നിങ്ങളാണോ ആ - TopicsExpress



          

നിങ്ങളാണോ ആ ഒരാള് ------------------------ അറബ് രാജ്യങ്ങളില് ജോലി ചെയ്യുന്ന സുഹൃത്തുക്കളുടെ സംസാരത്തില് നിന്നും ഈ ഗ്റൂപ്പിലെ തന്നെ ചില പോസ്റ്റ്/ കമൻൻന്റ്റുകളില് നിന്നും ആണ് ഇങ്ങനെ ഒരു സംശയം തോന്നിയത്... താന് ജോലി ചെയ്യുന്ന രാജ്യത്തെ വികസനത്തേയും നിയമത്തേയും വൃത്തിയേയും പുകഴ്ത്തി പറയുന്നത് കേട്ടിട്ടുണ്ട്. അതിനോടൊപ്പം ഇന്ത്യക്ക് ഒരു കൊട്ട് കൊടുക്കാനും അഭിനവ പ്റജകള് മറക്കാറില്ല മടിക്കാറില്ല. മറ്റു രാജ്യങ്ങളില് പോയാല് ഒരു മിഡായി കവറ് പോലും അലക്ഷ്യമായി വലിച്ചെറിയാത്ത ഇവറ് ഇന്ത്യന് മണ്ണില് എത്തിയാല് തനിനിറം കാണിക്കും. ചെറുതും വലുതുമായി തനിക്ക് വേണ്ടാത്തതെന്തും ഒരു മുടക്കമില്ലാതെ വഴിയില് നിക്ഷേപിക്കും. ഈ മാന്യന് തന്നെ വൃത്തി ഇല്ലായ്മയെ പരിഹസിക്കുകയും വിദേശ രാജ്യത്തെ പുകഴ്ത്തുകയും ചെയ്യും. Road safety യെ പറ്റി പറയുമ്പോള് ഗതാഗത നിയമങ്ങളെ കൊഞ്ഞനം കുത്താനും traffic jam ന്റ്റെ തറവാട്ടുകാരെ വിളിക്കാനും നമുക്ക് ആവേശം. എന്നാല് ബൈക്കോടിക്കുമ്പോള് ഹെല്മറ്റ് ധരിക്കാനോ കാറ് ഓടിക്കുമ്പോള് seat belt ഇടാനോ traffic ല് കുടുങ്ങുമ്പോള് അത് രൂക്ഷമാക്കാതെ ക്ഷമയോടെ കാത്തിരിക്കാനോ നമ്മള് തയ്യാറല്ല. അപ്പോഴും അറബിയുടെ നിയമത്തയും റോഡിനെയും പ്റകീറ്ത്തിക്കുന്നു. ഇന്ത്യ എന്ന മഹാരാജ്യം നാം ഓരോ പൗരനും ചേറ്ന്നതാണ് എന്ന് നാം സൗകര്യത്തോടെ വിസ്മരിക്കുന്നു. എല്ലാറ്റിനും അധികാരികളെയും നേതാക്കളെയും കുറ്റപ്പടുത്തുന്നു... What do they expect the officers to do? Go down with a broom every time their dog feels the pressure in his bowels? -APJ Abdul Kalam mouthshut/m/blog/3065/Dr-Abdul-Kalams-Speech
Posted on: Wed, 22 Oct 2014 14:15:07 +0000

Trending Topics



Recently Viewed Topics




© 2015