നിർവ്വചനങ്ങൾ 1. സീ ത്രു - TopicsExpress



          

നിർവ്വചനങ്ങൾ 1. സീ ത്രു ഗൌണ്‍ എന്ത് ചെയ്തിട്ടും യാതൊരു ഉപകാരവുമില്ലതെ കൂർക്കം വലിച്ചുറങ്ങുന്ന ഭർത്താക്കന്മാർ രാത്രിയിൽ എപ്പോഴെങ്കിലും ഞെട്ടിയുണർന്നാൽ രതിബോധം ഉണ്ടായാലോ എന്ന് കരുതി ഫ്രാൻസിലെ എലേൻ മോനാർ എന്ന കമ്പനി, രാത്രിയിൽ ശരീരം മുഴുവൻ പ്രദർശിപ്പിച്ചു കിടക്കാൻ സ്ത്രികൾക്ക് വേണ്ടി തയാറാക്കിയ ളോഹ പോലെയുള്ള ഒരു നിശാവസ്ത്രം . 2. ലോ വെയ്സ്റ്റു പാന്റ്സ് കുമ്പിടുമ്പോൾ പിന്നിലുള്ളവർക്ക് തങ്ങളുടെ ഒട്ടിയ ചന്തിയുടെ പകുതി ഭാഗവും കാണാൻ പുരുഷന്മാർ ധരിക്കുന്ന ഒരു തരം കട്ടികൂടിയ ഉടുപ്പ്. 3. സ്ത്രികളുടെ പുരികം രോമം മുഴുവൻ പിഴുതെടുത്ത് അവിടെ പഴയകാലത്തെ പ്രേംനസീറിന്റെ പൊടിമീശ വരച്ചു വെക്കാൻ സ്ത്രികൾ കണ്ണിനു മുകളിൽ തയ്യാറാക്കി വെക്കുന്ന ഒരു സ്ഥലം. ---------------------------------------------------------------------------------------------------------------------- ക്ഷീരമുള്ളോരകിടിൻചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം ഒരു സെൻ കഥ ഇങ്ങനെ. ഗുരുവും ശിഷ്യന്മാരും നടക്കുന്നു. പുഴക്കരയിൽ എത്തിയപ്പോൾ അവിടെ ഒരു യുവതി. അവൾക്കു പുഴ കടക്കാൻ പേടി. തന്റെ തോളിൽ കയറി ഇരുന്നുകൊള്ളാൻ ഗുരു അവളോട്‌ പറഞ്ഞു. അവളെയും എടുത്തു ഗുരു പുഴ കടന്നു. ഒപ്പം ശിഷ്യന്മാരും . പുഴക്കക്കരെ അവളെ ഇറക്കി ഗുരു മുന്നിലും ശിഷ്യന്മാർ പിന്നിലുമായി നടന്നു... ശിഷ്യന്മാൻ വളരെ അസ്വസ്ഥരായിരുന്നു. ഗുരു കാരണം ചോദിച്ചപ്പോൾ അവർ പെണ്ണിന്റെ കാര്യം പറഞ്ഞു.. ഗുരു ചെയ്തത് തെറ്റല്ലെ എന്ന് തിരക്കി. എത്രയാലായും സന്യാസിമാർ അല്ലെ ഒരു പെണ്ണിനെ തോലിലെറ്റാമോ എന്നൊക്കെ ചോദിച്ചു. അപ്പോൾ ഗുരു പറഞ്ഞു. ഞാൻ അവളെ എപ്പോഴോ പുഴക്കരയിൽ ഉപേക്ഷിച്ചു കഴിഞ്ഞു. നിങ്ങൾ ഇപ്പോഴും അവളെ പേറൂകയാണോ എന്ന്. അങ്ങനെയാണ് ചിലർ. അവരിങ്ങനെ അകാരണമായി പലതും ചിന്തിച്ചുകൊണ്ടിരിക്കും. ചിലർ ചാറ്റ് ബൊക്സിലെക്കു മെസ്സെജുകൾ അയച്ചു കൊണ്ടിരിക്കും .. 1. എന്തിനാണ് കാകൻ എപ്പോഴും രതിയെ കുറിച്ച് എഴുതുന്നത്‌ ? 2. കാകൻ ഞരമ്പ് രോഗിയാണോ ? 3. കാകന് ഭാര്യയുമായി ബന്ധമൊന്നുമില്ലെ ? 4. വയസ്സ് പത്തെഴുപത്‌ ആയില്ലേ ഇപ്പോഴും ഇതാണോ വിചാരം ? 5. കഴുതക്കാമം കരഞ്ഞു തീർക്കുകയാണോ ? 