നാല് മദ്ഹബ് /ഇമാം –ല്‍ - TopicsExpress



          

നാല് മദ്ഹബ് /ഇമാം –ല്‍ ഒരാളെ എങ്കിലും പിന്തുടരണം എന്ന് നിര്ബന്ധമുണ്ടോ ? പലപ്പോഴും പലര്ക്കും ഉള്ള സംശയമാണ് അല്ലെങ്കില്‍ അഭിപ്രായമാണ് എന്തെങ്കിലും ഒരു ഇമാമിനെ പിന്തുടരല്‍ നിര്ബശന്ധമാണെന്ന്.ഇത് നമ്മള്‍ പരിശോധിക്കണമെങ്കില്‍ ആദ്യം “ഇമാം” എന്ന അറബി പദത്തിന്റെ അര്ഥം് പരിശോധിക്കണം .”ഇമാം “ എന്നാല്‍ മാര്ഗഹദര്ശില (ലീഡര്‍) എന്നര്ത്ഥംത. അല്ലാഹുവിന്റെമ എല്ലാ പ്രവാചകരും അവര്‍ പ്രധിധാനം ചെയ്ത ജനങ്ങളുടെ “മാര്ഗനദര്ശിറകള്‍” ആയിരുന്നു ,അത് പോലെ പ്രവാചകന്‍ മുഹമ്മദ്‌ (സ്വ) മാനവരാശിയുടെ മുഴുവന്‍ “മാര്ഗംദര്ശിി/ലീഡര്‍ ആണ്. പിന്നീട് പ്രവാചകന്‍ മുഹമ്മദ്‌ (സ്വ) യുടെ മരണ ശേഷവും,ഉത്തമ ഖലീഫമാരുടെ ഭരണം വരെ “ഇമാം” വിശ്വാസികളുടെ രാജ്യഭരണപരമായ നേതാവും മതപരമായ നേതാവും ആയിരുന്നു.എന്നാല്‍ ഉത്തമ ഖലീഫമാരുടെ ഭരണ ശേഷം മത നേതാക്കളെ (Religious Leaders) “ഇമാം” എന്നും രാജ്യഭരണപരമായ നേതാക്കളെ (Political Leaders) “ഖലീഫ/രാജാവ്/സുല്ത്താ ന്‍ “ എന്നും വിളിച്ച് പോരുന്നു. എന്നാല്‍ വിശ്വാസികള്ക്ക്്‌ നാല് ഇമാം മാത്രമേ ഒള്ളൂ എന്ന ധാരണ തെറ്റാണ്,പ്രവാചകന്റെി മരണശേഷം ലക്ഷക്കണക്കിന് വിശ്വാസികളെ “ഇമാം” ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രശസ്ത്തരായ അനേകം ഇമാമുകളില്‍ നിന്ന് ഇമാം ഷാഫി ,ഇമാം മാലിക്‌,ഇമാം അബു ഹനീഫ ,ഇമാം അഹ്മദ്‌ ഇബ്നു ഹംബാല്‍ എന്നിവരുടെ ഇസ്ലാമിക നിയമശാസ്‌ത്രതിനു (Islamic Jurisprudence (Fiqh)) മേലുള്ള വിധി/തീര്പ്പ് ,അഭിപ്രായങ്ങള്‍ ആണ് മികച്ച രീതിയില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതും, സൂക്ഷിക്കപ്പെട്ടിട്ടുള്ളതും,സ്വീകരിക്കപ്പെട്ടിട്ടുള്ളതും ,വിശ്വാസികള്‍ പിന്തുടര്ന്ന് പോരുന്നതും. (എല്ലാ ഇമാമുകളും അവരുടെ അഭിപ്രായത്തെക്കാള്‍ തെളിവിനാണ് (പ്രവാചക സുന്നത്ത്‌ ) പ്രാധാന്യം നല്കിളയത്‌ ,സ്വന്തം അഭിപ്രായം തെറ്റെങ്കില്‍ അത് തള്ളിക്കളയാനും എല്ലാ ഇമാമുകളും നമ്മോട്‌ കല്പ്പികക്കുന്നുണ്ട്,അത് പോലെ അവര്ക്ക് രേഖപ്പെടുത്താന്‍ കഴിയാത്ത കാര്യങ്ങള്‍ പ്രബലമായ പ്രവാചക സുന്നത്ത്‌ ആണെങ്കില്‍ അത് പിന്തുേടരാനും നമ്മോട്‌ കല്പ്പിങക്കുന്നു-“താഴെ വിശധീകരിക്കുന്നു “ .) .................................................................... .ഒരു ഇമാമിനെ നിര്ബന്ധമായും പിന്തുടരണം എന്ന് പറയുന്നത് ശരിയാണോ? ഖുര്ആനും സുന്നത്തിന്റെയും വെളിച്ചത്തില്‍ നമുക്കറിയാം ആറു കാര്യങ്ങളാണ് ഇസ്ലാമിലെ “ഈമാന്‍ “ പൂര്ണഎമാക്കുന്നത്.