പേരും പേജിന്‍റെ - TopicsExpress



          

പേരും പേജിന്‍റെ വലിപ്പവും കണ്ടു അണികള്‍ ഞെട്ടിയിട്ടുണ്ടാകും. കാരണം അലിഫു മുതല്‍ യാ വരെ കൃത്യമായി എഴുതാന്‍ പോലും ബോധമില്ലാത്ത സമൂഹമാണല്ലോ അത്തിക്കാടന്‍ ശൈഖിന്‍റെ മുരീദുമാര്‍. ഇരുപത്തി ഏഴു പേജില്‍ എന്താണ് മഹാനവര്‍കള്‍ എഴുന്നുള്ളിച്ചത് എന്ന് അവശേഷിക്കുന്ന അണികള്‍ കൂടി മനസ്സിലാക്കിയാല്‍ മാത്രം മതി ഉള്ളവര്‍കൂടി സ്ഥലം കാലിയാക്കും. അങ്ങനെ ഒരു പുതിയ പ്രതിസന്ധി മെനയെണ്ടാ എന്ന് കരുതിയാവും ഇത്തവണ അറബിയിലേക്കു ഇതിനെ പരിഭാഷപ്പെടുത്തുന്നതു പോലും വിലക്കിയിട്ടുണ്ട്. പരിഭാഷ ആവശ്യപ്പെട്ടുകൊണ്ട് ജിദ്ദയിലെ മുഖ്യ പ്രചാരകനായ ബുഷൈറിനു മെസ്സേജ് അയച്ചിട്ടും കിട്ടിയ ഭാവം നടിച്ചിട്ടില്ല. പള്ളിപ്പറമ്പില്‍ സലാം പറഞ്ഞ പ്രതീതി. പിന്നെ അഹുലുസ്സുന്നയുടെ രീതി ശാസ്ത്രത്തില്‍ വാദ പ്രതിവാദവും സംവാദവും നിഷിദ്ധമാണെന്ന് മഹാനോര്‍കള്‍ അതില്‍തന്നെ മുന്‍‌കൂര്‍ ജാമ്യം തേടിയിട്ടുണ്ട്. അതിനാല്‍ കൂടുതല്‍ ഒന്നും ചോദിക്കാന്‍ കാത്തുനില്‍ക്കെണ്ടാ എന്നര്‍ത്ഥം. എല്ലാം ആകാശവാണിക്ക് സമാനം. പിന്നെ ആളിനെ തിരിച്ചറിഞ്ഞാല്‍ വായനക്കാര്‍ ഇരുപുറം നോക്കാതെ വേസ്റ്റു കോട്ടയില്‍ തള്ളാതിരിക്കാന്‍ ഇത്തവണ മഹാനവര്‍കള്‍ സുബൈര്‍ മങ്കട എന്ന പേരിനു പകരം അബൂതാരിഖ് എന്നാണ് പരിചയപ്പെടുത്തുന്നത്...wp.me/p3NkJK-3b
Posted on: Fri, 20 Sep 2013 16:16:54 +0000

Trending Topics



Recently Viewed Topics




© 2015