന്ദ്ര സര്‍ക്കാര്‍. നരേന്ദ്രമോദി രാജ്യത്തെ എല്ലാ കുട്ടികളോടും നേരിട്ടു സംവദിക്കുമത്രേ. സ്ക്കൂളുകളില്‍ ടിവി സ്ഥാപിച്ചും എല്‍സിഡി പ്രൊജക്ടര്‍ വഴി വലിയ സ്ക്രീനിലും പരിപാടി തത്സമയം കാണിക്കണമത്രേ. ഇതൊന്നും സ്ഥാപിക്കാന്‍ കഴിയാത്ത സ്ക്കൂളുകളില്‍ അടിയന്തരമായി റേഡിയോ വാങ്ങി പരിപാടിയുടെ ശബ്ദരേഖയെങ്കിലും കേള്‍പ്പിക്കണം. റേഡിയോ ഇല്ലാത്ത സ്ക്കൂളുകളില്‍ എസ്എസ്എ ഫണ്ടുപയോഗിച്ച് ഉടന്‍ റേഡിയോ വാങ്ങണമെന്നാണ് കല്‍പന. കുട്ടികള്‍ കുറവുളള സ്ക്കൂളുകള്‍, വലിയ സ്ക്കൂളുകളിലേയ്ക്ക് കുട്ടികളെ കൊണ്ടുപോകണം പോലും. പ്രസംഗം പരിഭാഷപ്പെടുത്താന്‍ ഇംഗ്ലീഷ്/ഹിന്ദി അധ്യാപകരെ സജ്ജരാക്കി നിര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്. സിലബസു തിരുത്താനും പാഠ്യപദ്ധതി ഹൈന്ദവവത്കരിക്കാനും സംഘപരിവാര്‍ നടത്തുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയാണ് സ്ക്കൂളുകളില്‍ മോദിയുടെ പ്രസംഗം നിര്‍ബന്ധമായി സംപ്രേക്ഷണം ചെയ്യാനുളള കല്‍പന. ഒരു മടിയും കൂടാതെ ആ ആ‍ജ്ഞ ശിരസാവഹിച്ചിരിക്കുകയാണ് നമ്മുടെ വിദ്യാഭ്യാസ വകുപ്പ്. കേന്ദ്രസര്‍ക്കാരില്‍ നിന്ന് നിര്‍ദ്ദേശം ലഭിക്കേണ്ട താമസം, സ്ക്കൂളുകളിലേയ്ക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറെത്തി. തീവ്രഹിന്ദുത്വ അജണ്ടകള്‍ക്കു മുന്നില്‍ ലജ്ജാകരമായി കീഴടങ്ങുകയാണ് കേരള സര്‍ക്കാര്‍. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരേണ്ടതുണ്ട്. Kadappadu Dr.T.M Thomas Isaac sr. Nidhin Nath Jayakrishnan Jacky Shihab Shi-bMuhammed Shihas Nishab TpmAbdul Oni Irshad Roshan Dileep ComradeRashad Rahman Rahmathali Comrade Midhun SajeevA A Rahim Jithin Anthikkad Jithin Ph Vince Guvera Kuttu Vipin Ayyappan Comrade Arya Gopi Shahin Ummer Shahid Abdu Fa Vas Fazil Abdulla FaZil MohammedM.a. Noor Shemil Kalliyil
Posted on: Tue, 02 Sep 2014 17:13:33 +0000

Trending Topics



Recently Viewed Topics




© 2015