മുഴുവനും വായിച്ചിട്ടു - TopicsExpress



          

മുഴുവനും വായിച്ചിട്ടു അഭിപ്രായം രേഖപ്പെടുത്തുക.......................!!!! മലപ്പുറം ജില്ലയിലെ ഉള്‍പ്രദേശത്തെ ഒരു സര്‍ക്കാര്‍ ഡിസ്പെന്‍സറി. മുന്നോ നാലോ വയസ്സ് പ്രായമുള്ള മോനെയും കൊണ്ട് ഡോക്ടറെ കാണാന്‍ വന്ന ഉമ്മ. മേശപ്പുറത്തുള്ള സാധനങ്ങള്‍ കയ്യിലെടുക്കുന്ന കുഞ്ഞിനെ കണ്ണുരുട്ടിക്കാണിച്ചു കൊണ്ട് ഡോക്ടര്‍ പരിശോധന തുടങ്ങി. പെട്ടെന്നാണ് കുഞ്ഞിന്റെ കണ്ണ് ചുമരില്‍ തൂക്കിയിട്ട സര്‍ക്കാര്‍ കലണ്ടറില്‍ പതിഞ്ഞത്. അതിലേക്കു വിരല്‍ ചൂണ്ടി അവന്‍ ഒറ്റ അലര്‍ച്ച. മ്മാ, കായിമ്മലെ കാക്ക. അതുവരെ വലിച്ചു കയറ്റി വെച്ച എയര്‍ മുഴുവന്‍ പുറത്തു വിട്ട് ഡോക്ടര്‍ പൊട്ടിച്ചിരിച്ചു പോയി. കലണ്ടറിലെ ഗാന്ധിജി ആയിരുന്നു കുട്ടിയുടെ കാക്ക. (കായി = പണം )..........................................തമാശ ആണു ഉദ്ദേശിച്ചതെങ്കിലും ചിലരെങ്കിലും മേൽപ്പറഞ്ഞ 2 കാര്യങ്ങളിൽ ഡോക്ടർമാരെ തെറ്റിദ്ധരിക്കുവാൻ ഇടയുള്ളതിനാൽ ഒരു സർക്കാർ ഡോക്ടർ എന്ന നിലയിൽ ആ സംശയങ്ങൾ ദൂരീകരിക്കേണ്ടത് എന്റെ കടമയും അവകാശവുമാണെന്നു ഞാൻ വിശ്വസിക്കുന്നു......1.എന്റെ അറിവിലുള്ള ഒരു ഡോക്ടർമാരും ഒരു രോഗിയെയും,അതു കുഞ്ഞുങ്ങളായാലും വലിയവരായാലും കണ്ണുരുട്ടിയോ ഭീഷണിപ്പെടുത്തിയോ അല്ല അവരെ പരിശോധിക്കുകയും ചികിത്സിക്കുകയും ചെയ്യുന്നത്.2..പൊതുവായ ഒരു തെറ്റിദ്ധാരണ ആണ് ഡോക്ടർമാർ മുഴുസമയവും എയറും പിടിച്ചു,ഗൗരവത്തിലായിരിക്കും എന്ന്.ഞങ്ങൾ ഡീൽ ചെയ്യുന്നത് മനുഷ്യശരീരവുമായിട്ടാണ്.ദൈവീകമാണ്‌ ഈ ജോലിയെങ്കിലും ഞങ്ങൾ ഡോക്ടർമാർ അനുഭവിക്കുന്ന മാനസികസംഘർഷം നിങ്ങൾക്കൂഹിക്കാവുന്നതിനും അപ്പുറമാണ്.അതിന്റെ പ്രതിഫലനം ചിലപ്പോൾ ഡോക്ടർമാരുടെ മുഖത്തു കണ്ടേക്കാം.പക്ഷെ അതൊരു കപട ഗൗരവമായൊ,അഹങ്കാരമായോ മുൻവിധികളോടെ വിലയിരുത്തുന്നത് തീർച്ചയായും ശുഭകരമല്ല......................കാരണം ഞങ്ങളും പച്ചയായ മനുഷ്യരാണ്..............................................!!!!
Posted on: Tue, 09 Dec 2014 12:38:26 +0000

Trending Topics



Recently Viewed Topics




© 2015