മലപ്പുറം: തിരൂരില്‍ - TopicsExpress



          

മലപ്പുറം: തിരൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേളയിലെ സ്റ്റില്‍ മോഡലുകളില്‍ പലതും മികവ് കൊണ്ട് ശ്രദ്ധേയമായി. സുസ്ഥിര വികസനത്തെക്കുറിച്ചുള്ള മോഡലവതരിപ്പിച്ച് എറണാകുളം തണ്ടേക്കാട് ജമാഅത്ത് ഹയര്‍സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ പ്രശംസ പിടിച്ചുപറ്റി. വികസന കുതിപ്പിനിടെ വരാനിരിക്കുന്ന തലമുറയെ മറക്കുന്ന ഇക്കാലത്ത് നന്‍മ നിറഞ്ഞ ഭാവിയെകുറിച്ചാണ് ഇവരുടെ മനസുകളില്‍. അതിന് ഭാവിതലമുറക്ക് കൂടി ഉപയോഗിക്കാവുന്ന തരത്തില്‍ വേണം വികസനമെന്നാണ് ഈ കുട്ടികളുടെ കാഴ്ചപ്പാട്. നമ്മുടെ തലമുറ ഉപയോഗിച്ച ശേഷം വരും തലമുറയ്ക്ക് ഗ്രാമങ്ങളെ എങ്ങനെ ഉപയോഗിക്കാമെന്ന് മുഹമ്മദ് യാസീന് പറഞ്ഞുതരുന്നു. ഇത്തരത്തില്‍ നഗരങ്ങളെയും ഭാവി തലമുറയ്ക്കായി സ്യഷിടിക്കാന്‍ കഴിയുമെന്ന വാദത്തെ സമര്‍ത്ഥിക്കുകയാണ് ബിബിന്‍ജിത്ത്. ഈ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി സൗഹ്യദ സ്യഷ്ടിക്ക് വേണ്ടത്ര പ്രോത്സാഹനം ലഭിച്ചാല്‍ ഭൂമിക്കും, വരും തലമുറയ്ക്കും അതൊരു മുതല്‍കൂട്ടായി മാറും.
Posted on: Sat, 29 Nov 2014 05:42:47 +0000

Trending Topics



Recently Viewed Topics




© 2015