നിന്റെ എല്ലാ - TopicsExpress



          

നിന്റെ എല്ലാ ചിന്തകളുടെയും ആത്യന്തിക അധികാരിയും വിധാതാവും ഞാൻ ആണ് എന്ന ഗീതാകാരന്റെ അഹങ്കാരം ആണ് മറ്റൊരു മനുഷ്യനായ എനിക്ക് സ്വീകാര്യമല്ലാത്തത് . എന്നെ പിന്തുടരൂ എല്ലാം ശരിയാക്കിത്തരാം എന്ന സമീപനം പ്രഥമ ദൃഷ്ട്യാ തന്നെ സ്വതന്ത്ര ചിന്തയുടെ നിഷേധമാണ്.... പിന്നെ, മഹത്തായതെന്നു വിശേഷിപ്പിക്കപ്പെടുന്ന ഉപദേശത്തിലെ യുക്ത്യാഭാസങ്ങൾ .. ഇക്കാണുന്ന കൌരവപ്പടയെ എല്ലാം ഞാൻ പണ്ടേ കൊന്നിരിക്കുന്നു ;നീ അതിനാൽ ഒരു പാതകത്തിനും ഉത്തരവാദിയല്ല ,എന്റെ ഇച്ഛ നടപ്പാക്കുന്നതിന്റെ ഒരു നിമിത്തം ആവുക എന്ന നിന്റെ (ക്ഷാത്ര )ധർമ്മം നിറവേറ്റിയാൽ മതി എന്ന് പറയുന്ന ഭാഗം, രാജ്യ രക്ഷയുടെ പേരിൽ എന്ത് അവകാശ ധ്വംസനം ഉണ്ടായാലും അതിന്റെ നിയമപരവും ധാര്മ്മികവും ആയ എല്ലാ ഉത്തരവാദിത്വങ്ങളിൽ നിന്നും ഞാൻ നിങ്ങളെ കാത്തുകൊള്ളം എന്ന് പോലീസുകാർക്ക് അടുത്തയിടെ കേന്ദ്ര ആഭ്യന്തര മന്ത്രി നൽകിയ ഉറപ്പ് പോലെയേ എന്റെ വായനയിൽ തോന്നിയുള്ളൂ . പതിനെട്ടോ, പത്തൊൻപതോ നൂറ്റാണ്ടുകൾക്കപ്പുറം രചിക്കപ്പെട്ടതെന്ന് ചരിത്ര ഗവേഷകരും ഭാഷാഗവേഷകരും കരുതുന്ന ഒരു കൃതിയെ പാരമ്പര്യത്തിന്റെ പല അടരുകളിൽ ഇന്നും സവിശേഷ സ്വാധീനം ചെലുത്തുന്ന ഒന്നായി മാത്രം കണ്ടാൽ പോരേ എന്ന ചോദ്യം ഉണ്ടാവാം; പക്ഷേ , ഭഗവദ് ഗീതയെ പാഠ പുസ്തകങ്ങളുടെ കൂട്ടത്തിൽ ഇൻഡ്യയിൽ അങ്ങോളമിങ്ങോളം അടിച്ചേൽപ്പിക്കാനും, ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കാനും ഉള്ള നീക്കം ചിന്തയുടെ സ്വതന്ത്ര വികാസത്തിന് ഒരു തരത്തിലും സഹായകമാണെന്ന് പറയാൻ ആവില്ല; മാത്രമല്ലാ, പാരമ്പര്യത്തെക്കുറിച്ച് വിമർശനാത്മകവും ആധുനികവും ആയ അവബോധം വളരുന്ന ബൌദ്ധികവും സാമൂഹികവുമായ സ്വാഭാവിക പ്രക്രിയയുടെ മേൽ ഉള്ള ഒരു ഇടപെടലും കൂടിയാണ് അത്. How Nazis, SS manipulated Gita, Buddha, etc for their fascist purpose https://t.co/kjzh83qtUi Be sure we dont let RSS do what SS did. .
Posted on: Tue, 30 Dec 2014 02:38:08 +0000

Trending Topics



eight:30px;">
Whiteline Sway bar - alloy lateral lock 21-22mm ID kit GET YOUR
THE LATEST NEWS FOR MALAYSIA!!! 1. Some good news as Selangor
The idea that everyone should slavishly work so they do something

Recently Viewed Topics




© 2015