മരണപ്പെട്ടു പോയവരുടെ - TopicsExpress



          

മരണപ്പെട്ടു പോയവരുടെ ഫൈസ്ബുക്ക് പ്രൊഫൈലുകൾ സന്ദർശിച്ചിട്ടുണ്ടോ? പൂവണിയില്ലെന്ന് അറിയാതെ പ്രതീക്ഷകൾ കോറിയിട്ട പോസ്റ്റുകൾ കാണാം .. ആളി കത്താതെ അണഞ്ഞു പോയ രോഷാഗ്നികൾ കാണാം... സുഹൃത്ത് ഈ ലോകത്ത് നിന്ന് പോയതറിയാതെ ചിതറി തെറിച്ച ജന്മദിനാശംസകൾകാണാം... ഒരുപക്ഷെ , നിങ്ങൾ ശ്രദ്ധിക്കാതെ പോയ ഒരു ഫ്രണ്ട്റി ക്വസ്റ്റ്കാ ണാം... നമ്മെപ്പോലെ മജ്ജയും മാംസവും സ്വപ്നങ്ങളുമുള്ള ഒരാൾ ഇവിടെ നമുക്കിടയിൽ ജീവിച്ചിരുന്നു എന്ന ഓർമ്മപ്പെടുത്തലുകളാണ്പ രേതരുടെ ഫൈസ്ബുക്ക് പേജുകൾ.. നാളെ, നമ്മളും ഇവിടെ ജീവിച്ചിരുന്നു എന്നതിന്റെ തെളിവായിരിക്കും നമ്മുടെ പ്രൊഫൈൽ പേജുകൾ... വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളുടെ പുറകെ പോവാതെ വിശാലമായ മാനവിക ഐക്യത്തിന്വേണ്ടി നമ്മുടെ പേജുകൾ ഉപയോഗിക്കുക പരസ്പരം ക്ഷമിക്കാൻ തയ്യാറാകണം . പരസ്പരം തെറ്റിധാരണകൾ ഉണ്ടെങ്കിൽ പറഞ്ഞു തീര്കണം... ഇല്ലെങ്കിൽ സ്നേഹം ഉണ്ടാകുന്നില്ലാ... സ്നേഹമില്ലാത്തിടത് സംസാരം കുറയുന്നു... സംസാരം ഇല്ലാത്തിടത്ത് അകല്ച്ച ഉണ്ടാകുന്നു.. ആ അകല്ച്ച ഒരുനാൾ നമ്മുടെ ബന്ധത്തെ നശിപ്പിചേക്കും.. ജീവിച്ചിരിക്കുന്ന കാലത്തോളം സ്നേഹത്തോടെ കയിയുക.. ഓർക്കുക ..!!!!!! ഏതു നിമിഷവും ഞമ്മൾ മരണപ്പെട്ടെക്കാം ..
Posted on: Mon, 21 Jul 2014 08:56:20 +0000

Trending Topics



Recently Viewed Topics




© 2015