ഈ ആറു കാര്യങ്ങളും നിര്ബലന്ധമായി പാലിക്കപ്പെടെണ്ടതാണ്,അതില്‍ ഒന്ന് പാലിക്കപ്പെടാതിരുന്നാല്‍ അയാള്‍ ഇമാനില്‍ പൂര്ണ്നല്ല എന്നര്ത്ഥം അതായത്‌ അയാള്‍ ഇസ്ലാമില്‍ നിന്ന് പുറത്താണ് എന്ന് സാരം . 1.തൌഹീദില്‍ ഉള്ള വിശ്വാസം (അല്ലാഹുവിന്റൊ എകത്വത്തില്‍ ഉള്ള വിശ്വാസം) 2.അല്ലാഹു നിയോഗിച്ച എല്ലാ പ്രവാചകനിലും ഉള്ള വിശ്വാസം ,മുഹമ്മദ്‌ നബി (സ്വ) അല്ലാഹുവിന്റെഹ അവസാന പ്രവാചകന്‍ ആണെന്നുള്ള വിശ്വാസം. 3.അല്ലാഹു അവതരിപ്പിച്ച എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും ഉള്ള വിശ്വാസം,ഖുര്ആ്ന്‍ ആണ് അവസാനം അള്ളാഹു അവതരിപ്പിച്ച വിശുദ്ധ ഗ്രന്ഥം എന്ന വിശ്വാസം . 4.അല്ലാഹുവിന്റെത മലക്ക്‌ (മാലാഖ ) യില്‍ ഉള്ള വിശ്വാസം. 5.സ്വര്ഗുവും നരകവും ഉണ്ടെന്ന വിശ്വാസം. 6.അല്ലാഹുവിന്റെവ ദൈവികവിധിയില്‍ (‘Qadr’ or Divine Decree) ഉള്ള വിശ്വാസം. ഈ മുകളില്‍ പറഞ്ഞ ഏതെന്കിലും ഒന്നില്‍ വിശ്വസിക്കാതിരുന്നാല്‍ അയാള്‍ അല്ലാഹുവിന്റെഹ മുന്നില്‍ അവിശ്വാസിയാണ്. ഈ നാല് ഇമാമുകളില്‍ വിശ്വസിക്കുക എന്നത് വിശ്വാസത്തിന്റെക “ഈമാന്‍” ഭാഗമല്ല. നമ്മള്‍ മനസ്സിലാക്കേണ്ടത് ഈ നാല് ഇമാമുകളും പ്രവാചകന്‍ മുഹമ്മദ്‌ നബി (സ്വ)ഇലൂടെ അവതരിക്കപ്പെട്ട ഇസ്ലാമില്‍ പുതുതായി ഒന്നും കൊണ്ട് വന്നിട്ടില്ല,എന്നാല്‍ അവര്‍ അവരുടെ ഇസ്ലാമിക നിയമശാസ്‌ത്രതിനു (Islamic Jurisprudence (Fiqh)) മേലുള്ള വിധി/തീര്പ്പ് ,അഭിപ്രായങ്ങള്‍ വിശുദ്ധ ഖുര്ആുനും പ്രവാചക സുന്നത്തിന്റെയും വെളിച്ചത്തില്‍ അവതരിപ്പിക്കുകയാണ് ചെയ്തത്. ഒറ്റ “മദ്ഹബും” ഇസ്ലാമിലെ നിര്ബതന്ധമായ കര്മഖങ്ങളില്‍ അഭിപ്രായ വ്യത്യാസം ഉന്നയിക്കുന്നില്ല , അതുപോലെ തൌഹീദ് ,സന്ദേശം,ഈമാന്‍,പരലോകം ...എന്നിവയിലെല്ലാം ഏകകണ്‌ഠമായ അഭിപ്രായമാണ് നാല് “ഇമാം “മുകള്ക്ക് ഉള്ളത് . (“മദ്ഹബ് എന്നാല്‍ അഭിപ്രായങ്ങളുടെ പാഠശാല എന്നര്ത്ഥംല (School Of Thought)) എന്നാല്‍ അഭിപ്രായ വ്യത്യാസം ഉടലെടുക്കുന്നത് സഹചാരികളും പണ്ഡിതന്മാരും തമ്മില്‍ നിയമ ശാസ്ത്രത്തില്‍ ഉള്ള ചെറിയ വിഷയങ്ങളിലാണ്,ഏവരും അവരുടെ വിധിയും അഭിപ്രായവും രേഖപ്പെടുത്തിയത്‌ വിശുദ്ധ ഖുര്ആളനും പ്രവാചക സുന്നത്തിന്റെയും വെളിച്ചത്തില്‍ തന്നെയാണ്.