പ്രശ്നം എന്ന - TopicsExpress



          

പ്രശ്നം എന്ന വാക്കുണ്ടാക്കി അതിനെ കൂടുതല്‍ പ്രശ്നവത്കരിച്ചത് മനുഷ്യനാണ്. ഓരോ കാര്യം വരുമ്പോള്‍ ടെന്‍ഷന്‍, മൊത്തം പ്രശ്നമാണ് എന്ന ഒരു ആണി മനസ്സിലേയ്ക്ക് തറച്ചുകയറ്റല്‍ എന്നിങ്ങനെ ഉള്ള രസകരമായ ആചാരങ്ങളുണ്ട്‌ നമുക്ക്. സത്യത്തില്‍ അസ്തിത്വമില്ലാത്ത ഒരു വാക്കാണ്‌ പ്രശ്നം എന്നത്. നമ്മുടെ ആറ്റിറ്റ്യൂഡ് ആണ് ഇല്ലാത്ത ഒരു സംഭവത്തെ ഉണ്ടാക്കി അത് പ്രശ്നമാക്കുന്നത്. എന്‍റെ ഒരു സുഹൃത്തുണ്ട്. എപ്പോഴും പ്രശ്നമാണ് അവള്‍ക്ക്. ഒരിടത്ത് പോകാന്‍ പ്ലാന്‍ ചെയ്ത് സമയം പാലിക്കില്ല അവള്‍. അവസാന മുഹൂര്‍ത്തം വരെ വെറുതെ നടന്ന് അവസാനം ഒരു അനാവശ്യ ധൃതിയാണ്. ആ ധൃതിയില്‍ നടക്കുന്നതൊക്കെ വിപരീതമായിരിക്കും. അനാവശ്യ കോളുകള്‍, എടുക്കുന്നതൊക്കെ താഴെ പോകും, ഉണ്ടാക്കുന്നത്‌ കരിഞ്ഞു പോകും, ഓട്ടത്തില്‍ വീഴും, പരിക്കും പറ്റും...അങ്ങനെ അങ്ങനെ തുടങ്ങി ഒരായിരം പ്രശ്നങ്ങള്‍. ഇത് ഒരു ഉദാഹരണമാണ്. ഇതുപോലെയാണ് നമ്മള്‍ വിചാരിക്കുന്ന പ്രശ്നങ്ങള്‍ ഒക്കെ. ഓഷോയുടെ ഒരു മനോഹരമായ പാരഗ്രാഫ് ഇങ്ങനെയാണ്: This is what enlightenment is all about - a deep understanding that there is no problem. Then, with no problem to solve, what will you do? Immediately you start living. You will eat, you will sleep, you will love, you will work, you will have a chit-chat, you will sing, you will dance - what else is there to do? അടിസ്ഥാനപരമായി നമുക്ക് പ്രശ്നങ്ങള്‍ ഇല്ല എന്ന് മനസ്സിലാക്കുക. ഉണ്ടെങ്കില്‍, ആ പ്രശ്നങ്ങളേക്കാള്‍ കരുത്തുള്ള ഒരു മനസ്സുണ്ട് നിങ്ങള്‍ക്ക്. അതിനെ ഉപയോഗപ്പെടുത്തുക. കുരുക്കുകള്‍ ഉണ്ടെന്നു തോന്നുമ്പോള്‍ അത് അഴിക്കുവാന്‍ ബുദ്ധി എന്ന ഒരു സാധനം ഉണ്ട് നിങ്ങള്‍ക്ക്. അത്രയേ വേണ്ടൂ! കുരുക്കുകള്‍ അഴിക്കാനുള്ളതാണ് എന്നോര്‍ക്കുക, അല്ലാതെ അതിനെ നോക്കി കരഞ്ഞു നിലവിളിക്കാനും കൂടുതല്‍ കുരുക്കുകള്‍ അതിനു മുകളില്‍ ഉണ്ടാക്കുവാനും അല്ല. ശുഭദിനം... എന്‍റെ പുഞ്ചിരികള്‍ക്ക്... എന്‍റെ പ്രിയലോകത്തിന്... :)
Posted on: Sun, 25 Jan 2015 04:30:00 +0000

Trending Topics



Recently Viewed Topics




© 2015