“മതം നഷ്ടപ്പെടുത്തിയ - TopicsExpress



          

“മതം നഷ്ടപ്പെടുത്തിയ വർഷങ്ങൾ” എന്ന പേരിൽ ഒരു പുസ്തകം തന്നെ എഴുതാനും മാത്രം അനുഭവങ്ങളുണ്ട്. വിശ്വാസിയായിരുന്ന കാലത്തെ പ്രാർത്ഥനയുടെ സമയം മാത്രമല്ല, ‘ശോഭായാത്ര’ ആയിട്ടും ‘കുരിശിന്റ വഴി’ ആയിട്ടും ‘നബിദിനറാലി’ ആയിട്ടും സഹജീവികൾ വഴി നിറഞ്ഞ് അവരുടെ വിശ്വാസം പ്രകടിപ്പിച്ചതുകൊണ്ട് യാത്രമുടങ്ങിയും മറ്റും നഷ്ടപ്പെട്ട സമയത്തിനു കണക്കില്ല. അന്നൊന്നും പ്രതികരണമേ സാധ്യമല്ലായിരുന്നു. ഒരു ഡിസംബർ ആറിന് രാവിലെ ട്രെയിനിൽ കോഴിക്കോട്ട് എത്തിപ്പെട്ട എനിക്ക് വീടെത്താൻ 60 കിലോമീറ്റർ നടക്കേണ്ട അവസ്ഥ വരെ വന്നിട്ടുണ്ട്. കഴിഞ്ഞ 5 വർഷങ്ങളായി എന്റെ ജീവിതത്തിൽ മതത്തിന്റെ ഇടപെടലുകളേ ഇല്ല. വഴി നിറഞ്ഞുള്ള വിശ്വാസപ്രകടനങ്ങളോ പിരിവുകളോ ഉപദേശങ്ങളോ എന്തിന് മതപരമായ അവധി പോലുമില്ല. Life is much peaceful now. (മതപരമായ ആഘോഷങ്ങളെക്കുറിച്ചറിയുന്നതും മതത്തെക്കുറിച്ച് കേൾക്കേണ്ടിവരുന്നതും ഫേസ്ബുക്കിൽ നിന്നു മാത്രമാണ്. :( )
Posted on: Fri, 09 Aug 2013 04:55:57 +0000

Trending Topics



Recently Viewed Topics




© 2015