ഓരോ ഇമാമും അവര്ക്ക്ക നേടിയെടുക്കാന്‍ കഴിഞ്ഞ സുന്നത്തിന്റെ് വെളിച്ചത്തില്‍ വിഷയങ്ങളെ വിവരിക്കുകയാണ് ഉണ്ടായിട്ടുള്ളത്‌. പലപ്പോഴും മദ്ഹബില്‍ കാണുന്ന വ്യത്യാസം “നല്ലതും” “ഏറ്റവും മികച്ചതും” തമ്മിലുള്ള വ്യത്യാസമാണ്,ഒരു വിഷയത്തിലും ഒരു മദ്ഹബിന്റെ അഭിപ്രായം ആണ് ശരിയെന്നോ മറ്റുള്ളത് തെറ്റെന്നോ വിശ്വാസികള്‍ പറയാന്‍ പാടില്ല,കാരണം അവര്‍ സമര്തിക്കുന്നതും തെളിവുകളുടെ ബലത്തില്‍ തന്നെയാണ് എന്നാല്‍ ഒരു മദ്ഹബിന്റെഅ അഭിപ്രായം മറ്റുള്ള അഭിപ്രായങ്ങളെക്കാള്‍ മികച്ചത് ആണെന്ന് പറയാന്‍ സാധിക്കും കാരണം മറ്റു ഇമാമുകള്ക്ക് ലഭിച്ച തെളിവുകളേക്കാള്‍ മികച്ചതായി അവതരിപ്പിക്കാന്‍ ഇ ഇമാമിന് കഴിഞ്ഞെന്നു വരാം,പലപ്പോഴും ഒരു ഇമാമിനെ മാത്രം പിന്തുടരുമ്പോള്‍ നമുക്ക്‌ പല സുന്നത്തും നഷ്ടമായെന്നും വരാം. .................................................................... ഇനി ഓരോ ഇമാമും അവരുടെ നിലപാടുകളെ കുറിച്ച് പറയുന്നത് നോക്കാം. 1.ഇമാം അബു ഹനീഫ നു’മാന്‍ ഇബ്നു താബിത് 1. When a hadeeth is found to be saheeh, then that is my madhhab. “ഒരു ഹദീസ്‌ “സഹീ “ ആയിക്കണ്ടാല്‍ ,അത് പിന്നെ എന്റെ് മദ്ഹബില്‍ പെട്ടതാണ്.” 2. It is not permitted for anyone to accept our views if they do not know from where we got them. “ഒരാളും എന്റെ അഭിപ്രായം എവിടുന്നാണ് വന്നതെന്ന് അറിയാത്ത പക്ഷം അത് പിന്തുടരരുത് “ In one narration, It is prohibited for someone who does not know my evidence to give verdicts on the basis of my words. Another narration adds, ... for we are mortals: we say one thing one day, and take it back the next day. “.....നമ്മള്‍ മരണപ്പെടുന്നവരാണ് :നമ്മള്‍ ഇന്ന് ഒരു കാര്യം പറയും,നാളെ അത് തിരിച്ചെടുക്കും ..” In another narration, Woe to you, O Yaqub! Do not write down everything you hear from me, for it happens that I hold one opinion today and reject it tomorrow, or hold one opinion tomorrow and reject it the day after tomorrow. മറ്റൊരു രേഖപ്പെടുത്തല്‍ ഇങ്ങനെയാണ് “ഓ,യാകൂബ്‌,എന്നില്‍ നിന്ന് കേള്ക്കുെന്ന എല്ലാതും എഴുതി വെക്കരുത്,ചിലപ്പോ ഞാന്‍ ഇന്ന് ഒരു അഭിപ്രായവും നാളെ അത് തിരുത്തിയെന്നും വരാം ,നാളെ ഒരഭിപ്രായവും മറ്റൊന്നാല്‍ മറ്റൊരബിപ്രായവും ആകാം” 3. When I say something contradicting the Book of Allaah the Exalted or what is narrated from the Messenger (sallallahu alayhi wa sallam), then ignore my saying. “ഞാന്‍ എപ്പോഴെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തിനോ ,പ്രവാചകന്റെe നിര്ദേകശങ്ങള്ക്ക് യെതിരായോ അഭിപ്രായം പറഞ്ഞാല്‍ ,എന്റെ നിര്ദേഥശങ്ങള്‍ തള്ളണം” ……………………………………………………………………………… 2.