ദേശദ്രോഹികളുടെ - TopicsExpress



          

ദേശദ്രോഹികളുടെ ദേശപ്രേമം - ഭാഗം 1. സ്വാതന്ത്ര്യ സമര ചരിത്രം. ----------------------------------------------------------------------------------- ‘പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം’ എന്ന് കവലകളായ കവലകൾ നിറയെ ഫ്ലക്സ് നിരത്തുന്ന ‘രാഷ്ട്രീയ സ്വയം സേവക സംഘം’ എന്ന ഫാഷിസ്റ്റ് സംഘടനയുടെ ഓൺലൈൻ പോരാളികൾ സോഷ്യൽ മീഡിയയിൽ നിരന്ന് നിന്ന് ഒട്ടിക്കുന്ന, ത്രിവർണ പതാകയുടെ പശ്ചാത്തലത്തിലുള്ള ‘ഭാരത മാതാക്കി’ പോസ്റ്ററുകൾ കാണുമ്പോൾ ചിരി വരും! ദേശ സ്നേഹമാണവരുടെ മുദ്രാവാക്യം. മുദ്രാവാക്യം വിളിച്ചു കഴിയുമ്പോൾ വിമർശിക്കുന്നവർക്ക് പാകിസ്ഥാൻ വിസ സംഘടിപ്പിച്ചു കൊടുക്കുന്ന മഹനീയ കർമവും ഇവർ ചെയ്യാറുണ്ട്. 1925 ഇൽ രൂപീകൃതമായതു മുതൽ ഇന്നു വരെ ഭാരതം എന്ന ജനാധിപത്യ മതേതര രാജ്യത്തെ നശിപ്പിക്കാൻ ശ്രമിച്ച ഒരു സംഘടന വേറെ ഉണ്ടോ എന്ന് സംശയമാണ്. സംഘത്തിന്റെ ദേശ പ്രേമ കഥകളിലേക്ക് ഒന്ന് കണ്ണോടിക്കാം: (നോട്ട്: ക്ഷമ ഉള്ളവർ മാത്രം വായിക്കുക. ഇത് നിരവധി ഭാഗങ്ങൾ ഉള്ള ഒരു സീരീസിന്റെ ആദ്യ ഭാഗം മാത്രമാണ്. ചർച്ചയ്ക്കുള്ള സൗകര്യത്തിനായി മറ്റ് ഭാഗങ്ങൾ ഇടവിട്ട് പ്രസിദ്ധീകരിക്കാം. അവസാനം നോട്ട് ആയും) ബംഗാളിലെ ബാവുള്‍ ഗായകരുടെ സംഘടന മുതല്‍ ചിദംബരത്തെ പാവക്കൂത്തുക്കാരുടെ കൂട്ടായ്മ വരെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തു എന്ന് ചരിത്രം. രാജ്യം മുഴുവൻ സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലേക്ക് സ്വയം എടുത്തെറിഞ്ഞപ്പോൾ അതിന് മുഖം തിരിച്ചു നിന്നതു മുതൽ തുടങ്ങുന്നു സംഘികളുടെ ദേശ പ്രേമം! “രാഷ്ട്ര വൃക്ഷ് കീ ബീജ്’ എന്ന പുസ്തകത്തിൽ സംഘത്തിന്റെ സമുന്നത നേതാവ് ‘ഗുരുജി’ ഗോൾവാൾക്കർ തന്നെ പറയുന്നു, സ്വാതന്ത്ര്യ സമരം സംഘത്തിന്റെ ലക്ഷ്യമല്ല എന്ന്! റാം പുനിയാനി എഴുതുന്നു: “Hindu Mahasabha-RSS for not participating in freedom struggle is unwarranted. They did not aim for democratic nationalism, they did not aim to struggle against British rule so why should they be criticized for something which was not their goal at all. These ideologies represented social groups who survived on the land revenue, which they shared with the British. Merrily this stream survived, at no time being the subject of British repression.” വീട്ടുകാര്‍ക്ക് രണ്ടു വര്ഷം ജീവിക്കാന്‍ ഉള്ള വക തയ്യാറാക്കി സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുക്കാന്‍ പോയ ആളോട് സ്വാതന്ത്ര്യ സമരത്തിനല്ല, സ്വയം സേവക പണിക്കു വരാന്‍ ആണ് സംഘ സ്ഥാപകൻ ആയ ഹെഡ്ഗെവാര്‍ ആവശ്യപ്പെട്ടത്. ഇതാണോ രാജ്യ സ്നേഹം? ജഗന്‍ ഗോപാല്‍ ഉപാദ്യായ എഴുതുന്നു: This delegation requested Doctorji that this movement will give independence and Sangh should not lag behind. At that time, when a gentleman told Doctorji that he was ready to go to jail, Doctorji said, Definitely go. But who will take care of your family then? That gentleman told-he has sufficiently arranged resources not only to run the family expenses for two years but also to pay fines according to the requirements. Then Doctorji said to him — if you have fully arranged for the resources then come out to work for the Sangh for two years. After returning home that gentleman neither went to jail nor came out to work for the Sangh. മുകളിൽ പറഞ്ഞ ‘പൂജനീയ’ ഗുരുജി ഗോൾവാൾക്കർ അത് കൊണ്ടും നിർത്തിയില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് രക്തസാക്ഷികൾ ആയവരെ രാജ്യം ധീര ദേശാഭിമാനികൾ ആയി ഉയർത്തി കാട്ടുമ്പോൾ, സർ സംഘ ചാലകൻ അവരെ ഒക്കെ പുച്ഛിക്കുന്നത് നോക്കൂ: There is no doubt that such men who embrace martyrdom are great heroes and their philosophy too is pre-eminently manly. They are far above the average men who meekly submit to fate and remain in fear and inaction. All the same, such persons are not held up as ideals in our society. We have not looked upon their martyrdom as the highest point of greatness to which men should aspire. For, after all, they failed in achieving their ideal, and failure implies some fatal flaw in them. സ്വാതന്ത്ര്യ സമരം നടക്കുമ്പോൾ മാങ്ങ പറിക്കാൻ പോയ സംഘം ബ്രിട്ടീഷുകാരോടുള്ള വിധേയത്വവും മറച്ചു വെക്കുന്നില്ല. 1960 ഇല്‍ ഇന്‍ഡോറില്‍ ഗോള്‍വാള്‍ക്കര്‍ പറഞ്ഞത് ഇങ്ങനെ: Many people worked with the inspiration to free the country by throwing the British out. After formal departure of the British this inspiration slackened. In fact there was no need to have this much inspiration. We should remember that in our pledge we have talked of the freedom of the country through defending religion and culture. There is no mention of departure of the British in that. (തുടരും)
Posted on: Fri, 18 Jul 2014 05:14:16 +0000

Trending Topics



Recently Viewed Topics




© 2015