6. കാകനായാലും കഴുത ആയാലും ഈ രോഗം വന്നാൽ ... ? 7. ചാറ്റ് ബോക്സ്‌ തുറന്നിരിക്കുന്നത് പെണ്ണുങ്ങളെ ആകർഷിക്കാനല്ലേ ? 8. എന്തിനാണ് കാകൻ എപ്പോഴും പെണ്ണിന്റെ സൗന്ദര്യത്തെ കുറിച്ച് ഇങ്ങനെ വർണിക്കുന്നത് ? 9. പെണ്ണ് കാകന്റെ ദൗർബല്യമാണോ ? കൊതുകിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം പാലിനോടല്ല മറിച്ച് അകിടിലെ ചോരയോടാണ് അതിന് താൽപ്പര്യം. ജന്മസിദ്ധമാണത്. മുകളിൽ പറഞ്ഞ ഗുരുവിനെ ഓർത്തുകൊണ്ട്‌ കാകന് എഴുതാനും ചിരിക്കാനും തോന്നുന്നു. --------------------------------------------------------------------------------------------- എനിക്ക് മരിക്കണം എനിക്ക് മരിക്കണം... എനിക്ക് മരിക്കണം അതിനു ഒരു വഴി പറഞ്ഞു തരൂ കാകാ എന്ന് പറഞ്ഞ് ഒരാൾ എന്നും കാകന്റെ ചാറ്റ് ബോക്സിൽ വരും. ആരും മരിക്കുന്നത് കാകന് ഇഷ്ട്ടമില്ലാത്തതു കൊണ്ടും ജീവിതം പ്രശാന്തമായ ഒരു അനുഭവമാണെന്ന് വിശ്വസിക്കുന്നത് കൊണ്ടും ജീവിക്കൂ, ജീവിതത്തെ സ്നേഹിക്കൂ എന്ന് കാകൻ എന്നും അയാളോട് പറയും. എന്തോ ഇയിടെയായി ഇയാളെ കാണാറില്ല. അയാൾ ജീവിതത്തെ പ്രണയിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് കരുതാനാണ്‌ കാകന് ഇഷ്ട്ടവും സ്നേഹവും ---------------------------------------------------------------------------------------------- ADMINS ഒരു ഗ്രൂപ്പിൽ നിന്ന് തെറ്റിപിരിഞ്ഞ് വേറെ ഗ്രൂപ്പ്‌ ഉണ്ടാക്കി പെണ്ണിന്റെ ചിത്രവും എഴുത്തും ഭാഷയുമായി ഇരിക്കുന്ന ചില ആണ്‍ അഡുമി നുകൾ ഉണ്ട്. അവർ ഉടൻ കല്ല്യാണം കഴിച്ചു എന്ന് പ്രഖ്യാപിച്ചുകൊണ്ട്‌ ഭർത്താവിന്റെ ചിത്രം പോസ്റ്റ്‌ ചെയ്ത് ഒറിജിനൽ രൂപത്തിൽ വന്നാൽ അവർക്ക് നന്ന് എൻ ബി: ഇത് ഇത് ആരാണെന്ന് ചോദിച്ചു ദയവായി കാകന്റെ ചാറ്റ് ബോക്സിൽ ആരും വരരുത്. ---------------------------------------------------------------------------------------------- A BRIEF HISTORY OF TIME ( STEPHEN WILLIAM HAWKING ) പ്രപഞ്ചസൃഷ്ട്ടിയുടെ പരമരഹസ്യങ്ങളിലേക്ക് തുറന്നു വെച്ച കണ്ണാടിയാണ് ഈ പുസ്‌തകം. ഐസക് ന്യൂട്ടണ്‍ / ആൽബർട്ട്‌ ഐൻസ്റ്റീൻ / വി എ എം ഡിറാക് എന്നിവർക്ക്‌ ശേഷം ജനിച്ച പ്രതിഭാധനരിൽ ഇന്ന് ജീവിച്ചിരിക്കുന്ന ഭൌതികജ്ഞരിലെ നക്ഷത്രം. ഈ പുസ്‌തകം വായിച്ചിട്ടില്ലെങ്കിൽ ലോകത്ത് ഇറങ്ങിയ ഏറ്റവും നല്ല പുസ്തകങ്ങളിൽ ഒന്ന് നിങ്ങൾ വായിച്ചിട്ടില്ല എന്ന് വരും. സ്ഥലം, കാലം, തമോഗർത്തങ്ങൾ, പ്രതിദ്രവ്യങ്ങൾ, ക്വാർക്കുകൾ, കാലത്തിന്റെ ഒഴുക്ക്, മഹാവിസ്പോടനം... രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്ന പ്രപഞ്ചത്തിലെക്കുള്ള ഒരു യാത്രയാണ് ഈ പുസ്തകം ---------------------------------------------------------------------------------------------- കിം കി ഡുക് ( KIM KI DUK ) സിനിമ കാണുന്നുവെങ്കിൽ ഇദ്ദേഹത്തിന്റെ സിനിമകൾ കാണണം. ഓരോ സിനിമയും ഒരു അനുഭവം എന്നല്ല സിനിമയിലെ ഓരോ രംഗങ്ങളും ഓരോ അനുഭവമായി മാറുന്നു ഇദ്ദേഹത്തിന്റെ സിനിമകളിൽ. അതിരുകളില്ലാത്ത ആത്മസംഘർഷങ്ങളുടെ നിലവിളികൾ / ഹിംസാത്മകമായ ലൈംഗികതയുടെ ആധിക്യം / ആക്രമങ്ങളുടെയും പ്രക്ത്യാക്രമങ്ങളുടെയും ധാരാളിത്തം / പര്യടനചക്രം തീർക്കുന്ന ഋതുക്കളുടെ ലാവണ്യം ...ഈ കൊറിയൻ സംവിധായകന്റെ ചലച്ചിത്രം നമ്മെ വിസ്മയിപ്പിക്കുന്നു. THE BOW / THE ISLE / AMEN / TIME / DREAM / SPRING SUMMER / PIETA / BAD GUY / SAMARITAN GIRL / CROCODILE ---------------------------------------------------------------------------------------------- അയാളും ഞാനും... ( നിധേഷ് എടപ്പാൾ ) അവളുടെ കരിമഷിയിൽ... അവന്റെ കനവെന്തിനാണ് അവൾ ഒളിപ്പിച്ചത്... കൊലുസ്സിനോട് ചേർന്ന കറുത്ത മറുകിൽ... ചൂണ്ടുവിരൽ തൊട്ട് മേല്പ്പോട്ട്കയറും നേരത്ത് വെളുത്ത നെറ്റിയിലെ വിയർപ്പിൽ പൊഴിഞ്ഞത് സിന്ദൂരം തന്നെയാണ്... സീമന്ത രേഖയിൽ അയാൾ തൊട്ട ചുവന്ന സിന്ദൂരം. അവളുടെ നിശ്വാസത്തിന് മുടിയിൽ ചൂടിയ മുല്ലപ്പൂക്കളുടെ... കാച്ചെണ്ണയുടെ... ചൂടും ചൂരും . അവളുടെ നനഞ്ഞ ചുണ്ടിൽ... ദന്ദക്ഷതമേൽക്കുന്നതിന് തൊട്ടുമുൻപ്... അവളുടെ നനഞ്ഞ പിൻകഴുത്തിൽ... ബീഡിക്കറ ചേരുന്നതിന്... തൊട്ടുമുൻപ്... സീമന്ത രേഖയിൽ അയാൾ തൊട്ട ചുവന്ന സിന്ദൂരം മായ്ച്ചത് അവൾത്തന്നെയാണ്. അവളുടെ തലയിണക്കടിയിൽ... നോട്ടുകൾ അമരുന്നതിന്... തൊട്ടുമുൻപ്... ഒരേ പുഴയാവുന്നതിന്... തൊട്ടുമുൻപ്... സീമന്ത രേഖയിൽ ഞാനവൾക്ക് മറ്റൊരു ചുവന്ന പൊട്ടിട്ടു...!! അവളുടെ സ്വപ്നങ്ങളിൽ ... മഞ്ഞുപെയ്യ്തതിന്... ശേഷം... മായ്ഞ്ഞുപോയ ചുവപ്പിന്... ശേഷം... നെറുകിലവൾ മറ്റൊരു വട്ടപ്പൊട്ടിട്ടു. അയാൾ വരുന്നതിന്‌ മുൻപ്... അയാൾ പടർത്തിയ വട്ടത്തിൽ അതേപോലൊരു ചുവപ്പ്...!! വീടണയും മുൻപ്... പായൽ പരന്ന കുളത്തിലെ തണുപ്പുള്ള വെള്ളത്തിൽ ഇനിയൊന്നു മുങ്ങി നിവരണം. മറന്നു... എന്റെ പെണ്ണെന്തോ വാങ്ങാൻ പറഞ്ഞിരുന്നു... സിന്ദൂരമോ ,കണ്മഷിയോ? പ്രണയത്തിലഭിരമിക്കുന്ന തീവ്രരതിയുടെ സൗന്ദര്യാംശം വന്യമായ നിറങ്ങളിലൂടെ മനോഹരമായി വരച്ചിടുകയാണ് നിധേഷ് എടപ്പാൾ ഈ കവിതയിൽ. ഓരോ സിന്ദൂരപൊട്ടും ഓരോ അടയാളമാണ്. പ്രണത്തിന്റെയും ഒപ്പം രതിയുടെയും. അഗമ്യഗമനത്തിന് പുറപ്പെടുന്ന അയാൾ ഒരു ഭർത്താവ് കൂടിയാണ്. രതിയുടെ തീവ്രബോധങ്ങളിൽ അവൾക്ക് സിന്ദൂരക്കുറി ചേർത്തുന്ന അയാൾ സ്വന്തം പെണ്ണ് വാങ്ങിക്കാൻ പറഞ്ഞത് സിന്ദൂരമാണോ അതോ കണ്മഷിയാണോ എന്ന് മറന്ന് പോകുന്നിടത്താണ്‌ ഈ കവിതയുടെ മേന്മയും നിധേഷ് എടപ്പാൾ എന്ന കവിയുടെ വിജയവും. കാമുകിയോടോ വേശ്യയോടോ ഒത്തുള്ള രതിസമർപ്പണങ്ങൾ വൈവിധ്യപൂർണവും ആഹ്ലാാദകരവുമാണെന്ന് പറയാതെ പറയുകയാണ്‌ നിധേഷ്. കൊലുസ്സിനോട് ചേർന്ന കറുത്ത മറുകിൽ... ചൂണ്ടുവിരൽ തൊട്ട് മേല്പ്പോട്ട്കയറും നേരത്ത് വെളുത്ത നെറ്റിയിലെ വിയർപ്പിൽ പൊഴിഞ്ഞത് സിന്ദൂരം തന്നെയാണ്... സീമന്ത രേഖയിൽ അയാൾ തൊട്ട ചുവന്ന സിന്ദൂരം. മറ്റൊരു അർത്ഥത്തിൽ ഈ കവിത വിശ്വാസരാഹിത്യത്തിന്റെ പ്രശ്നങ്ങളാണ് . സീമന്ത രേഖയിലെ സിന്ദൂരം വൈവാഹിക ബോധത്തിന്റെ അടയാളമാണ്. അത് മായ്ച്ചുകൊണ്ടാണ് അവൾ അയാളെ സ്വീകരിക്കുന്നത്. അപ്പോൾ അവൾ അന്യയും വേശ്യയുമാണ്. രതി കഴിയുമ്പോൾ അവൾ വീണ്ടും സിന്ദൂരമണിഞ്ഞ് മണവാട്ടിയാകുന്നു. അതുപോലെ ആർക്കറിയാം അയാളുടെ ഭാര്യയും ഒരു അഗമ്യഗമനക്കാരനെ സ്വീകരിക്കാൻ വേണ്ടി ആയിരിക്കുമോ സിന്ദൂരമോ കണ്മഷിയോ വാങ്ങാൻ അയാളെ ഓർമിപ്പിച്ചത് എന്ന്. ഏതായാലും വ്യത്യസ്തമായ ഒരു കവിതയാണിത്. പ്രണയ- രതികളുടെ സൗന്ദര്യശാസ്ത്രം മനോഹരമായി ഇതിൽ സന്നിവേശിപ്പിക്കാൻ നിധേഷിനു കഴിഞ്ഞിരിക്കുന്നു. ---------------------------------------------------------------------------------------------- വചനം പ്രണയമില്ലെങ്കിൽ പിന്നെന്ത് ജീവിതം ----------------------------------------------------------------------------------------------
Posted on: Fri, 19 Sep 2014 06:59:56 +0000

Trending Topics



Recently Viewed Topics




© 2015