മാലിക്‌ ഇബ്നു അനസ്‌ 1. Truly I am only a mortal: I make mistakes (sometimes) and I am correct (sometimes). Therefore, look into my opinions: all that agrees with the Book and the Sunnah, accept it; and all that does not agree with the Book and the Sunnah, ignore it.” “തീര്ച്ചeയായും ഞാന്‍ മരണം ഉള്ളവനാണ്:എനിക്ക് ചിലപ്പോ തെറ്റ് സംഭവിക്കും ,ചിലപ്പോ ഞാന്‍ ശരിയുമായിരിക്കും ,അത് കൊണ്ട് എന്റെ് അഭിപ്രായങ്ങള്‍ നോക്കുമ്പോള്‍ :ഖുര്ആരനും സുന്നത്തുമായി യോജിക്കുന്ന അഭിപ്രായങ്ങള്‍ സ്വീകരിക്കുക ,യോജിക്കാത്തത് തള്ളുകയും ചെയ്യുക” 2. Everyone after the Prophet (sallallahu alayhi wa sallam) will have his sayings accepted and rejected - not so the Prophet (sallallahu alayhi wa sallam).” “പ്രവാചകന് മുഹമ്മദ്‌ (സ്വ) ശേഷമുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വീകരിക്കുകയും തള്ളുകയും ചെയ്തിട്ടുണ്ട് –പ്രവാചകന്റെtത്(സ്വ) അങ്ങനെ അല്ല “ 3. Ibn Wahab said: I heard Malik being asked about cleaning between the toes during ablution. He said, The people do not have to do that. I did not approach him until the crowd had lessened, when I said to him, We know of a sunnah about that. He said, What is that ? I said, Laith ibn Sad, Ibn Laheeah and Amr ibn al-Harith narrated to us from Yazeed ibn Amr al-Maaafiri from Abu Abdur-Rahman al-Hubuli from Mustawrid ibn Shaddad al-Qurashi who said, I saw the Messenger of Allaah (sallallahu alayhi wa sallam) rubbing between his toes with his little finger. He said, This hadeeth is sound; I had not heard of it at all until now. Afterwards, I heard him being asked about the same thing, on which he ordered cleaning between the toes. ഇബ്നു വഹാബ് പറഞ്ഞു:”ഒരിക്കല്‍ ഇമാം മാലിക്‌നോട് വുളുവില്‍ വിരലുകള്ക്കി ടയില്‍ ഉരതുന്നതിനെ കുറിച്ച് ചോദിക്കുന്നത് കേട്ടു “ അപ്പോള്‍ അദ്ദേഹം മറുപടി നല്കിട “ജനങ്ങള്‍ അങ്ങനെ ചെയ്യണം എന്നില്ല “ആ സമയത്ത് ജനങ്ങള്‍ കുറയുന്നത് വരെ ഞാന്‍ അദ്ദേഹത്തിനു അടുത്ത് ചെന്നില്ല,പിന്നീട് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു “എനിക്ക്‌ പ്രവാചകന്റെദ ആ സുന്നത്ത്‌ അറിയാം “ അദ്ദേഹം ചോദിച്ചു “എന്താണ് അത് ?” ഞാന്‍ പറഞ്ഞു :”ലൈത് ഇബ്നു സാദ് ,ഇബ്നു ലഹീഹ ,അമര്‍ ഇബ്നു ഹാരിത തുടങ്ങിയവര്‍ യസീദ് ഇബ്നു അമര്‍ അല്‍ മാഫിരി അബു അബ്ദുറഹ്മാന്‍ അല്‍ ഹുബ്ലി യിലൂടെയും അവര്‍ മുസ്താവ്രിത്‌ ഇബ്നു ശദ്ദാദ് അല്‍ ഖുറൈഷി യിലൂടെയും നിവേദനം :”ഞാന്‍ പ്രവാചകന്‍ മുഹമ്മദ്‌ (സ്വ) വിരലുകള്ക്കി ടയില്‍ ചെറു വിരല്‍ കൊണ്ട് ഉരതുന്നത് കണ്ടിട്ടുണ്ട് “അദ്ദേഹം പറഞ്ഞു “ഇ ഹദീസ്‌ നിലനില്ല്ക്കുന്നതാണ് “ഹസ്സന്‍”,ഇതുവരെ ഞാന്‍ അത് കേട്ടിട്ടുണ്ടായിരുന്നില്ല “അതിനുശേഷം അദ്ദേഹത്തോട്‌ ഇതിനെ പറ്റി ചോദിക്കപ്പെട്ടാല്‍ അദ്ദേഹം വിരലുകള്ക്കി ടയില്‍ ഉരതാന്‍ കല്പ്പിനക്കുന്നത് ഞാന്‍ കേട്ടിട്ടുണ്ട് “ ……………………………………………………………………………… 3.ഇമാം ഷാഫി. 1.The sunnah of the Messenger of Allaah (sallallahu alayhi wa sallam) reach, as well as escape from, every one of us. So whenever I voice my opinion, or formulate a principle, where something contrary to my view exists on the authority of the Messenger of Allaah (sallallahu alayhi wa sallam), then the correct view is what the Messenger of Allaah (sallallahu alayhi wa sallam) has said, and it is my view. “പ്രവാചകന്‍ മുഹമ്മദ്‌ (സ്വ) യുടെ സുന്നത്ത്‌ നമ്മള്‍ ഓരോരുത്തരുടെ അടുത്ത് എത്തുകയും അതുപോലെ നഷ്ട്ടപെടുകയും ചെയ്തിട്ടുണ്ട്,അതുകൊണ്ട് എപ്പോഴെല്ലാം എന്റെന അഭിപ്രായം/നിയമം വരികയും അത് പ്രവാചക സുന്നതുമായി വിപരീതമായിരിക്കുകയും ചെയ്‌താല്‍ ,പ്രവാചകന്റെ് കാഴ്ച്ചപ്പാടാണ് ശരി,അത് തന്നെയാണ് എന്റെ കാഴ്ചപ്പാടും “ 2. The Muslims are unanimously agreed that if a sunnah of the Messenger of Allaah (sallallahu alayhi wa sallam) is made clear to someone, it is not permitted for him to leave it for the saying of anyone else.” “മുസ്ലിങ്ങള്‍ ഐകകണ്ഠേന യോജിച്ചിട്ടുണ്ട് ,പ്രവാചക സുന്നത്ത്‌ ഒരാള്ക്ക് ‌ വ്യക്തമായി തെളിയിക്കപ്പെട്ടാല്‍ ,ആ അഭിപ്രായം വിട്ട് വേറെ ഒരു അഭിപ്രായം തേടാന്‍ അയാള്ക്ക് അനുവാദമില്ല “ 3. If you find in my writings something different to the Sunnah of the Messenger of Allaah (sallallahu alayhi wa sallam), then speak on the basis of the Sunnah of the Messenger of Allaah (sallallahu alayhi wa sallam), and leave what I have said. “എന്റെ എഴുത്തില്‍ വല്ലതും പ്രവാചകന്‍ സുന്നത്തിന് എതിരായി വന്നാല്‍ ,പ്രവാചക സുന്നത്തിന്റെ ബലത്തില്‍ സംസാരിക്കുക ,ഞാന്‍ എഴുതിയത്‌ തള്ളുകയും ചെയ്യുക “ In one narration: ... then follow it (the Sunnah), and do not look sideways at anyone elses saying. 4. When a hadeeth is found to be saheeh, then that is my madhhab. “ഒരു ഹദീസ്‌ “സഹീ “ ആയിക്കണ്ടാല്‍ ,അത് പിന്നെ എന്റെe മദ്ഹബില്‍ പെട്ടതാണ്” 5. You are more knowledgeable about Hadeeth than I, so when a hadeeth is saheeh, inform me of it, whether it is from Kufah, Basrah or Syria, so that I may take the view of the hadeeth, as long as it is saheeh. 6. In every issue where the people of narration find a report from the Messenger of Allaah (sallallahu alayhi wa sallam) to be saheeh which is contrary to what I have said, then I take my saying back, whether during my life or after my death. “ഏതൊരു വിഷയത്തിലും പ്രവാചകന്റെe പേരിലുള്ള രേഖകള്‍ സഹീ ആകുകയും എന്റെത അഭിപ്രായത്തിന് വിപരീതമാകുകയും ചെയ്‌താല്‍ ,ഞാന്‍ എന്റെn വാക്ക്‌ തിരിച്ചെടുക്കുക,അത് ഞാന്‍ ജീവിക്കുന്ന സമയമായാലും ,ഞാന്‍ മരണപ്പെട്ടതിന് ശേഷമായാലും.” 7. If you see me saying something, and contrary to it is authentically-reported from the Prophet (sallallahu alayhi wa sallam), then know that my intelligence has departed. “നിങ്ങള്‍ എന്റെh അഭിപ്രായം പ്രവാചക സുന്നത്തിന് വിപരീതമാകുകയും ചെയ്‌താല്‍ ,എന്റെെ ബുദ്ധി /സാമര്ത്യം വ്യതിചലിച്ചിരിക്കുന്നു എന്ന് മനസ്സിലാക്കുക “ 8. For everything I say, if there is something authentic from the Prophet (sallallahu alayhi wa sallam) contrary to my saying, then the hadeeth of the Prophet (sallallahu alayhi wa sallam) comes first, so do not follow my opinion. 9. Every statement on the authority of the Prophet (sallallahu alayhi wa sallam) is also my view, even if you do not hear it from me. “എന്നില്‍ നിന്ന് നിങ്ങള്‍ ചില പ്രവാചക സുന്നത്ത്‌ കേട്ടില്ലെങ്കിലും ,അത് മറ്റൊരിടത്ത് നിന്ന് കേട്ടാലും അത് എന്റെe കാഴ്ച്ചപ്പാട് തന്നെയാണ് ……………………………………………………………………………… 4.അഹ്മദ്‌ ഇബ്നു ഹന്ബാല്‍ 1.Do not follow my opinion; neither follow the opinion of Malik, nor Shaafii, nor Awzaai, nor Thawri, but take from where they took. “എന്റെf അഭിപ്രായം പിന്തുടരരുത്,അതുമല്ല മാലിക്‌,ഷാഫി,അവ്സായി,തവ്രി അഭിപ്രായവും പിന്തുടരരുത്,മറിച്ച് യെവിടുന്നാണോ അത് കിട്ടിയത്‌ അവിടുന്ന് എടുക്കുക” In one narration: Do not copy your Deen from anyone of these, but whatever comes from the Prophet (sallallahu alayhi wa sallam) and his Companions, take it; next are their Successors, where a man has a choice. മാറ്റൊന്നില്‍ “ഒരിക്കലും ദീന്‍ മറ്റുള്ളവരില്‍ നിന്ന് പകര്ത്ത രുത്,എന്നാല്‍ പ്രവാചകനില്‍ നിന്നും സഹാബാക്കളില്‍ നിന്നും ഉള്ളത് സ്വീകരിക്കുക ,പിന്നീട് പിന്ഗാ്മികളെ ,അവിടെ ഒരാള്ക്ക് വരണസ്വാതന്ത്യ്രം ഉണ്ട് “ Once he said: Following means that a man follows what comes from the Prophet (sallallahu alayhi wa sallam) and his Companions; after the Successors, he has a choice. 2. The opinion of Awzaai, the opinion of Malik, the opinion of Abu Hanifah: all of it is opinion, and it is all equal in my eyes. However, the proof is in the narrations (from the Prophet (sallallahu alayhi wa sallam) and his Companions). 3. Whoever rejects a statement of the Messenger of Allaah (sallallahu alayhi wa sallam) is on the brink of destruction. “ആരെല്ലാം പ്രവാചകന്‍ മുഹമ്മദ്‌(സ്വ) യുടെ പ്രസ്താവന നിരസിച്ചുവോ ,അവര്‍ നാശത്തിന്റെം വക്കിലാണ് “ ....................................................... ഇതില്‍ നിന്ന് വളരെ വ്യക്തമാണ് ,എല്ലാ ഇമാമുകളും അവരുടെ പരിമിതികളെ കുറിച്ച് വളരെ ബോധവാന്മാരാണ് അത് കൊണ്ട് തന്നെ തെറ്റ് സംഭവിക്കാം എന്ന ബോധ്യവും അവര്‍ക്കുണ്ട് ,അത് പോലെ എല്ലാ ഇമാമുകളും അവരുടെ അഭിപ്രായത്തെക്കാള്‍ തെളിവിനാണ് (പ്രവാചക സുന്നത്ത്‌ ) പ്രാധാന്യം നല്കിയത്‌ ,സ്വന്തം അഭിപ്രായം തെറ്റെങ്കില്‍ അത് തള്ളിക്കളയാനും എല്ലാ ഇമാമുകളും നമ്മോട്‌ കല്പ്പിനക്കുന്നുണ്ട്,അത് പോലെ അവര്ക്ക് രേഖപ്പെടുത്താന്‍ കഴിയാത്ത കാര്യങ്ങള്‍ പ്രബലമായ പ്രവാചക സുന്നത്ത്‌ ആണെങ്കില്‍ അത് പിന്തുെടരാനും നമ്മോട്‌ കല്പ്പി്ക്കുന്നു . കടപ്പാട്:-ഇസ്ലാം സംശയങ്ങളും മറുപടികളും Islam-Q&A Share►► Like►►Visit►►Invite►►►►The Way of Truth
Posted on: Mon, 22 Dec 2014 15:48:22 +0000

Trending Topics



Recently Viewed Topics




© 2015